വചനത്തിന്റെ ഉള്‍ക്കാഴ്ചകള്‍!
യേശുവിനെകൂടാതെ മറിയത്തിന്‍റെ മറ്റു മക്കള്‍!
written by ആംസ്ട്രോങ്ങ് ജോസഫ്
യേശുവല്ലാതെ മറിയത്തിനു മറ്റു മക്കള്‍ ഉണ്ടോ? വിവിധ സഭകള്‍ തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഒരു വിഷയമാണിത്. എന്നാല്‍, പരിശുദ്ധ കന്യകാ മറിയത്തിനു മറ്റു മക്കളുണ്ടോ എന്നതിനെക്കുറിച്ച് വചനം എന്താണ് പറയുന്നതെന്നു ശ്രദ്ധിക്കാം.
പരിശുദ്ധ കന്യകയ്ക്കു വേറെയും മക്കളുണ്ട്!
ഇതു വായിക്കുമ്പോള്‍ ആരും രോഷം കൊള്ളേണ്ട കാര്യമില്ല. കാരണം വചനത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം സത്യമാണ്. ഇനി ആരൊക്കെയാണ് മറിയത്തിന്‍റെ മക്കള്‍ എന്നു നോക്കാം.
വെളിപാടിന്‍റെ പുസ്തകം പന്ത്രണ്ടാം അദ്ധ്യായം പരിശോധിക്കുമ്പോള്‍;അതില്‍ ഒരു സ്ത്രീയെക്കുറിച്ച് വിവരിക്കുന്നുണ്ട്."സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ.അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍.ശിരസ്സില്‍ പന്ത്രണ്ട് നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.അവള്‍ ഗര്‍ഭിണിയായിരുന്നു."(വെളി:12;1) ഈ സ്ത്രീ മറിയമാണെന്നുള്ള കാര്യത്തില്‍ സംശയമുള്ളവര്‍, അടുത്ത വചനഭാഗങ്ങള്‍ കൂടി വായിക്കണം. പിന്നീടുള്ള വചനത്തില്‍, അഗ്നിമയനായ ഒരു സര്‍പ്പത്തെക്കുറിച്ചു കാണാം. ഇവിടെ വചനം പറയുകയാണ്;"ആ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിനെ വിഴുങ്ങാന്‍ സര്‍പ്പം അവളുടെ മുമ്പില്‍ കാത്തുനിന്നു;അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു;സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊണ്ട് ഭരിക്കാനുള്ളവനാണ് അവന്‍. അവളുടെ ശിശു ദൈവത്തിന്‍റെയും അവിടുത്തെ സിംഹാസനത്തിന്‍റെയും അടുത്തേക്ക് സംവഹിക്കപ്പെട്ടു"(വെളി:12;4,5)
യേശുക്രിസ്തുവിനെക്കുറിച്ച് കേട്ടിട്ടുള്ള സകലര്‍ക്കും മനസ്സിലാകും, ആ സ്ത്രീയും ശിശുവും ആരാണെന്ന്!മറിയത്തെയും യേശുവിനെയും കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
ഈ കാര്യങ്ങളെക്കുറിച്ച് ആരംഭത്തില്‍ തന്നെ ചിന്തിക്കുവാന്‍ ഒരു കാരണമുണ്ട്. വെളിപാടില്‍ പറഞ്ഞിരിക്കുന്ന സ്ത്രീ ആരാണെന്നതിലും തര്‍ക്കം നിലനില്‍ക്കുന്നു. ഇതു പരിശുദ്ധ കന്യകാ മറിയമാണെന്നു തിരിച്ചറിയുമ്പോള്‍ മാത്രമെ; ഈ അമ്മയുടെ മക്കളെ മനസ്സിലാവുകയുള്ളൂ.
വെളിപാടിലെ പന്ത്രണ്ടാം അദ്ധ്യായത്തിന്‍റെ അവസാനത്തില്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു;"ദൈവകല്പനകള്‍ കാക്കുന്നവരും, യേശുവിനു സാകഷ്യം വഹിക്കുന്നവരുമായി അവളുടെ സന്താനങ്ങളില്‍ ശേഷിച്ചിരി-ക്കുന്നവരോടു യുദ്ധം ചെയ്യാന്‍ അതു പുറപ്പെട്ടു"(വെളി:12;17).
ഇവിടെ വ്യക്തമാകുന്ന ഒരു കാര്യം; ദൈവത്തിന്‍റെ കല്പനയനുസരിച്ച് ജീവിക്കുകയും യേശുവിന്‍റെ ശുശ്രൂഷകരായിരിക്കുകയും ചെയ്യുന്ന എല്ലാവരും മറിയത്തിന്‍റെ മക്കളാണ്. മറിയത്തിനു യേശുവല്ലാതെ വേറെ മക്കളില്ലെന്നു ഇനിയാരും പറയരുത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍; കര്‍ത്താവിനുള്ള എല്ലാവരും മറിയത്തിന്‍റെ സന്താനങ്ങളാണ്.
കന്യകാ മറിയത്തിന്‍റെ മക്കളല്ലാത്തവര്‍ക്ക് യേശുവിന്‍റെ സഹോദരങ്ങളാകുവാനോ പിതാവിന്‍റെ മക്കളാകുവാനോ കഴിയുകയില്ല എന്നു തന്നെയാണ് ഇതില്‍നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.
വളരെ വ്യക്തമായ സത്യങ്ങള്‍പോലും മനുഷ്യരില്‍നിന്നു മറച്ചു വയ്ക്കപ്പെട്ടിരിക്കുകയാണ്. കാരണം, സത്യം അറിയരുതെന്ന് ആഗ്രഹിക്കുന്ന ശത്രുവായ സാത്താന്‍ അലറുന്ന സിംഹത്തെപോലെ ആരെ വിഴുങ്ങണം എന്നു തക്കം പാര്‍ത്തിരിക്കുകയാണ്."ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞ് അരിശംകൊണ്ട പിശാചു നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിയിട്ടുണ്ട്"(വെളി:12;12).
ദൈവവചനം ഇത്ര കൃത്യമായി പറഞ്ഞിട്ടുണ്ടെങ്കിലും മറ്റുചില വചനങ്ങളെ തെറ്റായി പഠിച്ചവര്‍; അല്ലെങ്കില്‍, മറിയത്തിന്‍റെ കന്യകത്വത്തെ നിഷേധിക്കുന്ന സര്‍പ്പത്തിന്‍റെ പഠിപ്പിക്കലിനോട് ചേര്‍ന്നുനില്‍ക്കുന്ന ആളുകള്‍; യേശുവിനെയല്ലാതെ മറ്റു ചിലരെ കൂടി മറിയം പ്രസവിച്ചിട്ടുണ്ട് എന്ന് തര്‍ക്കിക്കാറുണ്ട്. ഇവരുടെ ന്യായവാദത്തെ ഉറപ്പിക്കാന്‍ ചില വചനങ്ങളും ഉപയോഗിക്കാറുണ്ട്.
ആദ്യത്തെ മൂന്ന് സുവിശേഷകരുടെയും പുസ്തകത്തില്‍ ഒരു പ്രത്യേക സംഭവത്തെ വിവരിക്കുന്നത് വായിക്കാന്‍ കഴിയും. സംഭവം ഇങ്ങനെയാണ്, യേശു ജനക്കൂട്ടത്തെ പഠിപ്പിച്ചു കൊണ്ടിരിക്കെ, പുറത്തുനിന്നു ഒരുവന്‍ വന്നു പറയുന്നു; `നിന്‍റെ അമ്മയും സഹോദരങ്ങളും കാണാന്‍ വന്നിരിക്കുന്നു.`ഈ വചനമാണ് മറിയത്തിന്‍റെ മക്കള്‍ എന്ന ആശയത്തിലേക്ക് നയിച്ചത്. എന്നാല്‍, ഒരുകാര്യം ചിന്തിക്കാം! നമ്മുടെ മാതാപിതാക്കളുടെ സഹോദരങ്ങള്‍ക്ക് മക്കള്‍ ഉണ്ടെന്നിരിക്കട്ടെ! അവരെയും നാം സഹോദരങ്ങളായി പരിഗണിക്കാറില്ലേ?
ഈ ഒറ്റ വചനം കൊണ്ടുമാത്രം മറിയത്തിന് വേറെയും മക്കളുണ്ടായിരുന്നു എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുമോ?മറിയത്തിനു സഹോദരി ഉണ്ടായിരുന്നവെന്ന് വചനം പറയുന്നുണ്ട്. നേരിട്ടുള്ള സഹോദരിയാണോ എന്നു വ്യക്തമാക്കിയിട്ടില്ല."യേശുവിന്‍റെ കുരിശിനരികെ അവന്‍റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്‍റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു"(യോഹ:19;25) ഈ സഹോദരിയുടെ മക്കളോ വി.യൗസേപ്പിന്‍റെ സഹോദരങ്ങളുടെ മക്കളോ ആകാം.
അബ്രാഹം തന്‍റെ സഹോദരന്‍റെ പുത്രനെപ്പോലും സഹോദരന്‍ എന്നു വിളിക്കുന്നത് ബൈബിളില്‍ വായിക്കാന്‍ കഴിയും . "അബ്രാം ഭാര്യ സാറായിയെയും സഹോദരപുത്രന്‍ ലോത്തിനെയും കൂടെക്കൊണ്ടുപോയി"(ഉല്‍പത്തി:12;5). മറ്റൊരു വചനം ശ്രദ്ധിക്കുക; "അബ്രാം ലോത്തിനോടു പറഞ്ഞു: നമ്മള്‍ തമ്മിലും നമ്മുടെ ഇടയന്മാര്‍ തമ്മിലും കലഹമുണ്ടാകരുത്. കാരണം , നമ്മള്‍ സഹോദരന്മാരാണ്"(ഉല്‍പത്തി:13;8). സ്വന്തം മാതാപിതാക്കള്‍ക്കു ജനിച്ചവരല്ലെങ്കിലും സഹോദരങ്ങളുടെ മക്കളും തലമുറകള്‍പോലും സഹോദരങ്ങളെന്നു വിളിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ദൈവവചനത്തിലൂടെ അനേകം തെളിവുകള്‍ കണ്ടെത്താന്‍ കഴിയും!
യേശുവിന്‍റെ സഹോദരങ്ങള്‍ എന്ന് യഹൂദര്‍ പറഞ്ഞ ആളുകളെക്കുറിച്ച് ബൈബിളില്‍ തന്നെ പരിശോധിക്കുമ്പോള്‍ ഇവര്‍ എപ്രകാരമുള്ള സഹോദരങ്ങളാണെന്നു വ്യക്തമാകുന്നുണ്ട്. യേശുവിന്‍റെ സഹോദരങ്ങളായി പറയപ്പെടുന്നവരെ ശ്രദ്ധിക്കുക; "ഇവന്‍ മറിയത്തിന്‍റെ മകനും യാക്കോബ്, യോസേ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ മരപ്പണിക്കാരനല്ലേ?"(മര്‍ക്കോ:6;3). ഈ വ്യക്തികളില്‍ ചിലരെ മറ്റുചില വചനങ്ങളില്‍ പരിചയപ്പെടുത്തുന്നത് ശ്രദ്ധിക്കുമ്പോള്‍ കാര്യം മനസ്സിലാകും. യേശുവിന്‍റെ കുരിശുമരണം കണ്ടുകൊണ്ട് നിന്നവരെക്കുറിച്ചു വചനം പറയുന്നതു നോക്കുക; "മഗ്ദലേനമറിയവും യോസേയുടെയും ചെറിയയാക്കോബിന്‍റെയും ആമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു"(മര്‍ക്കോ:15;40). യോസേയുടെയും യാക്കോബിന്‍റെയും അമ്മ ആരാണെന്ന് ഇതു വായിക്കുന്നവര്‍ക്കു മനസ്സിലാക്കാന്‍ കഴിയേണ്ടതാണ്.
മറിയത്തിനു വേറെയും മക്കള്‍ ഉണ്ടായിരുന്നെങ്കില്‍, കര്‍ത്താവിന്‍റെ മരണ സമയത്ത് മറിയത്തെ യോഹന്നാനു അമ്മയായി നല്‍കുമായിരുന്നോ? യോഹന്നാനു സ്വന്തം അമ്മയുണ്ടെന്നു വചനത്തിലൂടെ നമുക്കറിയാം. പിതാവിന്‍റെ പേര് സെബദിയെന്നാണെന്നും കാണാം. വചനത്തില്‍ പറയുന്നത്,"അപ്പോള്‍മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു"എന്നാണ്(യോഹ:19;27). സ്വന്തം മക്കള്‍ ജീവിച്ചിരിക്കുമ്പോള്‍; ഏതെങ്കിലും അമ്മ മകന്‍റെ സ്നേഹിതന്‍റെ വീട്ടില്‍ താമസമാക്കാന്‍ കൂട്ടാക്കുമോ? ശേഷിക്കുന്ന മക്കളോട് യേശുവിനു താത്പര്യം ഇല്ലെന്നാണോ ചിന്തിക്കേണ്ടത്?.
ഒരിക്കലും കര്‍ത്താവ് അപ്രകാരം ചെയ്യില്ല. തന്‍റെ അമ്മ തനിച്ചാകുന്നതിലുള്ള വേദന കൊണ്ടാണെന്ന് ഒരുതരത്തില്‍ ചിന്തിക്കാം. യോഹന്നാനെ കര്‍ത്താവ് അധികമായി സ്നേഹിച്ചിരുന്നുവെന്നു വചനം പറയുന്നുണ്ട്. ഇരുപത്തിയാറാം വചനം അത് സൂചിപ്പിക്കുന്നു.
എന്നാല്‍; അതിനെല്ലാം ഉപരിയായി ഈ സംഭവത്തിന് വലിയൊരു പ്രാധാന്യം ഉണ്ട്. വെളിപാടിലെ പന്ത്രണ്ടാം അദ്ധ്യായം, ഇതുമായി ചേര്‍ത്തു വായിക്കുമ്പോള്‍ ആ പ്രാധാന്യം മനസ്സിലാകും.
കര്‍ത്താവിന്‍റെ കല്പനകള്‍ കാക്കുന്നവരും, യേശുവിനു സാക്ഷികളുമായ എല്ലാവര്‍ക്കുമായിട്ടാണ് മറിയത്തെ അമ്മയായി നല്‍കിയത്. അതുപോലെ, യേശു അധികം സ്നേഹിക്കുന്നവര്‍ക്കാണ് അമ്മയെ കിട്ടിയത്. മറിയത്തെ ഭവനത്തില്‍ സ്വീകരിക്കുന്നവര്‍ക്ക് യേശുവിന്‍റെ സഹോദരനും സഹോദരിയും ആകാന്‍ സാധിക്കും.
ദൈവവചനത്തിലൂടെ മറിയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മറ്റു ചില കാര്യങ്ങള്‍ കൂടി മനസ്സിലാകും. ഒരിക്കല്‍ യേശു പറഞ്ഞു;"സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല.എങ്കിലും,ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്"(ലൂക്ക:7;28).സ്നാപകനെക്കുറിച്ചുള്ള സാകഷ്യത്തിലാണ് യേശു ഇതു വ്യക്തമാക്കുന്നത്.
തോബിത്തിന്‍റെ പുസ്തകത്തില്‍, ദൈവദൂതനായ റഫായേല്‍ പറയുന്നു;"ഞാന്‍ റഫായേലാണ്;വിശുദ്ധരുടെ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുകയും പരിശുദ്ധനായവന്‍റെ മഹത്വത്തിന്‍റെ സന്നിധിയ്ല്‍ പ്രവേശിക്കുകയും ചെയ്യുന്ന ഏഴു വിശുദ്ധ ദൂതന്മാരില്‍ ഒരുവന്‍"(തോബിത്:12;15). ഈ രണ്ടു വചനങ്ങളില്‍ നിന്നും ഒരു കാര്യം വ്യക്തമാകുന്നുണ്ട്. സ്വര്‍ഗ്ഗരാജ്യത്തെ മാലാഖാമാരില്‍ ഉന്നതരായ ഏഴു പേരുണ്ട്. മിഖായേല്‍ മാലാഖയെ ദാനിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നുണ്ടല്ലോ. ജനത്തിന്‍റെ ചുമതല വഹിക്കുന്ന മഹാപ്രഭു എന്നാണ് മിഖായേലിനെ സൂചിപ്പിക്കുന്നത്.(ദാനിയേല്‍:12;1).. ദൈവത്തിന്‍റെ ദൂതുമായി വരുന്ന, മറ്റൊരു പ്രധാന ദൂതനാണ് ഗബ്രിയേല്‍!! ഇവര്‍ മൂന്നുപേരും സ്വര്‍ഗ്ഗ രാജ്യത്തിലെ പ്രധാന ദൂതന്മാരാണ്. ഇവരില്‍ ഒരുവനായ ഗബ്രിയേല്‍,മറിയത്തിനു മുന്‍പില്‍ നിന്നുകൊണ്ട് പറയുന്നു;"ദൈവകൃപ നിറഞ്ഞവളെ!സ്വസ്തി!കര്‍ത്താവ് നിന്നോടുകൂടെ!"(ലൂക്കാ:1;28).
സ്വര്‍ഗ്ഗരാജ്യത്തിലെ പ്രധാനികളില്‍ ഒരുവനായ ഗബ്രിയേല്‍, മറിയത്തിനു സ്വസ്തി പറഞ്ഞുവെങ്കില്‍;എന്തു കൊണ്ട് മനുഷ്യന് അതു പാടില്ല?
ഈ വചനങ്ങളില്‍ നിന്നെല്ലാം വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്.
1. ദൈവത്തിന്‍റെ കല്പനകള്‍ കാക്കുകയും യേശുവിനു സാക്ഷിയാകുകയും ചെയ്യുമ്പോള്‍ മറിയത്തിന്‍റെ മക്കളാകും.
2. യേശു സ്നേഹിക്കുന്നവര്‍ക്കെല്ലാം മറിയത്തെ അമ്മയായി ലഭിക്കും.
3. യേശുവിനുള്ളവര്‍ മറിയത്തെ ഭവനത്തില്‍ സ്വീകരിക്കും.
4. മറിയത്തിന്‍റെ സമീപത്തേക്കു സാത്താനു സമീപിക്കാന്‍ കഴിയാത്തതു കൊണ്ട്; മറിയം ഭവനത്തിലുണ്ടെങ്കില്‍ നാം സംരക്ഷിക്കപ്പെടും.
നമുക്കും കര്‍ത്താവിന്‍റെ കല്പനകള്‍ കാത്ത്, യേശുവിനു സാക്ഷിയായി, പരിശുദ്ധ കന്യകാ മറിയത്തിന്‍റെ മക്കളാകാം!!!അമ്മയെ നമ്മുടെ ഭവനത്തില്‍ സ്വീകരിക്കാം!
ആവേ മരിയ!