Home » » വി.ദൈവമാതാവിന് മറ്റു മക്കള്‍ ഉണ്ടായിരുന്നോ ??

വി.ദൈവമാതാവിന് മറ്റു മക്കള്‍ ഉണ്ടായിരുന്നോ ??

വി .മത്തായി 13 :55 ,56

ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.

ഈ വാഖ്യത്തെ വളച്ചൊടിച്ച് ,മറിയയുടെ മറ്റു മക്കളാണ് യാക്കോബ്, യോസെ, ശിമോൻ, യൂദാ ,അത് കൂടാതെ സഹോദരിമാരും ഉണ്ടായിരുന്നു എന്നൊക്കെ ചില നവീന സഭക്കാര്‍ പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. അത് ശരി ആണോ എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം .

വി.വേദപുസ്തകത്തില്‍ കര്‍ത്താവിന്റെ "സഹോദരന്മാര്‍" എന്നും "സഹോദരിമാര്‍ " എന്നും പരാമര്‍ശിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ട് . എന്നാല്‍ ഇവയില്‍ ഒന്നും തന്നെ വി. ദൈവമാതാവ് മറിയമിന്റെ മക്കളാണ് ഇവരെന്ന് പറയുന്നില്ല .വി. വേദപുസ്തകം ശരിയായി വായിക്കുമ്പോള്‍ നമുക്ക് മനസിലാകുന്ന ഒരു കാര്യമുണ്ട്.മറിയം എന്ന പേരില്‍ വി.ദൈവമാതാവ് അല്ലാതെ മറ്റൊരു മരിയമും ഉണ്ടായിരുന്നു എന്ന സത്യം ....

അതിനുള്ള തെളിവുകളാണ് താഴെ പറയുന്ന വാഖ്യങ്ങളില്‍ കൂടെ വിശദീകരിക്കുവാന്‍ ശ്രമിക്കുന്നത് .



1 . നമ്മള്‍ പോകുന്നത് യേശു ക്രിസ്തുവിന്റെ ക്രൂശു മരണ സന്ദര്‍ഭത്തിലേക്കാണ്.

വി .മത്തായി 27 :55 ,56

ഗലീലയിൽ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.ഈ വാഖ്യം നന്നായി ശ്രദ്ധിക്കുക ,"യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും ".ഇതില്‍ നിന്നും വി .മത്തായി 13 :55 ,56 ഇല്‍ പറയുന്ന യാക്കോബ്, യോസെ എന്നിവരുടെ അമ്മ ആരാണെന്നു നമുക്ക് മനസിലായി കഴിഞ്ഞു .അത് വി ദൈവമാതവല്ല ,രണ്ടാമതൊരു മറിയം ആണ്.അത് സംശയങ്ങള്‍ക്ക് ഇടയില്ലാത്തവണ്ണം നമ്മള്‍ മനസിലാക്കി കഴിഞ്ഞു .



2 .ഇവിടെ നിന്ന് നമ്മള്‍ പോകുന്നത് യേശു ക്രിസ്തുവിന്റെ പുനരുത്ഥാന സന്ദര്‍ഭത്തിലേക്കാണ് . വി .മത്തായി 28 :1 ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.ഇവിടെ പരാമര്‍ശിക്കപ്പെടുന്ന 'മറ്റെ മറിയ' വി .മത്തായി 27 :55 ,56 ഇല്‍ മഗ്ദലക്കാരത്തി മറിയയോടൊപ്പം കാണുന്ന യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയാണെന്ന് ന്യായമായും നമുക്ക് മനസിലാക്കാം .അല്ലാതെ പാസ്ടര്‍ പറയുന്നത് പോലെ യേശുവിന്റെ അമ്മ മറിയം അല്ല.

ഇനി നമുക്ക് യാക്കോബിന്റെയും യോസെയുടെയും അമ്മ 'മറ്റേ മറിയം' യേശുവിന്റെ അമ്മ അല്ല എന്ന് തെളിയിക്കെണ്ടാതായുണ്ട് .

വി . മത്തായിയുടെ സുവിശേഷം വായിക്കുമ്പോള്‍ നമുക്ക് മനസ്സില്‍ ആകുന്ന ഒരു കാര്യം ഉണ്ട് , മറിയത്തെ പരാമര്‍ശിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഒക്കെ അവന്റെ "അമ്മ " എന്ന വാക്കാണ്‌ വി . മത്തായി ഉപയോഗിച്ചിരിക്കുന്നത്.ഉദ വി . മത്തായി: 1:18, 2:11, 2:13, 2:14, 2:20, and 2:21 . ഇവിടെയൊക്കെയും അമ്മ എന്ന് ഉപയോഗിച്ചിരിക്കുന്ന സുവിശേഷകന്‍ പിന്നീട് മഗ്ദലക്കാരത്തി മറിയക്കും പിന്നില്‍ രണ്ടാമതായി മാത്രം പ്രാധാന്യം കൊടുത്തു ,വി.ദൈവ മാതാവിനെ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ എന്ന് പരാമര്‍ശിക്കും എന്ന് കരുതുക വയ്യ .ഈ വിശകലനന്കളില്‍ നിന്നും നമുക്ക് മനസിലാകുന്ന കാര്യം യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയമും ,യേശുവിന്റെ അമ്മ മറിയവും രണ്ടു വെത്യസ്ത സ്ത്രീകള്‍ ആണെന്ന സത്യമാണ്.





3 .ഇനി നമുക്ക് വി.മര്‍കോസിന്റെ സുവിശേഷത്തില്‍ ഇതിനെകുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം

മാര്‍ക്കോ 6 : 3 ഇവൻ മറിയയുടെ(യഹൂദ പശ്ചാത്തലത്തില്‍ അമ്മയുടെ മകന്‍ സാധാരണ എന്ന് പറയാറില്ല എന്നാല്‍ ഇവിടെ മറിയയുടെ മകന്‍ എന്ന് യേശുവിനെ പരാമര്‍ശിച്ചിരിക്കുന്നത് ശ്രദ്ധിക്കുക) മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.

വി .മത്തായി 13 :55 ഇല്‍ നമ്മള്‍ കണ്ടത് പോലെ യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നെ പേരുകള്‍ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നു.

ഇനി മാര്‍ക്കോ : 15 :40 നമുക്ക് ഒന്ന് നോക്കാം , സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു.

ഇവിടെ നമ്മള്‍ മനസ്സില്‍ ആക്കുന്ന കാര്യം , യേശുവിന്റെ സഹോദരന്മാര്‍ എന്ന് വിശേഷിക്കപ്പെട്ട യാക്കോബ് ,യോസെ എന്നിവര്‍ യേശുവിന്റെ ചാര്‍ച്ചക്കാരിയായ മരിയയില്‍ ജനിച്ചവരാണ്.അതുകൊണ്ട് തന്നെ ബന്ധുക്കളായ അവരെ 'സഹോദരന്മാര്‍' എന്ന് പറഞ്ഞിരിക്കുന്നത് .

ഇനി മാര്‍ക്കോ : 16 :1 ,,

ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി. മുകളിലുള്ള വാഖ്യത്തില്‍ കണ്ട മൂന്നു പേരും ഇവിടെയും നമുക്ക് കാണാം .മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും. ഇവിടെ യാക്കോബിന്റെ അമ്മ എന്നാണ് 'മറ്റേ ' മറിയയേ പരാമര്ശിചിരിക്കുന്നത് . (മത്തായി മറ്റേ മറിയ എന്നാണ് പറഞ്ഞിരിക്കുന്നത് ) ഇവിടെയെങ്ങും ഈ മറിയ യേശുവിന്റെ അമ്മ മറിയ ആണെന്ന് പറഞ്ഞിട്ടില്ല.



4.ഇനി നമുക്ക് ലുകൊസിന്റെ സുവിശേഷം ഒന്ന്നു നോക്കാം വി.ലുക്കോ 24 :10 അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.



ഇവിടെയും യാക്കോബിന്റെ അമ്മ മറിയ എന്നാണ് പരാമര്‍ശം . യേശുവിന്റെ അമ്മ എന്ന പരാമര്‍ശം ഇവിടെയും കാണാനില്ല . വി. ലുകോസ് തന്റെ സുവിശേഷത്തില്‍ മുഴുവനും വി.ദൈവമാതാവിനെ അവന്റെ 'അമ്മ' എന്നാണ് സംബോധന ചെയ്തിരിക്കുന്നത്, ഉദ : ലുക്കോ : 1:43, 2:33-34, 2:51, 8:19, Acts 1:14.



അതുകൊണ്ട് തന്നെ ഒരു വാഖ്യത്തില്‍ മാത്രം വി.മരിയാമിനെ യേശുവിന്റെ അമ്മ എന്നതിന് പകരം യകൊബിന്റെ അമ്മ എന്ന് പ്രാധാന്യം കുറച്ചു സുവിശേഷകന്‍ പറയും എന്ന് തോനുന്നില്ല .



അപ്പോള്‍ ആരാണ് ഈ അന്ഞാതയായ 'മറ്റേ ',യാക്കോബിന്റെ അമ്മ ,യോസയുടെ അമ്മ മറിയ ???



5.അത് അറിയാനായി നമുക്ക് വി യോഹന്നാന്റെ സുവിശേഷം ഒന്ന് പരിശോധിക്കാം. വി യോഹ 19 :25 യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.



ഇവിടെ എന്താണ് മനസിലാക്കുന്നത്‌ ?? യേശുവിന്റെ അമ്മ മറിയ , മറിയയ്ക്ക് ഒരു സഹോദരി ഉണ്ടായിരുന്നു ,ക്ലെയോപ്പാവിന്റെ ഭാര്യയായ മറിയ !!!!

യഹൂദ ഗോത്ര പാരമ്പര്യ പ്രകാരം യേശുവിന്റെ സഹോദരങ്ങള്‍ എന്ന് യാക്കോബ് ,യോസെ എന്നിവര്‍ വിളിക്കപ്പെട്ടത്‌ എങ്ങനെയാണെന്ന് എല്ലാവര്ക്കും മനസിലായികാണുമെന്നു പ്രതീക്ഷിക്കുന്നു .





മുകളില്‍ പറഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തില്‍ നമുക്ക് കാര്യങ്ങളെ താഴെ പറയുന്ന പ്രകാരം സംഗ്രഹിക്കാം ,



1 .ക്ലെയോപ്പാവിന്റെ ഭാര്യയായ മറിയ ,യാക്കോബിന്റെ അമ്മ മറിയ ,യോസയുടെ അമ്മ മറിയ എന്നിങ്ങനെ സൂചിപ്പിച്ചിരിക്കുന്ന മറിയ ഒരാള്‍ തന്നെ ആണ്

2 .അത് വി .ദൈവമാതാവിന്റെ സഹോദരിയായ മറിയ ആണ് .

3 . അതുകൊണ്ടാണ് യാക്കോബ് ,യോസെ എന്നിവര്‍ യേശുവിന്റെ സഹോദരങ്ങള്‍ എന്ന് വിളിക്കപ്പെട്ടത്‌ .

4 . അവന്റെ മറ്റു സഹോദരങ്ങള്‍ (ശിമോൻ, യൂദാ ) ,സഹോദരികളും ,അവനില്‍ വിശ്വസിക്കാത്ത സഹോദരന്മാര്‍ എന്ന് യോഹ 7 :5 ഇല്‍ പറയുന്ന സഹോദരന്മാരും എല്ലാം യഹൂദ ഗോത്ര പ്രകാരമുള്ള മറ്റു ശാഖകളില്‍ പെട്ട യേശുവിന്റെ ചര്‍ച്ചക്കാര്‍ ആണ് .





ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ .









ഈ വിഷയത്തില്‍ ഒരു facebook pentacost group ഇല്‍ നടന്ന യതാര്‍ത്ഥ ഇംഗ്ലീഷ് ചര്‍ച്ച താഴെ കൊടുക്കുന്നു .

കടപ്പാട്: അനി ബാബു



Why do an average believer feel difficulty to understand perpetual virginity of Mary? Because He DON'T read it Directly, yes but the same time we don't read it in scripture that Mary changed his virginity... So the first mental block is a) brothers of Jesus second block is b) Matthew 1:24-25 And Joseph arose from his sleep, and did as the angel of the Lord commanded him, and took unto him his wife; and knew her not till she had brought forth her son. Here many bible believers says Joseph KNEW HER after the birth of christ...well it's not so...

Let me go further, before that let me tell you, the pillars of Protestant reformations Martin Luther, John Calvin and Swingly believed in perpetual virginity of Mary the same way how catholic/ orthodox believe, they also read same bible, they also felt same reasoning but they believed, it means they might hv seen something which an average person could not see... I will give you few supporting evidence



What did Martin Luther believed? It is an article of faith that Mary is Mother of the Lord and still a virgin. ... Christ, we believe, came forth from a womb left perfectly intact. (Weimer's The Works of Luther, English translation by Pelikan, Concordia, St. Louis, v. 11, pp. 319-320; v. 6. p. 510.)



Swiss reformer and contemporary of Luther and Calvin wrote " I firmly believe that Mary, according to the words of the gospel as a pure Virgin brought forth for us the Son of God and in childbirth and after childbirth forever remained a pure, intact Virgin. (Zwingli Opera, Corpus Reformatorum, Berlin, 1905, v. 1, p. 424.





1) The Bible frequently speaks of the "brothers" and "sisters" of Jesus.



First it is important to note that the Bible does not say that these "brothers and sisters" of Jesus were children of Mary





How do we know this? For that we need a deep study...





Matthew 13:55 -- Jesus at Nazareth,-- carpenter’s son

-- mother named Mary -- brothers: James, Joseph, Simon, and Judas-- sisters “with us" now my propositions will proof from scripture there are two Mary - a) Mary Mother of Jesus then b) Another Mary...let me go further





Proof no 1) Matthew 27: 55 -- The Crucifixion



“Among them were Mary Magdalene and MARY THE MOTHER OF JAMES AND JOSEPH, and the mother of the sons of Zebedee.” here we seen who is the mother of James and Joseph....Mary but not mother of Jesus..



Proof No 2: Matthew 28: 1 -- The Resurrection



“After the sabbath, as the first day of the week was dawning, Mary Magdalene and THE OTHER MARY came to see the tomb.”



This “other Mary” corresponds to the mother of James and Joseph, the companion of Mary Magdalene in Matt 27:55. However, she is presented as such a minor gospel character that she is NOT the mother of Jesus.





Analysis : It’s interesting to note that whenever Matthew mentions the Virgin Mary, he always identifies her as “Jesus’ mother.” (See: Matt 1:18, 2:11, 2:13, 2:14, 2:20, and 2:21, in which the author all but beats us over the head with the phrase “His mother.”) It’s unlikely, therefore, that Matthew is abandoning this point by later identifying her as merely the mother of James and Joseph: a secondary character, less important than Mary Magdalene. Taking all this into consideration, Mary the mother of James and Joseph and Jesus’ mother are apparently two different women.





Let's turn to Mark



Mark 6:3 Jesus of Nazereth , -- “Is he not the carpenter?” (Jesus had taken over the family business)



-- “The son of Mary” (Very unusual in a Jewish context, in which a son is the son of the father, not the mother)



-- brothers James, JOSE, Judas, and Simon



The same list as in Matt 13:55, with the exception of “Jose” in place of Matthew’s Joseph -- really the same name in Hebrew (Yoshef).



-- “sisters are here with us”...pl observe very clearly...





Proof No 3 Mark 15:40 -- The Crucifixion



“Among them were Mary Magdalene, MARY THE MOTHER OF THE YOUNGER JAMES AND OF JOSE, and Salome.”



Here, Matthew’s “Mary the mother of James and Joseph” reappears as “the mother of ...James and of Jose,” corresponding to Mark’s reference to Jesus’ “brothers” James and Jose at Nazareth in 6:3. If one compares Matthew and Mark’s accounts of Jesus at Nazareth with that of their accounts of the crucifixion, it becomes abundantly clear that they are speaking about the same two relatives of Jesus, whose mother -- like Jesus’ -- happened to be named Mary.





I'm really for giving detailed analysis...but unless we know scripture we cannot understand the doctrine...



Proof No 4: Mark 16:1 -- The Resurrection



“When the Sabbath was over, Mary Magdalene, MARY THE MOTHER OF JAMES, and Salome bought spices so that they might go and anoint Him.”



The same three companions appear again. Here, Mary is called “the mother of James” (a variant of “the mother of Jose” in 15:47). However, there is still no mention, or even a vague implication, that this woman is also the mother of Jesus; but merely a background character like Salome.





Now let's turn to Luke , Proof No 5: Luke 24:10 -- The Resurrection



“The women were Mary Magdalene, Joanna, and MARY THE MOTHER OF JAMES; the others who accompanied them also ...”



Again, the “mother of James,” but not the mother of Jesus. And, like Matthew and Mark (in 3:35), the author of Luke always refers to the Virgin Mary as Jesus’ mother (See: Luke 1:43, 2:33-34, 2:51, 8:19, Acts 1:14).





Proof No 6: WAIT FOR MY SHOCK who is this strange Mary? This wil blow ur head...John 19:25 -- The Crucifixion



“Standing by the cross of Jesus were His mother and HIS MOTHER’S SISTER, MARY THE WIFE OF CLOPAS, and Mary Magdala.”





Ohh my God, Jesus Mother is a Mary, but She has SISTER -her name is also MARY...





Now our enquiry reach to stage in fourth gospel where St John has disclosed this strange Mary known as " other Mary"



Summary...This mysterious “Mary” appears again; this time called “Mary the wife of Clopas.” If this passage is speaking about three women, rather than four (as it almost certainly is), the comma after “his mother’s sister” may be identifying Clopas’ wife as the sister (or ‘tribal-relative’) of Jesus’ mother. This would explain the gospel writers’ use of the Greek word “adelphos” (as a translation of the Hebrew “ah”), which could mean brother (or sister in the feminine), as well as cousin, nephew, relative, etc. If Clopas’ wife was the sister (i.e., close, tribal relative) of Jesus’ mother, then Clopas’ sons, James and Joseph (Jose), could very well be called Jesus’ “brethren” (i.e., part of His extended tribal family).



CONCLUSION



So, with all this evidence in mind, I hold that:



(1) John’s “Mary the wife of Clopas ” is the same person as the Synoptics’ “Mary the mother of James and Joseph/Jose” (the Mary of the cross/tomb accounts).



(2) This Mary is in turn the “sister” (i.e., close tribal relative) of Jesus’ mother Mary.



(3) This is how Jesus is “brothers” with James and Joseph (Jose).



(4) His other “brothers” (Judas and Simon), as well as his “sisters,” and the “brothers” who don’t believe in Him in John 7:5 are from other branches of His extended tribal family...
Share this article :