വിശുദ്ധ കുര്‍ബാനയെ കുറിച്ച് തെറ്റായ ചില ധാരണകള്‍ ആളുകളില്‍ ഉണ്ട്.......പഴയ നിയമത്തില്‍ വിശുദ്ധ ബലി മൃഗങ്ങളുടെ രക്തം ചീന്തിയയിരുനെങ്ങില്‍ .....പുതിയനിയമത്തില്‍ പാപരഹിതമായ യേശുക്രിസ്തുവിന്റെ രക്തം ചീന്തിയാണ് എന്നേകുമുള്ള ബലി അര്‍പ്പിച്ചത്.......പഴയ നിയമത്തില്‍ ഇസ്രയേല്‍ ജനം സംഹാര ദൂദനില്‍ നിന്ന് മോചനം നേടിയപ്പോള്‍ ദൈവം അവരോട് പറഞ്ഞു ഇന്ന് നിങ്ങള്‍ പെസഹ ആചരിക്കണം ഇത് നിങ്ങള്ക്ക് എന്നേക്കുമുള്ള ഒരു ഉടമ്പടിയാണ്........പുതിയ നിയമത്തില്‍ പെസഹ ആചരിക്കുന്നത് പാപത്തില്‍ മരണത്തിനു വിധിക്കപെട്ടിരുന്ന മനുഷ്യനെ ക്രിസ്തു തന്റെ മരണം മൂലം രക്ഷ നല്‍കിയതിന്റെ ഓര്‍മയ്കണ് ......അത് എങ്ങനെ ആചരിക്കണം എന്ന് ക്രിസ്തു ശ്ലീഹെന്മാരെ പഠിപ്പിച്ചു......ഇത് നിങ്ങള്‍ എന്റെ നാമത്തില്‍ കൂടുമ്പോള്‍ എല്ലാം ചെയുവിന്‍ എന്ന് അരുളിച്ചെയ്തു.....
എന്നാല്‍ ചിലര്‍ ഇത് യേശു വെറും ഉപമയായി പറഞ്ഞതാണ് എന്ന് പറയുന്നു......കൂടെ ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങി വന്ന ജീവന്റെ അപ്പം ആണ് എന്നാ വഖ്യവും കൂട്ടി വക്കുന്നു......എന്നാല്‍ പൗലോസ് അപ്പോസ്തോലന്‍ പറയുന്നു
"തന്‍മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു.
അതിനാല്‍, ഓരോരുത്തരും ആത്മശോധനചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ.
എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്റെ തന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനംചെയ്യുന്നതും.
നിങ്ങളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയതിനും കാരണമിതാണ്." (1കൊറി. 11:27-30)
ഇതും അപോസ്തോലന്‍ ഉപമയായി പറഞ്ഞതാണോ ??
യേശു പെസഹ ആചരിച്ചു എന്നത് ബൈബിള്‍ വ്യക്തമായി പറയുന്നു അതിന്റെ വിശുദ്ധിയെ കുറിച്ച് പൗലോസ് അപോസ്തോലന്‍ വ്യക്തമായ് പറയുന്നു.........ഇനി എങ്ങനെയാണു പെസഹ ആചരിച്ചത് എന്ന് നോകാം മത്തായി 26 /26-29>>>യേശു അപ്പം എടുത്തു വാഴ്ത്തി മുറിച്ചു ശിഷ്യന്മാര്‍ക്ക് കൊടുത്ത് അരുളിച്ചെയ്തു വാങ്ങി ഭക്ഷിക്കുവിന്‍ ഇത് എന്റെ ശരീരം ആണ് ,അനന്തരം പാനപാത്രം എടുത്തു കൃതജ്ഞത സ്തോത്രം ചെയ്തു അവര്‍ക്ക് കൊടുത്ത് പറഞ്ഞു നിങ്ങള്‍ എല്ലാവരും ഇതില്‍ നിന്ന് പാനം ചെയുവിന്‍ ഇത് പാപമോചനത്തിന് വേണ്ടി ചീന്തപെടുന്നതും ഉടമ്പടിയുടെതുമായ എന്റെ രക്തമാണ് ഞാന്‍ നിങ്ങളോട് പറയുന്നു എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടൊത്ത് നവമായി ഇത് പാനം ചെയ്യുന്ന ദിവസം വരെ മുന്തിരിയുടെ ഈ ഫലത്തില്‍ നിന്ന് ഞാന്‍ വീണ്ടും കുടിക്കുകയില്ല .......(മാര്‍ക്കോസ് 14/25,ലുക്കോസ് -22 / 18) യേശു പറഞ്ഞത് ഇത് എന്റെ ശരീരം ആണ്, രക്തമാണ് എന്ന് തന്നെയാ......അല്ലാതെ അപ്പമാണ് എന്നല്ല പറഞ്ഞത് ..അതുകൊണ്ട് യേശു അപ്പത്തില്‍ വസിക്കുവോ ,വീഞ്ഞില്‍ വസിക്കുവോ എന്നൊക്കെയുള്ള സംശയം വേദ അടിസ്ഥാനത്തില്‍ അല്ല............
