Home » » ഇത് നിങ്ങള്‍ക്കായി മുറിക്കപ്പെടുന്ന എന്‍റെ ശരീരം ആകുന്നു!!

ഇത് നിങ്ങള്‍ക്കായി മുറിക്കപ്പെടുന്ന എന്‍റെ ശരീരം ആകുന്നു!!

ദൈവത്തിന് പോലും മനോവിഭ്രമം ഉളവാക്കുന്ന വിധത്തില്‍ അനുദിനം പിളരുകയും വളരുകയും ചെയ്യുന്ന പ്രൊട്ടസ്റ്റന്‍റ് ക്രിസ്തീയ സമൂഹങ്ങള്‍ തങ്ങളുടെ സഭ ആണ് യധാര്‍ത്ഥ സഭ എന്ന് സ്ഥാപിക്കാനായി നടത്തി കൂട്ടുന്ന വിഭ്രാന്തികള്‍ കുറച്ചൊന്നുമല്ലല്ലോ! ഇതിനു ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഈയിടെ Facebook - ഇല്‍ പ്രക്ത്യക്ഷപെട്ട "യേശുവിന്‍റെ ശരീരം തിന്നുന്നവര്‍, യേശുവിന്‍റെ രക്തം കുടിക്കുന്നവര്‍, അപ്പത്തില്‍ ദൈവാത്മാവ് വസിക്കുമോ" തുടങ്ങിയ ലേഖനങ്ങള്‍. എന്താണ് ബൈബിള്‍ എന്നോ, എന്താണ് ക്രിസ്തവവിശ്വാസം എന്നോ, ഏതു സാഹചര്യത്തില്‍ ആണ് വിശുദ്ധ ഗ്രന്ഥം എഴുതപ്പെട്ടത് എന്നോ ഒന്നും തന്നെ ഇത്തരക്കാര്‍ക്ക് അറിയില്ല എന്നതിന് വ്യക്തമായ തെളിവാണ് ഇത്തരം ലേഖനങ്ങള്‍. ഇവിടെ "യേശുവിന്‍റെ ശരീരം തിന്നുന്നവര്‍" എന്ന ലേഖനത്തിന് മറുപടി പറയാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. "പിതാവായ ദൈവം പരിശുദ്ധാത്മാവ് ആയി യേശുക്രിസ്തുവില്‍ വസിക്കുന്നു! യേശുവിലൂടെ ലോകത്തോട്‌ സംസാരിച്ചത് പരിശുദ്ധാത്മാവ് ആയ ദൈവം ആയിരുന്നു!" എന്ന മുഖവുരയോടെ തുടങ്ങുന്നു മുകളില്‍ പറഞ്ഞ ലേഖനം! ഈ ഒരൊറ്റ പ്രസ്താവനയില്‍ നിന്നും മനസിലാവും ഇത് എഴുതിയ ആളുടെ അറിവില്ലായ്മയും അക്ജ്ഞതയും! കാരണം ഈ പ്രസ്ഥാവനയിലൂടെ യേശു ക്രിസ്തുവിന്‍റെ ദൈവപുത്രസ്ഥാനം തന്നെയാണ് അദ്ദേഹം നിഷേധിക്കുന്നത്. ഇവിടെ യേശു എന്നത് ഒരു മിമിത്തം / ഉപകരണം മാത്രം; സ്വൊന്തമായി തീരുമാനമോ സ്വാതന്ത്ര്യമോ ഇല്ലാത്ത ഒരു ഉപകരണം! എന്നാല്‍ ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നത് പിതാവായ ദൈവത്തിന്‍റെ ഇഷ്ടം പ്രാര്‍ത്ഥനയിലൂടെ മനസിലാക്കി അതിനൊത്ത് പ്രവര്‍ത്തിക്കുന്ന ദൈവപുത്രനെ ആണ്. തങ്ങള്‍ പറയുന്നത് എല്ലാം ശരിയാണ് എന്ന് തെളിയിക്കാന്‍ വേണ്ടി പ്രൊട്ടസ്റ്റന്‍റ്കാര്‍ എടുത്തു പറയുന്ന ഒരു വാക്യം ഉണ്ട് "ഉപമകളിലൂടെ അല്ലാതെ അവന്‍ ഒന്നും അവരോടു പറഞ്ഞിരുന്നില്ല (Mathew 13:34). അപ്പോള്‍ പിന്നെ ഉപമകള്‍ ഇഷ്ടം ഉള്ളത് പോലെ വളച്ചൊടിച്ച് ഇക്കൂട്ടര്‍ക്ക് വ്യാഖ്യാനിക്കാമല്ലോ! എന്നാല്‍ ആരോടാണ് ഉപമകള്‍ പറഞ്ഞിരുന്നത് എന്നും ബൈബിള്‍ പറയുന്നു (ഈ ഭാഗം സ്വൗകര്യപൂര്‍വ്വം ഇക്കൂട്ടര്‍ മറക്കുന്നു). "അപ്പോള്‍ ശിഷ്യന്‍മാര്‍ അടുത്തെത്തി അവനോടു ചോദിച്ചു: നീ അവരോടു ഉപമകള്‍ വഴി സംസാരിക്കുന്നത് എന്തുകൊണ്ട്? അവന്‍ മറുപടി പറഞ്ഞു: സ്വോര്ഗ രാജ്യത്തിന്‍റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. അവര്‍ക്ക് അത് ലഭിച്ചിട്ടില്ല" (Mathew 13:10-11 / Luke 8:9-10 ). ഇതില്‍ നിന്നും യേശു തന്‍റെ പ്രവര്‍ത്തനങ്ങളെ രണ്ടായി തിരിച്ചിരുന്നു എന്ന് മനസിലാക്കാം ; തന്‍റെ ശിഷ്യന്മാര്‍ക്ക് വേണ്ടിയും, ജനത്തിന് വേണ്ടിയും! ഉപമകള്‍ ഉപയോഗിച്ചിരുന്നത് പ്രധാനമായും ജനങ്ങള്‍ക്ക്‌ വേണ്ടി ആയിരുന്നു. അന്ത്യ അത്താഴ സമയത്ത് യേശു ശിഷ്യന്‍മാരോട് കൂടി ആയിരുന്നുവല്ലോ. അപ്പോള്‍ പിന്നെ ഇതെന്‍റെ ശരീരം ആകുന്നു എന്ന് അപ്പം എടുത്തു പറഞ്ഞതും, ഇത് എന്‍റെ രക്തം ആകുന്നു എന്ന് കാസ എടുത്തു പറഞ്ഞതും "ഉപമ" അല്ല എന്ന് വ്യക്തം. യേശു ചെയ്യുന്ന ഈ ആപ്പം മുറിക്കല്‍ ശ്രുശൂഷയില്‍ "ഇത് പ്രതീകാത്മകമായി ചെയ്യുക" എന്ന് പറഞ്ഞതായി ഒരു സുവിശേഷകനും പറയുന്നില്ല, മറിച്ചു എന്‍റെ ഓര്‍മ്മക്കായി ചെയ്യുവിന്‍ എന്നാണ് പറയുന്നത്! പുതിയ നിയമത്തില്‍ ആകെ 62 വചനങ്ങളില്‍ ആയി 67 പ്രാവശ്യം "അപ്പം" എന്ന വാക്ക് ഉപയോഗിക്കുന്നു. അത് എല്ലാം ഒരേ അര്‍ത്ഥത്തില്‍ അല്ല ഉപയോഗിച്ചിരിക്കുന്നത് : സാത്താന്‍ കല്ലുകളെ അപ്പമാകാന്‍ യേശുവിനോട് പറയുന്നത് മുതല്‍ (Mathew 4:3), അപ്പം വര്‍ധിപ്പിക്കുന്നതും (6:30 ff )മറ്റും 'അപ്പം' എന്ന പഥത്തിലൂടെ രേഖപ്പെടുതിയിരിക്കുന്നു. അത് കൊണ്ട് അപ്പം എന്ന പദം എല്ലായിടത്തും യേശുവിന്‍റെ ശരീരം ആണ് എന്ന് അര്‍ത്ഥം ഇല്ല! ഏതു സാഹചര്യത്തില്‍ എവിടെ ആരോട് പറഞ്ഞു എന്നതിന്‍റെ പ്രാധാന്യം ഇവിടെ വ്യക്തമാണല്ലോ. പാനപാത്രം എന്നത് കൊണ്ട് "ആത്മീയ ജീവിതത്തിലെ കഷ്ടപ്പാടുകള്‍" ആണ് സൂചിപ്പിക്കുന്നത് എന്ന് നമ്മുടെ പ്രൊട്ടസ് റ്റന്‍റ് സുഹൃത്ത്‌ പറയുന്നു. പക്ഷെ ഒരു ചോദ്യം: പാനപാത്രം എന്നത് സന്തോഷത്തിന്‍റെ അടയാളം അല്ലെ? രാജാക്കന്മാര്‍ പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നത് കഷ്ടപാടുകള്‍ വരുമ്പോള്‍ ആയിരുന്നോ? പിന്നെ എന്തിന് യേശു ഇങ്ങനെ ഒരു "ഉപമ" പറഞ്ഞു. (അപ്പത്തിന്‍റെ കാര്യത്തില്‍ എന്നത് പോലെ തന്നെ പാനപാത്രവും 19 വാക്യത്തിലായി 22 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു - അതും വിവിധ അര്‍ത്ഥങ്ങളില്‍). അപ്പോള്‍ പിന്നെ എന്ത് അടിസ്ഥാനത്തില്‍ ആണ് പാനപാത്രം എന്ന് യേശു പറയുന്നത്. പാനപാത്രത്തിനു ബൈബിളില്‍ തന്നെ പല അര്‍ത്ഥങ്ങള്‍ (പ്രധാനമായും മൂന്ന്) കാണാന്‍ സാധിക്കും. I. ദൈവത്തോടുള്ള ഐഖ്യം സൂചിപ്പിക്കുന്നു (Psalms 23:5, 16:5; 1 Corinthians 10:21); II. ദൈവത്തിന്‍റെ കോപം സൂചിപ്പിക്കുന്നു (1 Jeremiah 25:15, Psalms 75:8, Zechariah 12:2; Isaiah 51:17; Revelation 14:10; 16:19); III. ദൈവദാനമായ രക്ഷയെ സൂചിപ്പിക്കുന്നു (Psalms 116:13; 1 Corinthians 10:16; Mark 10:39; Mathew 26:27-28; Luke 17:17-20; 1 corinthinas 11:25). തീര്‍ച്ചയായും ഒരു ക്രിസ്ത്യാനി ദൈവത്തിന്‍റെ എതെങ്കിലും ഒരു പാനപാത്രം കുടിക്കേണ്ടിയിരിക്കുന്നു; അത് ഏതു പാനപാത്രം ആവണം എന്നത് അവന്‍റെ ചെയ്തികള്‍ അനുസരിച്ച് ആയിരിക്കും. യേശു ശിഷ്യന്മാരുടെ മുമ്പില്‍ വച്ച് ആശീര്‍വദിച്ച പാനപാത്രവും അപ്പവും അവിടുത്തെ ജീവിതത്തിലും, പീഡനത്തിലും, മരണത്തിലും ഉള്ള ഭാഗഭാഗിത്തം തന്നെ. എന്നാല്‍ വിസ്വോസിക്കാതവന് അത് വെറും ഒരു വീഞ്ഞ് നിറച്ച പാനപാത്രമോ, അപ്പക്കഷണമോ മാത്രം. യേശുവിന്‍റെ പൌരോഹിത്യത്തില്‍ പങ്കുചേരുന്ന പുരോഹിതന്‍ കൈവയ്പ്പ് വഴി ആശീര്‍വദിക്കുബോള്‍ തീര്‍ച്ചയായും അത് അവിടുത്തെ കാല്‍വരി ബലിയുടെ ഭാഗം തന്നെ ആവുന്നു (അവിടുന്ന് ശിഷ്യന്മാരോട് പറഞ്ഞത് "ഇത് എന്‍റെ ഓര്‍മ്മക്കായി ചെയ്യുവിന്‍" എന്നാണ്). പൗലോസ്‌ അപ്പസ്തോലന്‍ തന്‍റെ ലേഖനത്തില്‍ ഇത് വ്യ കതമായി പറയുന്നുണ്ട് . (1Corinthians 11: 23 - 31; 1016-17). ഇത് അപ്പസ്തോലന്‍മാരുടെ കാലം മുതല്‍ യേശുവിന്‍റെ ബലിയര്‍പ്പണം അവിടുത്തെ ശിഷ്യന്മാര്‍ വഴി തുടര്‍ന്ന് പോന്നിരുന്നു എന്നതിന് തെളിവല്ലേ. പൗലോസ്‌ പറയുന്നു : "തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റ് ചെയ്യുന്നു. അതിനാല്‍, ഓരോരുത്തരും ആത്മശോധന ചെയ്തതിനു ശേഷം ഈ അപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യട്ടെ. എന്തു കൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവന്‍ തന്‍റെ തന്നെ ശിക്ഷാവിധിയാണ് ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും. നിങ്ങളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചു പോയതിനും കാരണം ഇതാണ് (1 Corinthians 27 - 30)." വെറും ഒരു 'പ്രതീകാത്മകം ആയ കാര്യം' ആണെങ്കില്‍ / വെറും 'ഒരു ഓര്‍മ ആചരണം' മാത്രം എങ്കില്‍ ഇത്രയും കടുത്ത ഭാഷയില്‍ അപസ്തോലന്‍ പ്രതികരിക്കുന്നത് എന്തിനാണ്. ജീവന്‍റെ ദാദാവായ ദൈവം "വെറും ഒരു അപ്പക്ഷണത്തിന് " വേണ്ടി ഒരിക്കലും ആ ജീവന്‍ തിരിച്ചെടുക്കില്ലല്ലോ. അപ്പോള്‍ പിന്നെ അത് ക്രിസ്തുവിന്‍റെ ശരീരം അല്ലാതെ വേറെ എന്താണ്. അപ്പോള്‍ പിന്നെ അപ്പത്തില്‍ ദൈവാത്മാവ് വസിക്കും എന്നതിന് വേറെ തെളിവിന്‍റെ ആവശ്യം ഇല്ലല്ലോ!!! (യോഗ്യത ഇല്ലാതെ ഭക്ഷിച്ചവര്‍ ശിക്ഷയായി മരിച്ചെങ്കില്‍, അത് "വെറും പ്രതീകം മാത്രമായി" തിരസ്കരിക്കുന്നവനും മരണയോഗ്യമായ പാപം ചെയ്യുന്നു എന്ന് പറയേണ്ടതില്ലല്ലോ)! ആ അപ്പത്തിലും പാന പാത്രത്തിലും യോഗ്യതയോടെ പങ്കു ചേരുന്നത് തീര്‍ച്ചയായും വിശ്വാസം മറ്റുള്ളവരുടെ മുമ്പില്‍ ഏറ്റുപറയല്‍ ആണ്. കൈ കൊണ്ട് ഉണ്ടാക്കുന്ന അപ്പത്തില്‍ ആത്മാവ് വസിക്കില്ല എന്ന് പറയുന്നതില്‍ എന്തു അര്‍ഥം ആണ് ഉള്ളത്; യേശു ആശിര്‍വദിച്ചതും കൈ കൊണ്ട് ഉണ്ടാക്കിയ അപ്പം തന്നെ ആയിരുന്നു. പൗലോസ്‌ അപ്പസ്തോലന്‍ പറയുന്നതും കൈ കൊണ്ട് മനുഷ്യന്‍ ഉണ്ടാക്കിയ അപ്പത്തിന്‍റെ കാര്യം തന്നെ. യേശു ദൈവപുത്രന്‍ ആണ് എന്ന് പ്രോട്ടെസ്ടന്ടുകാരും വിസ്വോസിക്കുന്നുണ്ടല്ലോ; അപ്പോള്‍ പിന്നെ ദൈവ പുത്രന്‍ കൈകൊണ്ടു മനുഷ്യന്‍ ഉണ്ടാക്കിയ അപ്പം കഴിക്കുമോ? കൈകൊണ്ടു മനുഷ്യന്‍ തുന്നിയ വസ്ത്രം ധരിക്കുമോ? മനുഷ്യനായി ഈ ലോകത്തില്‍ വരുമോ ? ഇനിയും തെളിവുകള്‍ വേണോ? സാധാരണ നമ്മള്‍ കാണുന്ന പോലുള്ള ഒരു പുഴയിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ അല്ലെ പരിശുദ്ധാവ് യേശുവിന്‍റെ മേല്‍ വന്നത്. ഇതൊക്കെ നമ്മോടു വിളിച്ചോതുന്നത്‌ ഒരേ ഒരു കാര്യം മാത്രം: ദൈവാത്മാവിന് മനുഷ്യ മിര്‍മ്മിതമായ വസ്തുവിലും വസിക്കാന്‍ സാധിക്കും. ഇനി അത് സാധ്യമല്ല എന്ന് വാദിച്ചാല്‍ അത് ദൈവത്തിന്‍റെ ശക്തിയെ ചോദ്യം ചെയ്യലാവും. ശരീരം ഒന്നിനും ഉപകരിക്കില്ല എന്ന വാദവും പൊള്ളയാണ്‌. ശരീരം ഒന്നിനും ഉപകരിക്കില്ലെങ്കില്‍ പിന്നെ യേശു എന്തിനു അവിടുത്തെ ശരീരത്തില്‍ പീഡനങ്ങള്‍ ഏറ്റു വാങ്ങി, അവിടുത്തെ ശരീരത്തെ എന്തിനു കുരിശില്‍ തറച്ചു, എന്തിനു കല്ലറയില്‍ സംസ്കരിച്ചു, സ്ത്രീകള്‍ എന്തിനു തൈലവും ആയി അവിടുത്തെ കാണാന്‍ പോയി (കല്ലറയില്‍). യേശുവിന്‍റെ ശരീരം എന്തിനു ഉയിര്‍ത്തു..... കൂടാതെ പൌലോസ് അപ്പസ്തോലന്‍ പറയുന്നു "ശരീരം പരിശുദ്ദാത്മാവിന്‍റെ ആലയം എന്ന് (1Corinthians 6:19). പൊള്ളയായ വാദങ്ങള്‍ ഒരിക്കലും ഒരുപാടു കാലം നിലനില്‍ക്കുന്നതല്ല. എന്നാല്‍ ബലിയര്‍പ്പണവും, അപ്പം മുറിക്കലും യേശുവിന്‍നിന്നും ആരംഭിച്ച് അവിടുത്തെ സഭയില്‍ ഇന്നും നിലനില്‍ക്കുന്നു എങ്കില്‍ അതിനു മറ്റൊരു അര്‍ഥം കാണാനില്ല: അതില്‍ വസിക്കുന്നത് ദൈവാത്മാവ് തന്നെ. അത് നിക്ഷേധിക്കുന്നവന്‍ നിത്യമായ നരകാക്നി ഇരന്നു വാങ്ങുന്നവന്‍ തന്നെ......
Share this article :