അറിവ് നേടുന്നത് നല്ലതാണ്. എന്നാൽ, നല്ലതല്ലാത്ത അറിവുകളും ആവശ്യമില്ലാത്ത അറിവുകളും നമ്മുടെ ജീവിതത്തെ ഭാരപ്പെടുത്തുകയേയുള്ളൂ. കഴിഞ്ഞ നൂറ്റാണ്ട് വൈജ്ഞാനികവിസ്‌ഫോടനത്തിന്റെ കാലഘട്ടമായിരുന്നു. ശാസ്ത്ര, സാങ്കേതികരംഗത്തും സാഹിത്യ- സാംസ്‌കാരികരംഗത്തും ഉണ്ടായ മുന്നേറ്റങ്ങൾമൂലം അറിവിന്റെ ചക്രവാളങ്ങൾ വികസിച്ചു. അറിവ് നേടാനുള്ള സാഹചര്യങ്ങളും പെരുകി.
എന്റെ ചെറുപ്പകാലത്ത് മലയാള മനോരമ പത്രവും ആഴ്ചപ്പതിപ്പും മാത്രമാണ് പാ~പുസ്തകങ്ങൾക്കും പ്രാർത്ഥനാപുസ്തകങ്ങൾക്കും പുറമേ വായിക്കാൻ കിട്ടിയിരുന്നത്. വായിക്കാനുള്ള ആഗ്രഹംകൊണ്ട് ഏഴു കിലോമീറ്ററുകൾ അകലെയുള്ള ലൈബ്രറിയിൽ നടന്നുപോയി പുസ്തകങ്ങൾ വാങ്ങിയിട്ടുണ്ട്. ഇന്ന് ആ സ്ഥിതിയെല്ലാം മാറി. പ്രസിദ്ധീകരണങ്ങളുടെ എണ്ണം പെരുകിയതിനാൽ ഏതു വായിക്കണമെന്നറിയാതെ കുഴങ്ങുകയാണ് ജനങ്ങൾ.
ഒരു വീട്ടിൽതന്നെ അപ്പൻ, അമ്മ, മക്കൾ, കൊച്ചുമക്കൾ എല്ലാവർക്കും വെവ്വേറെ പ്രസിദ്ധീകരണങ്ങളുണ്ട്. വാർത്താപ്രസിദ്ധീകരണങ്ങളും സാഹിത്യ, ആത്മീയ, രാഷ്ട്രീയ പ്രസിദ്ധീകരണങ്ങളും എണ്ണത്തിൽ വളരെയേറെയുണ്ട്. ഒരു മനുഷ്യൻ വെറുതെയിരുന്ന് 24 മണിക്കൂറും വായിക്കാൻ തയാറായാൽപ്പോലും വായിച്ചുതീർക്കാൻ കഴിയാത്തത്ര പ്രസിദ്ധീകരണങ്ങൾ നമുക്കിന്ന് ലഭ്യമാണ്. അതുകൊണ്ട് വായനയുടെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുന്നു.
ജീവിതത്തിരക്കുകൾ വർദ്ധിക്കുന്ന ഇക്കാലത്ത് സമയം വളരെ പ്രധാനപ്പെട്ടതാണ്. എന്തെങ്കിലുമൊക്കെ വായിച്ചുകൊണ്ടിരിക്കുക അല്ലെങ്കിൽ കിട്ടുന്നതൊക്കെ വായിക്കുക എന്നത് ശരിയായ രീതിയല്ല. നമുക്ക് ആവശ്യമുള്ളതും ജീവിതലക്ഷ്യം പ്രാപിക്കാൻ സഹായകവുമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവാണ് നാം നേടേണ്ടത്. പത്രത്തിന്റെ തലക്കെട്ടുമുതൽ പ്രിന്റർ ആൻഡ് പബ്ലീഷർവരെയുള്ള സകലവാർത്തകളും അരിച്ചുപെറുക്കി വായിക്കുന്നവരുണ്ട്.
വാസ്തവത്തിൽ നാം അറിഞ്ഞിട്ട് യാതൊരു കാര്യവുമില്ലാത്ത എന്തുമാത്രം 'ചപ്പുചവറു'കളാണ് ഓരോ പത്രത്തിലുമുള്ളത്. തലക്കെട്ടുകൾ മാത്രം ഓടിച്ചുനോക്കി, അറിയേണ്ടവയുടെ വിശദാംശങ്ങളിലേക്കുമാത്രം കണേ്ണാടിക്കുന്നതാണ് ബുദ്ധി. ബാക്കി സമയം ഒന്നും ചെയ്യാനില്ലെങ്കിൽക്കൂടി അനാവശ്യമായ വിവരങ്ങൾ തലച്ചോറിനുള്ളിൽ സ്റ്റോർ ചെയ്ത് അതിനെയെന്തിന് വിഷമിപ്പിക്കണം? വെറുതെ മുറ്റത്തുനിൽക്കുന്ന ചെടിയിലേക്കോ റോഡിലൂടെ നടന്നുപോകുന്ന മനുഷ്യരിലേക്കോ നോക്കിനിന്നാൽ എത്രയധികം പ്രയോജനം നമ്മുടെ മനസ്സിനുകിട്ടും!
ടെലിവിഷൻ സെറ്റുകളുടെ മുന്നിൽ ജീവിതത്തെ ബന്ധിച്ചിട്ടിരിക്കുന്നവരും വളരെയധികമാണ്. വേറെ ഒന്നും ചെ യ്യാനില്ലാത്തവരാണെങ്കിലും തുടർച്ചയായി ടി.വി. കണ്ട് സമയം കളയുന്നവർ ജീവിതം നഷ്ടപ്പെടുത്തുന്നു. നല്ല പ്രോഗ്രാമുകളാണെങ്കിൽപ്പോലും അമിതമായി ടി.വി കാണുന്നത് നമ്മെ നിഷ്‌ക്രിയത്വത്തിലേക്ക് നയിക്കും.
എല്ലാ അറിവുകളും അനുഭവങ്ങളും നമുക്കാവശ്യമുള്ളതല്ല. ഇന്റർനെറ്റിലൂടെ അതിരില്ലാത്ത അറിവിന്റെ ലോകം നമ്മുടെ മുന്നിൽ തുറക്കപ്പെട്ടിട്ടുണ്ട്. വെറുതെ 'സൈറ്റുകൾ' തപ്പിത്തപ്പി നടക്കുന്നത് ലക്ഷ്യബോധമില്ലായ്മയുടെ ലക്ഷണമാണ്. ലക്ഷ്യബോധമുള്ളവൻ തന്റെ ലക്ഷ്യം നേടാൻ സഹായിക്കുന്നവ മാത്രം സ്വീകരിച്ച് മറ്റുള്ളവ ഉപേക്ഷിക്കും. ദിവസങ്ങളും മണിക്കൂറുകളും ടി.വിയുടെ മുന്നിലിരുന്ന് ക്രിക്കറ്റ് കാണുന്നതും ബുദ്ധിശൂന്യതതന്നെ.
സ്വാതന്ത്ര്യത്തിലേക്ക് വിളിക്കപ്പെട്ടവരാണ് നാം. ഒന്നിന്റെയും അടിമയാകാതിരിക്കുക; സമയം പൂർണമായും പ്രയോജനപ്പെടുത്തി ദൈവതിരുമനസ്സ് നിറവേറ്റുക അത്യാവശ്യംതന്നെ. പ്രസിദ്ധീകരണങ്ങളും ഇന്റർനെറ്റും ടി.വിയും നമ്മുടെ മനസ്സിനെ ബന്ധിച്ചിടാൻ അനുവദിക്കാതിരിക്കുക എന്നത് ജ്ഞാനമുള്ള മനുഷ്യരുടെ ലക്ഷണമാണ്. ചിലർക്ക് ഒത്തിരി അറിവു നേടുക ഒരു ലഹരിയാവാം. പക്ഷേ ഈ അറിവുകൊണ്ട് അവർക്കോ മറ്റുള്ളവർക്കോ പ്രയോജനമുണ്ടാകുന്നില്ലെങ്കിൽ ഇത്തരം അനാവശ്യ അറിവുകൾക്കുവേണ്ടി ചെലവഴിച്ച സമയം നഷ്ടംതന്നെയല്ലേ?
പുതിയ പുതിയ കോഴ്‌സുകളിൽ ചേരുകയാണ് മറ്റു ചിലരുടെ ലഹരി. ഈ കോഴ്‌സുകൊണ്ട് എന്റെ ജീവിതാന്തസ്സിന്, ദൈവവിളിക്ക്, ശുശ്രൂഷാജീവിതത്തിന് പ്രയോജനമുണ്ടോ എന്നു പലരും ചിന്തിക്കാറില്ല. പുതിയ അറിവുകൾക്കും അനുഭവങ്ങൾക്കുംവേണ്ടിയുള്ള ഈ ദാഹം പലപ്പോഴും യഥാർത്ഥമായിരിക്കണമെന്നില്ല. അകത്തുള്ള ശൂന്യത നികത്താനുള്ള മനസ്സിന്റെ ശ്രമം മാത്രമാവാം. ഓരോ പ്രോഗ്രാമുകളും കഴിയുമ്പോഴുള്ള സന്തോഷം, എന്തോ കിട്ടിയെന്ന തോന്നൽ അതിനൊക്കെ അൽപ്പായുസ്സേ ഉള്ളൂ എന്ന് അനുഭവങ്ങൾ തെളിയിക്കുന്നു.
നമ്മുടെയൊക്കെ ജീവിതം മെച്ചപ്പെടാതെയും ശക്തിപ്പെടാതെയും തുടരുന്നുണ്ടെങ്കിൽ അതിന്റെ കാരണം അറിവിന്റെ കുറവല്ല. പ്രത്യുത, അറിഞ്ഞ അറിവിനെ പ്രവൃത്തിപഥത്തിലെത്തിക്കാൻ നമുക്ക് കഴിയുന്നില്ല എന്നതാണ്. കഴിഞ്ഞകാലത്ത് ആത്മീയ, സാമൂഹ്യ, ഭൗതികമണ്ഡലങ്ങളിൽ നാം നേടിയ അറിവിൽ ഭൂരിപക്ഷവും ജീവിതത്തിൽ ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ലെങ്കിൽ പുതിയൊരു കോഴ്‌സല്ല നമുക്ക് നല്ലത്. പ്രത്യുത, പഴയ കോഴ്‌സിന്റെ കുറിപ്പുകളൊക്കെ എടുത്ത് വീണ്ടും ധ്യാനിക്കുകയാണ്.
പുതിയ പുതിയ ധ്യാനങ്ങൾക്കും ആത്മീയാനുഭവങ്ങൾക്കുംവേണ്ടിയുള്ള ഓട്ടമാണ് എവിടെയും. പക്ഷേ, പഴയ ധ്യാനങ്ങളിൽ ധ്യാനിച്ചവയൊന്നും ജീവിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ പുതിയ ധ്യാനത്തിന്റെ അനുഭവങ്ങൾക്കും ആഴമുണ്ടാകണമെന്നില്ല. അറിവിനും പുത്തൻ അനുഭവങ്ങൾക്കുമായുള്ള പരക്കംപാച്ചിൽ അവസാനിപ്പിച്ച് ശാന്തതയോടെ ജീവിതത്തെ നിരീക്ഷിക്കാൻ പ~ിക്കുക. കൂടുതൽ അറിവുള്ളവനല്ല; കൂടുതൽ സ്‌നേഹമുള്ളവനാണ് ജീവിതത്തിൽ വിജയവും സന്തോഷവും കണ്ടെത്തുക. സ്‌നേഹം സ്വന്തമാക്കാൻ, സ്‌നേഹംതന്നെയായ ദൈവത്തോട് ചേർന്നിരിക്കുക മാത്രമേ ആവശ്യമുള്ളൂ. പൗലോസ് ശ്ലീഹാ പറയുന്നത്, “അറിവ് അഹന്ത ജനിപ്പിക്കുന്നു, സ്‌നേഹമോ പണിതുയർത്തുന്നു” എന്നാണ്.