"കര്‍ത്താവിന്‍റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും. ( സങ്കീര്‍ത്തനങ്ങള്‍ 127:3)"
ഒരിക്കല്‍ ഒരു സഹോദരി പറഞ്ഞു. എനിക്ക് വീട്ടില്‍ ദോശ ഉണ്ടാക്കാന്‍ ഭയമാണ്. ഞാന്‍ ഓര്‍ത്തു ഒരു പക്ഷെ ദോശ കല്ലില്‍ നിന്ന് പണ്ടെന്നോ പൊള്ളല്‍ ഏറ്റു കാണും. നിഷ്കളങ്കമായ് ഞാന്‍ ചോദിച്ചു? സഹോദരി എപ്പോഴാണ് നിങ്ങള്‍ക്ക് അപകടം സംഭവിച്ചത്? അവര്‍ പറഞ്ഞു. എന്‍റെ വിവാഹം കഴിഞ്ഞതിനു ശേഷമാണു ആ അപകടം സംഭവിക്കാന്‍ തുടങ്ങിയത്. എനിക്ക് ഒന്നും മനസിലായില്ല. അവര്‍ തുടര്‍ന്നു. ദോശ ഉണ്ടാക്കുമ്പോള്‍ ചിലപ്പോള്‍ ഒരു ചെറിയ ദോശ ഉണ്ടാകും. ഉടനെ അമ്മായിയമ്മ പറയും. അയ്യോ കഷ്ടം, ഈ കുഞ്ഞു ദോശ തിന്നാന്‍ ഈ വീട്ടില്‍ ഒരു കുഞ്ഞു ഇല്ലല്ലോ. ...........കേള്‍ക്കുമ്പോള്‍ വലിയ സങ്കടം ആണ്. എന്തിനാണ് ജീവിക്കുന്നത് എന്ന് തോന്നും. വന്ധ്യത ദുഖം നിറഞ്ഞ ഒരു ജീവിത അവസ്ഥയാണ്.
ബൈബിളിലൂടെ കടന്നു പോകുമ്പോള്‍ നാം കണ്ടു മുട്ടുന്ന ഒരു വ്യക്തിയാണ് ഹന്ന. അവളെ പറ്റി ബൈബിള്‍ പറയുന്നത് ഇങ്ങിനെയാണ്. " എന്തെന്നാല്‍ കര്‍ത്താവ് അവളെ വന്ധ്യയാക്കിയിരുന്നു. വന്ധ്യത നിമിത്തം അവളുടെ സപത്നി അവളെ വേദനിപ്പിച്ചിരുന്നു."(1സാമുവേല്‍ 1:5-6) എല്ലാ ഭര്‍ത്താക്കന്‍മാരും ആശ്വസിപ്പിക്കുന്ന പോലെ ഹന്നയെ ഭര്‍ത്താവായ എല്ക്കാന ആശ്വസിപ്പിക്കുന്നു. എന്നാല്‍ ഹന്നയുടെ ദുഖം അതിരു കാണാത്തത് ആണ്.
ദുഖം അടക്കാതെ വരുമ്പോള്‍ നാം എന്താണ് ചെയ്യുക. ഭക്ഷണം കഴിക്കാതെ ഇരിക്കും. പിന്നെ ഭര്‍ത്താവു ആശ്വസിപ്പിക്കുമ്പോള്‍ തനിയെ ഉറങ്ങും. ഹന്നയും അത് ചെയ്തു . എന്നാല്‍ നമ്മള്‍ ചെയ്യാന്‍ മറക്കുന്ന ഒരു കാര്യം കൂടെ അവള്‍ ചെയ്തു. ഹന്ന ചെയ്തത് എന്താണ് എന്ന് ബൈബിള്‍ പറയുന്നു." അവള്‍ കര്‍ത്താവിനോട് ഹൃദയം നൊന്തു കരഞ്ഞു പ്രാര്‍ത്ഥിച്ചു."(1 സാമുവേല്‍ 1:10)ദൈവം ആ പ്രാര്‍ത്ഥന കേള്‍ക്കുകയാണ്. അവള്‍ക്കു മകനെ നല്‍കി ദൈവം അവളെ അനുഗ്രഹിച്ചു. മകനെ സ്വീകരിച്ച ഹന്ന പിന്നീട് ചെയ്ത ഒരു കാര്യമുണ്ട്. അവള്‍ പറയുന്നു. "ഈ കുഞ്ഞിനു വേണ്ടിയാണു ഞാന്‍ പ്രാര്‍ത്ഥിച്ചത്;എന്‍റെ പ്രാര്‍ത്ഥന കര്‍ത്താവ് കേട്ടു.ആകയാല്‍,ഞാന്‍ അവനെ കര്‍ത്താവിനു സമര്‍പ്പിച്ചിരിക്കുന്നു."(1 സാമുവേല്‍ 1:27) എത്ര മനോഹരം കര്‍ത്താവിന്‍റെ ദാനമായ മകനെ കര്‍ത്താവിനു സമര്‍പ്പിക്കുന്നു.
നാം ബൈബിള്‍ വായിക്കുമ്പോള്‍ മനസിലാകുന്ന ഒരു കാര്യമുണ്ട്. മക്കളില്ലാത്ത അബ്രാഹത്തിന് ദൈവം ഇസഹാക്കിനെ നല്‍കി അനുഗ്രഹിക്കുന്നതു ബലിയര്‍പ്പണ പ്രാര്‍ത്ഥനകള്‍ നടത്തുമ്പോള്‍ ആണ്. സക്കറിയ പ്രവാചകന്‍, പ്രാര്‍ത്ഥിക്കുമ്പോള്‍ ആണ് ദൈവം അവനു പുത്ര വാഗ്ദാനം നല്‍കുന്നത്. നീയും പ്രാര്‍ത്ഥിക്കുക. ഒരു പക്ഷെ ലോകം വിധി എഴുതി കാണും. ഇനി ഒരു കുഞ്ഞു നിനക്ക് ഉണ്ടാകില്ല. എന്നാല്‍ നീ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നിന്‍റെ ജീവിതത്തിലേക്ക് ഒരു ദൂതനെ അയക്കും. നിന്‍റെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുകള്‍ ഉണ്ടാകും. തോബിത്തിന്റെ പുസ്തകത്തില്‍ സാറയുടെ സങ്കടം മാറ്റിയ കര്‍ത്താവ് നിന്‍റെ സങ്കടം കാണാതെ പോകില്ല. എന്ന തിരിച്ചറിവ് നിനക്ക് ഉണ്ടാകണം.
നിനക്ക് കുഞ്ഞുങ്ങള്‍ ഇല്ലെങ്കില്‍, വൈദ്യ ശാസ്ത്രം നിന്നെ തള്ളി പറഞ്ഞെങ്കില്‍ ഇന്ന് നീ പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥിക്കുമ്പോള്‍ ക്രിസ്തു ചോദിക്കുന്ന ഒരു കാര്യമുണ്ട്. മത്തായി സുവിശേഷകന്‍, ക്രിസ്തു അന്ധരായ ആളുകളെ സുഖപെടുത്തുന്ന സംഭവം പറയുന്നു. "യേശു അവരോടു ചോദിച്ചു: എനിക്ക് ഇതു ചെയ്യാന്‍ കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഉവ്വ്, കര്‍ത്താവെ എന്ന് അവര്‍ മറുപടി പറഞ്ഞു. നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞു കൊണ്ട് അവന്‍ അവരുടെ കണ്ണുകളെ സ്പര്‍ശിച്ചു. അവരുടെ കണ്ണുകള്‍ തുറന്നു. ( മത്തായി 9:29-30) നീ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക. ദൈവം നിന്‍റെ ഉദരം തുറക്കും