Home » » Jesus Is My Saviour ,Not my Religion

Jesus Is My Saviour ,Not my Religion


എന്തെന്നാല്‍, ഒരു ദൈവമേയുള്ളൂ.ദൈവത്തിനും മനുഷ്യനും മധ്യസ്ഥനായി ഒരുവനെയൂള്ളൂ-മനുഷ്യനായ യേശു ക്രിസ്തു.(1തിമോത്തേയുസ്2:5)


കേരളത്തില്‍ എത്ര ക്രൈസ്തവ സഭകളുണ്ട് എന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരം എളുപ്പത്തില്‍ നല്‍കുവാന്‍ ഒരു ക്രിസ്ത്യാനിക്ക് സാധിക്കണം എന്നില്ല. കാരണം അനേകം സഭകള്‍ ഇന്ന് കേരളത്തില്‍ ഉണ്ട്. എന്നാല്‍ ക്രൈസ്തവ സഭകള്‍ തമ്മിലുള്ള മാത്സര്യം ക്രിസ്തിയ ചൈതന്യത്തിനു നിരക്കാത്ത വിധത്തില്‍ ആകുന്നു എന്നത് സങ്കടകരമായ അവസ്ഥയാണ്. സ്വത്തിനു വേണ്ടിയും, അവകാശങ്ങള്‍ക്ക് വേണ്ടിയും വിശ്...വാസത്തെ കോടതി കയറ്റുന്ന പ്രവണത ശരി അല്ല.
പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തില്‍ സഭയിലെ ഭിന്നതയെ പറ്റി പറയുന്നു. ശ്ലീഹ ആവശ്യപെടുന്നത് നിങ്ങള്‍ ഭിന്നതകള്‍ ഒഴിവാക്കി മുന്നോട്ട് പോകണം എന്നാണ്. ലേഖനത്തില്‍ ചോദിക്കുന്നു."ക്രിസ്തു വിഭജിക്കപെട്ടിരിക്കുന്നുവോ? നിങ്ങള്‍ക്ക് വേണ്ടി ക്രൂശിതനായതു പൗലോസാണോ?പൗലോസിന്റെ നാമത്തിലാണോ നിങ്ങള്‍ സ്നാനം സ്വീകരിച്ചത്? (1 കോറിന്തോസ് 1:14)" സഭയിലെ പ്രാദേശിക വിഭജനങ്ങള്‍ നല്ലതാണ്. കാരണം വിവിധ ഭാഷകളില്‍ സംസ്കാരങ്ങളില്‍ ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുവാനുള്ള ദൗത്യത്തില്‍ പങ്കാളികള്‍ ആകുമ്പോള്‍ പ്രാദേശിക സഭകള്‍ അനിവാര്യമായി മാറുന്നു. എന്നാല്‍ നാം തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. എല്ലാ സഭകളും പ്രഘോഷിക്കുന്ന ക്രിസ്തു ഒന്നാണ്.
കത്തോലിക്കാ സഭയില്‍ കേരളത്തില്‍ മൂന്നു റീത്തുകള്‍ ഉണ്ട്. ഓര്‍ത്തഡോക്സ്‌ സഭയില്‍ രണ്ടു വിഭാഗങ്ങള്‍, ആഗോള കത്തോലിക്കാ സഭയില്‍ ആണെങ്കില്‍ ഇരുപതില്‍പരം പ്രാദേശിക സഭകള്‍ അംഗമാണ്.വളര്‍ച്ചക്കും കാര്യക്ഷമമായ നടത്തിപ്പിനും വിഭജനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ചിലപ്പോള്‍ ഒക്കെ നിങ്ങള്‍ ലാറ്റിന്‍ സഭ അംഗം അല്ലേ? ഞങ്ങള്‍ സീറോ മലബാര്‍ ആണ് നമ്മള്‍ രണ്ടാണ് എന്ന് സംസാരിക്കുന്ന ക്രിസ്ത്യനികളെ ഞാന്‍ കണ്ടു മുട്ടാറുണ്ട്.ഇന്ന് കേരളത്തിലെ വാര്‍ത്താ മാധ്യമങ്ങള്‍ പുറത്തു വിടുന്ന സഭാ തര്‍ക്കങ്ങളെ പറ്റിയുള്ള വാര്‍ത്തകളും വേദനാ ജനകമാണ്.
അങ്കമാലിയില്‍ നിന്നും തിരുവന്തപുരം പോകാന്‍ ബസ്‌, കാര്‍, ട്രെയിന്‍, വിമാനം, ജലമാര്‍ഗ്ഗം എന്നിങ്ങനെ വിവിധ മാര്‍ഗ്ഗങ്ങളുണ്ട്‌. എന്നാല്‍ നാം തിരുവനന്തപുരത്ത് ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമ്പോള്‍ നീ ട്രെയിനിയില്‍ വന്നത് കൊണ്ട് ജോലി തരാം എന്ന് ഒരാളും പറഞ്ഞതായി എനിക്ക് അറിയില്ല. അത് പോലെ തന്നെ ക്രൈസ്തവ സഭകള്‍ പ്രാദേശികമായി പലതു ഉണ്ടെങ്കിലും അവര്‍ ക്രിസ്തുവില്‍ ഒന്നാണ്. സ്വര്‍ഗത്തില്‍ നിങ്ങള്‍ ഈ സഭയ്ക്ക് വേണ്ടിയാണോ ജീവിച്ചത് എന്ന് ചോദിക്കില്ല. മറിച്ച് നിങ്ങള്‍ അംഗമായ അപ്സ്തോലിക സഭയില്‍ വിശ്വസിച്ച്, പ്രബോധനങ്ങള്‍ അനുസരിച്ച്, ക്രിസ്തുവിനെ സ്നേഹിച്ചോ എന്നാണ്.
ശത്രുവിനെ പോലും സ്നേഹിക്കാന്‍ ആവശ്യപെട്ട കര്‍ത്താവിന്‍റെ ശിക്ഷ്യര്‍ പരസ്പരം കലഹിക്കുന്നത് ലോകത്തിനു എതിര്‍ സാക്ഷ്യം നല്‍കും. ദൈവം സ്നേഹമാണ്. കുരിശില്‍ പോലും ശത്രുവിനെ സ്നേഹിച്ചു മാത്രക കാട്ടിയ കര്‍ത്താവിനെ നാം മറക്കരുത്. മറന്നു സഭയെ സ്നേഹിച്ചു കലഹിക്കരുത്.
Share this article :