പ്രിയ യുവാക്കളെ യുവതികളെ ,
ചില കൂട്ടുകാര്‍ നമ്മുടെ കൂടെനടന്നു കള്ളുകുടിക്കാനും തിന്മയിലേക്ക് പോകാനും ഒക്കെ നമ്മെ APRRECIATE ചെയ്യും ,ഞാന്‍ ഒരു സത്യം പറയട്ടെ നിങ്ങളുടെ കയ്യില്‍ പണം ഉണ്ടെങ്കില്‍ നിങ്ങളുടെ പ്രായത്തില്‍ വലിയ കൂട്ടുകാരോ പ്രായത്തില്‍ കുറഞ്ഞ കൂട്ടുകാരോ നമ്മുക്ക് കാണും .
നിങ്ങളുടെ കയ്യില്‍ നല്ലൊരു വാഹനം ഉണ്ടെങ്കില്‍ നിങ്ങളുടെ കൂടെ "SHOW OFF" ചെയ്യാന്‍ നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ലോകപ്രകാരം പോകാന്‍ ഒത്തിരി പേര്‍ നിങ്ങളുടെ കൂടെ JOIN ചെയ്യും .
പക്ഷെ നിങ്ങള്‍ ഒരു രോഗത്തിലോ,ദുഃഖത്തിലോ,പ്രശ്നത്തിലോ പെട്ട് കിടക്കുമ്പോള്‍ ആര് നിങ്ങളെ സഹായിക്കും .
ഇന്നു നിങ്ങളുടെ ബൈക്കിന്‍റെ പുറകില്‍ കയറി നടക്കുന്ന നിങ്ങളുടെ ഫ്രണ്ട്..അയാള്‍ ഒരു നല്ല വ്യക്തിയായിരിക്കാം നല്ല സ്നേഹമുള്ള ആളായിരിക്കാം പക്ഷെ നിങ്ങള്‍ക്ക് നാളെ എന്തെങ്കിലും ഒരു PROBLEM ഉണ്ടായി ഒരു രണ്ടു മൂന്നു മാസം നിങ്ങള്‍ BED-REST ആയിപോയാല്‍ ഒരുപക്ഷെ ആ വ്യക്തി നിങ്ങളെ മറക്കും ,അവന്‍ വേറെ കൂട്ടുകാരുടെ കൂടെ പോകും .
നിങ്ങള്‍ ഒരു വ്യക്തിയെ സ്നേഹിക്കുന്നെങ്കില്‍ ഒരു പുരുഷന്‍ ഒരു സ്ത്രീയെ അല്ലെങ്കില്‍ ഒരു സ്ത്രീ ഒരു പുരുഷനെ ഇഷ്ട്ടപ്പെടുന്നെങ്കില്‍ ,യുവ തലമുറയെ നിങ്ങള്‍ ശ്രദ്ധിക്കുക നിങ്ങളുടെ ഭംഗി കണ്ടുകൊണ്ടായിരിക്കും ഒരുപക്ഷെ ആ വ്യക്തി നിങ്ങളെ സ്നേഹിച്ചത് ,നാളെ നിങ്ങളുടെ മുഖം ഒന്ന് വിരൂപം ആയാല്‍ അല്ലെങ്കില്‍ നിങ്ങളുടെ മുഖത്ത് ഒരു വൃണം വന്നാല്‍ ആ വ്യക്തി ഒരുപക്ഷെ നിങ്ങളെ മറക്കും .
നിങ്ങള്‍ക്ക് ഇന്നു ഉള്ളതില്‍ നിന്ന് എന്തെങ്കിലും കുറവ് വന്നാല്‍ നിന്‍റെ കൂടെ നടക്കുന്നവര്‍ നിന്നെ കൈവിടും ,
കൈവിട്ടില്ലേ ! ആ അനുഭവത്തില്‍ അല്ലെ അനേകര്‍ ഇതു വായിക്കുന്നത് പക്ഷെ എന്ത് പ്രശ്നം നിനക്കുണ്ടായാലും നിന്നെ കൈവിടാത്ത ഒരുത്തനെ കുറിച്ചാ ഞാന്‍ നിങ്ങളോട് പറയുന്നത് ,അവന്‍റെ പേരാണ് നസ്രെയനായ യേശുക്രിസ്തു ,ആകാശവും ഭുമിയും മാറിപോയാലും ഒരുക്കലും യേശു മാറത്തില്ല,ഒരിക്കലും അവന്‍ ഉപേക്ഷിക്കത്തില്ല,
ഒരു അമ്മ തന്‍റെ കുഞ്ഞിനെ മറക്കുമോ ?
ഒരു സ്ത്രീക്ക് താന്‍ പ്രസവിച്ച കുഞ്ഞിനോട് കരുണ തോന്നാതിരിക്കുമോ ?
ആ പെറ്റമ്മ നിന്നെ മറന്നാലും ഞാന്‍(യേശുക്രിസ്തു ) നിന്നെ മറക്കുകയില്ല എന്നാണ് ദൈവവചനം രേഖപ്പെടുത്തിയിരിക്കുന്നത്.
അതെ സഹോദരന്മാരെ ദൈവം നമ്മുക്ക് ദാനമായി നല്‍കിയ ഈ ജീവിതം പാഴാക്കി കളയാതെ ദൈവത്തിനു വേണ്ടി ഉപയോഗിച്ചുകൂടെ .ഒരിക്കലും കൈവിടാത്ത ദൈവത്തെ മറന്നു താല്‍ക്കാലിക ലോക സുഖങ്ങള്‍ക്ക് പിന്നാലെ പായുമ്പോള്‍ നീ ഓര്‍ക്കുക അവയൊക്കെ ഒരുനാള്‍ നിന്നെ ഉപേക്ഷിച്ചു പോകും ..ഒരിക്കലും ഉപേക്ഷിക്കാത്ത യേശു മാത്രം നിനക്ക് തുണ .