Home » » ആയിരം വര്ഷം കഴിയുമ്പോള്‍ സാത്താന്‍ ബന്ധനത്തില്‍ നിന്ന് മോചിതനാകും

ആയിരം വര്ഷം കഴിയുമ്പോള്‍ സാത്താന്‍ ബന്ധനത്തില്‍ നിന്ന് മോചിതനാകും

അവന്‍(ദൈവദൂദന്‍ ) ഉഗ്രസര്‍പ്പത്തെ -സാത്താനും പിശാചുമായ പുരാതന സര്‍പ്പത്തെ - പിടിച്ചു ആയിരം വര്‍ഷത്തേക്ക് ബന്ധനത്തിലാക്കി . അതിനെ പാതാളത്തിലെക്കെറിഞ്ഞു വാതില്‍ അടച്ചു മുദ്രവെച്ചു . ആയിരം വര്ഷം തികയുവോളം അവന്‍ ജനതകളെ വന്ചിക്കാതിരിക്കുന്നതിനുവേണ്ടിയാണിത് . അനന്തരം അല്പ സമയത്തേക്ക് അതിനെ അഴിച്ചു വിടെണ്ടിയിരിക്കുന്നു (വെളി 20 :2-3) "..എന്നാല്‍ ആയിരം വര്ഷം കഴിയുമ്പോള്‍ സാത്താന്‍ ബന്ധനത്തില്‍ നിന്ന് മോചിതനാകും . ഭൂമിയുടെ നാല് കോണിലുമുള്ള ജനതകളെ വഴിതെറ്റിക്കാന്‍ അവന്‍ പുറത്ത് വരും ..." (വെളി 20 :7-8) വെളിപാട് പുസ്തകമനുസരിച്ചു ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം അല്‍പ്പ സമയത്തേക്ക് അഴിച്ചു വിടപ്പെട്ട സാത്താന്റെ ആളുകളാണ് പെന്തക്കൊസ്തുകാര്‍ . പത്തൊന്‍പതാം നൂറ്റാണ്ടുവരെ പെന്തക്കൊസ്തുകാര്‍ ഭൂമിയില്‍ ഇല്ലായിരുന്നു . കാരണം അവരെ നയിക്കുന്ന പുരാതന സര്‍പ്പം ബന്ധനത്തിലായിരുന്നു . പാതാളത്തില്‍ ബന്ധനാവസ്തയിലായിരുന്നതുകൊണ്ട് പത്തൊന്‍പതാം നൂറ്റാണ്ടുവരെ തങ്ങളുടെ പെന്തക്കോസ്ത് സഭ ഇരുണ്ടയുഗത്തിലായിരുന്നു എന്നും പെന്തക്കോസ്ത് സഭയെ അമര്തിവെച്ചിരിക്കുകയായിരുന്നുവെന്നുമാണ് പെന്തക്കൊസ്തുകാര്‍ പറയുക .അല്‍പ്പ സമയത്തേക്ക് സാത്താന്‍ അഴിച്ചുവിടപ്പെട്ടപ്പോള്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ സാത്താന്റെ പ്രവര്‍ത്തനത്താല്‍ പെന്തക്കൊസ്തുകാര്‍ ഉണ്ടായി. ഇരുപതാം നൂറ്റാണ്ടില്‍ കൂണുപോലെ സാത്താന്റെ സംഘങ്ങളായ പെന്തക്കൊസ്തുകാര്‍ മുളച്ചുപോങ്ങി .ഇരുപതാം നൂറ്റാണ്ടില്‍ ഭിന്നിതരായ പെന്തക്കൊസ്തുകാര്‍ പുതിയ പുതിയ പേരുകളില്‍ ചെരുസംഘങ്ങള്‍ രൂപീകരിച്ചു മനുഷ്യരെ വഴിപിഴപ്പിക്കുന്നു . ആദിമസഭയെ തകര്‍ക്കാന്‍ ശ്രമിച്ചിട്ട് സാധിക്കാത്തതിനാല്‍ ഇപ്പോള്‍ കൂടുതല്‍ ശക്തിയോടെ സഭയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു .സത്യവിശ്വാസികളെ വഴിതെറ്റിക്കാന്‍ പുറപ്പെട്ടിരിക്കുന്ന സാത്താന്റെ ആളുകളല്ലേ പെന്തക്കൊസ്തുകാരായ നിങ്ങള്‍ ? പെന്തക്കോസ്ത് സഹോദരാ എന്തുകൊണ്ട് അല്പ്പസമയത്തെക്ക് പാതാളത്തില്‍ നിന്ന് അഴിച്ചു വിടപ്പെട്ട സാത്താനോട് ചേര്‍ന്ന് ക്രിസ്തുവിന്റെ മണവാട്ടിയായ സഭക്കെതിരെ യുദ്ധം ചെയ്യുന്നു ?
Share this article :