Home » » നിന്ന്റെ കണ്ണിലെ തടികഷണം എടുത്തു മാറ്റുക

നിന്ന്റെ കണ്ണിലെ തടികഷണം എടുത്തു മാറ്റുക

പ്രിയ സഹോദരരെ വായിച്ചു തുടങ്ങുന്നതിനു മുന്‍പ് ഒരു വാക്ക് .. ഇതിലെ വിസ്വസമെന്നു ഞാന്‍ പ്രേതിപതിക്കുന്നത് ... പെന്തകസ്തുകാരുടെയോ, കാതോളികന്റെയോ അല്ല, മറിച്ചു, നമ്മുടെ ദൈവത്തിലും, പരിശുധന്മാവിലും, പുത്രനിലും , അതുപോലെ തന്നെ നമ്മുക്ക് ദൈവ പുത്രനെ തരാന്‍ സന്നധായ ആ നല്ല അമ്മയെയും ഒപ്പം നമ്മുടെ വിശാസങ്ങള്‍ നശിച്ചു പോകാതിരിക്കാന്‍ ബലി ആദായി തീര്‍ന്ന വിശുദ്ധരുടെ കൂട്ടായ്മ .. ആണ് .... വിശ്വാസത്തെ തള്ളിപ്പറഞ്ഞിരുന്ന പല പ്രശസ്‌തരും ജീവിതത്തിന്റെ അവസാനകാലങ്ങളില്‍ വിശ്വാസികളായി മാറിയിട്ടുണ്ടെന്ന സത്യം, ദൈവത്തെ തള്ളിപ്പറഞ്ഞ്‌ പേരെടുക്കാന്‍ ശ്രമിക്കുന്ന പലരും ഓര്‍മിക്കാറില്ല. ദൈവത്തിന്റെ അസ്‌തിത്വത്തെക്കുറിച്ചും ദൈവവിശ്വാസത്തെക്കുറിച്ചും ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്‌. സിദ്ധാന്തങ്ങളുടെയും സുഖഭോഗങ്ങളുടെയും നേട്ടങ്ങളുടെയും മായികവലയത്തില്‍പ്പെട്ട്‌ ദൈവവിശ്വാസത്തെ തള്ളിപ്പറയാന്‍ മനുഷ്യന്‍ യാതൊരു മടിയും കാണിക്കുന്നില്ല. ഭൗതികതയുടെ പൊള്ളത്തരം മനസിലാക്കിയ പലരും ഇന്ന്‌ ആത്മീയതയിലേക്ക്‌ തിരിയുന്നുണ്ട്‌.ആഴമായ ദൈവാനുഭവത്തിനായുള്ള ദാഹം മനുഷ്യനില്‍ ഉണര്‍ന്നിട്ടുണ്ട്‌. സഹനത്തിന്റെ തീച്ചൂളയില്‍ കുഷ്‌ഠരോഗിയായി ഉരുകിജീവിച്ച ജോബ്‌ പറഞ്ഞു, ``അങ്ങയെക്കുറിച്ച്‌ ഞാന്‍ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ എന്റെ കണ്ണുകള്‍ അങ്ങയെ കാണുന്നു'' (ജോബ്‌ 42:5). പല തരത്തില്‍ പ്ര ശസ്‌തി നേടിയ മഹാന്മാരായ ആളുകള്‍ തങ്ങളുടെ ആദ്യനാളുകളില്‍ ദൈവവിശ്വാസത്തെ തള്ളിപ്പറഞ്ഞവരായിരുന്നു. എന്നാല്‍, അവര്‍ അവസാന നാളുകളില്‍ ദൈവമെന്ന നിത്യസത്യത്തെ ഏറ്റുപറയാന്‍ പരിശ്രമിച്ചതിനെപ്പറ്റി അനേകം തെളിവുകളുണ്ട്‌. ഭൗതികതയുടെ അതിപ്രസരത്തില്‍ കലുഷിതമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്‌ ഈശ്വരചിന്തയെ ഉദ്ദീപിപ്പിച്ച്‌ യഥാര്‍ത്ഥ ദൈവത്തെ ലോകത്തിന്‌ കാണിച്ചുകൊടുക്കാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ക്രിസ്‌തുവിന്റെ ക്രൂശിതരൂപം ദര്‍ശിച്ചപ്പോള്‍ ഗാന്ധിജിക്കുണ്ടായ പ്രചോദനത്തെക്കുറിച്ച്‌ അദ്ദേഹം പറയുന്നത്‌, ``എനിക്കു ഹിന്ദുസഹോദരന്മാരോട്‌ പറയാനുള്ളതിതാണ്‌. യേശുവിന്റെ പഠനങ്ങളെയും വാക്കുകളെയും ബഹുമാനപൂര്‍വം സമീപിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ജീവിതം അപൂര്‍ണമായിരിക്കും'' (ഭാരതീയ വിദ്യാഭവന്‍, മുംബൈ). വിശുദ്ധ ഗ്രിഗറി പറഞ്ഞിട്ടുണ്ട്‌: ``പ്രിയ സഹോദരന്മാരേ, മനുഷ്യജീവിതം കടന്നുപോകുന്ന നൈമിഷികതയാണ്‌. ഭൂമിയിലെ ഒരു കുട്ടിക്കളിപോലെയാണത്‌, പിടികിട്ടാത്ത നിഴല്‍പോലെ, പറന്നുപോകുന്ന പക്ഷിയുടെ നിഴല്‍പോലെ. അതുകൊണ്ട്‌ ഏതു സാഹചര്യത്തിലും ദൈവഹിതത്തിനു വിധേയമായി ദൈവതിരുമനസിനോട്‌ ഒട്ടിച്ചേര്‍ന്നു നില്‌ക്കുന്നതാണ്‌ യഥാര്‍ത്ഥ ദൈവവിശ്വാസം.'' സോവിയറ്റ്‌ യൂണിയന്റെ പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ്‌ ഒരു കാലത്ത്‌ പ്രശസ്‌ത നിരീശ്വരന്മാരുടെ നിരയിലായിരുന്നു. ഇന്ന്‌ അദ്ദേഹം തന്റെ ജന്മഗ്രാമമായ പ്രാവല്‍നോയില്‍ പള്ളിയുടെ നിര്‍മാണത്തിലാണ്‌. പള്ളിനിര്‍മാണത്തിന്‌ 2.5 കോടി റൂബിളും അദ്ദേഹം സംഭാവന ചെയ്‌തു. ജീവിതത്തിന്റെ നിര്‍ണായകഘട്ടത്തിലെത്തുമ്പോള്‍ ഏതൊരു നിരീശ്വരവാദിയും ദൈവകാരുണ്യത്തിനായി കേഴും. അടുത്ത കാലംവരെ വിശേഷിച്ചും പാശ്ചാത്യനാടുകളില്‍ മനുഷ്യനെ കേന്ദ്രമാക്കി നിലനിന്നുവന്ന പ്രപഞ്ചവീക്ഷണത്തില്‍ മനുഷ്യന്റെ അറിവിന്റെ അപ്പുറത്തേക്ക്‌ ഒന്നുമില്ലെന്ന ഗര്‍വും ഭൗതികപരതയും ആധിപത്യം പുലര്‍ത്തിയിരുന്നു. അത്ര ബൃഹത്തായ ഈ പ്രപഞ്ചത്തില്‍ അനേക കണങ്ങളില്‍ ഒന്ന്‌ മാത്രമാണ്‌ മനുഷ്യനെന്നും അവയുടെ അന്യോന്യതയില്‍, ഏകത്വത്തില്‍ മാ ത്രമേ ആത്മീയത സാക്ഷാത്‌ക്കരിക്കാനാകൂ എന്നും വിധമുള്ള ഭാരതീയ ദര്‍ശനങ്ങളെ അനുകൂലിക്കുംവിധം ആധുനിക ശാസ്‌ത്രവിജ്ഞാനം വിനയംകൊണ്ടിട്ടുണ്ട്‌. വെള്ളത്തിലെ മീനിന്‌ ദാഹിക്കുകയാണെന്ന്‌ കേള്‍ക്കുമ്പോള്‍ നമുക്കു ചിരി വരും. വെള്ളത്തില്‍ മീന്‍ എന്നപോലെ നാം ആ ത്മീയതയില്‍, ദൈവവിശ്വാസത്തില്‍ കഴിയുകയാണ്‌. നമ്മില്‍ തന്നെ അന്തര്‍ഭവിച്ചിട്ടുള്ള ഈ രഹസ്യത്തിലേക്ക്‌ തിരിയുന്നത്‌ വിശ്വരഹസ്യത്തിലേക്ക്‌ തന്നെയുള്ള ഒരു താക്കോലാണ്‌. ഈ ആത്മീയതയെ ചിലര്‍ നേരത്തേതന്നെ തിരിച്ചറിയുന്നു. ചിലരാകട്ടെ ജീവിതത്തിന്റെ അവസാനനാളുകളിലും.ജലപ്പരപ്പില്‍ വിരിഞ്ഞു നില്‌ക്കുന്ന താമരപ്പൂവും ഈ ഭൂമിയില്‍ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും സ്രഷ്‌ടാവിന്റെ മഹത്വം പ്രതിഫലിപ്പിക്കുന്നവയാണ്‌. സ്വന്തം ആത്മാവിനെ കണ്ടെത്താന്‍ ഓരോ വ്യക്തിക്കുംവേണ്ടി ദൈവം തുറന്നിട്ട കവാടങ്ങള്‍ അടഞ്ഞുപോകാതിരിക്കട്ടെ. ഈശ്വരവിശ്വാസമാണ്‌ ആത്മീയതയിലേക്കും നിത്യാനന്ദത്തിലേക്കുമുള്ള കവാടം


നീ മറ്റുള്ളവന്റെ കണ്ണിലെ കരടു എടുക്കാന്‍ പോകുന്നതിനു മുന്‍പ് നിന്ന്റെ കണ്ണിലെ തടികഷണം എടുത്തു മാറ്റുക ...
Share this article :