സുഹൃത്തുക്കള്‍ക്കായുള്ള അന്വേഷണം അവസാനിക്കേണ്ടത് ക്രിസ്‌തുവിലായിരിക്കണം
സുഹൃത്തുക്കളാകുവാന്‍ ഇന്ന് ഏറെപ്പേരെ നമുക്ക് കിട്ടും. അവരില്‍ ആരാണ് ആത്മാര്‍ത്ഥ സുഹൃത്തായിത്തീരുകയെന്നത് പ്രസക്തമായൊരു ചോദ്യമാണ്. പ്രഭാഷകന്‍ 6:14 ല്‍ ഇപ്രകാരം വായിക്കുന്നു: ``വിശ്വസ്‌തനായ സ്‌നേഹിതന്‍ ബലിഷ്‌ഠമായ സങ്കേതമാണ്; അവനെ കണ്ടെത്തുന്നവന്‍ ഒരു അമൂല്യനിധി നേടിയിരിക്കുന്നു.'' സുഹൃത്തിനെ തേടിയുള്ള നമ്മുടെ പരക്കംപാച്ചിലില്‍ ചിലപ്പോള്‍ അനേകരെ കണ്ടുമുട്ടാം. എന്നാല്‍, അവരില്‍ ഒരാള്‍ മാത്രമായിരിക്കും ഞാന്‍ അന്വേഷിച്ച ആത്മാര്‍ത്ഥ
സുഹൃത്തായിത്തീരുക.കാലം ഉണക്കാത്ത മുറിവുകളില്ല എന്ന് പറയാറുണ്ട്. പക്ഷേ, കാലമെന്ന വൈദ്യന് പലപ്പോഴും പല മുറിവുകളും ഉണക്കാന്‍ സാധിക്കാറില്ല. ഇവിടെയാണ് ആത്മാര്‍ത്ഥ സ്‌നേഹിതന്റെ സ്‌നേഹവും കരുതലും നമുക്കാവശ്യമായിത്തീരുക. മടുപ്പിക്കുന്ന ഏകാന്തതയ്‌ക്ക് മഴവില്ലിന്റെ വര്‍ണശോഭ നല്‌കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ സൗഹൃദത്തിന് സാധിക്കും. പ്രശസ്‌ത കാന്‍സര്‍ ചികിത്സകന്‍ ഡോ. ഗംഗാധരന്‍ തന്റെ അനുഭവങ്ങള്‍ ``ജീവിതമെന്ന മഹാത്ഭുതം'' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മരണത്തിന്റെ വാതില്‍പ്പടിയില്‍ എത്തിയവര്‍ അത്ഭുതകരമായി തിരിച്ചുവന്നതിന്റെയും ഇനിയും ജീവിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ പെട്ടെന്ന് യാത്ര പറഞ്ഞ് പോയതിന്റെയും അനുഭവങ്ങളാണ് പുസ്‌തകം വിവരിക്കുന്നത്. മരണത്തെ പടിവാതിലില്‍ പിടിച്ചുനിര്‍ത്തി സ്‌നേഹിതനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുവാന്‍ ആത്മാര്‍ത്ഥ സുഹൃത്തിന് സാധിക്കുമെന്ന സത്യം അദ്ദേഹം മറച്ചുവയ്‌ക്കുന്നില്ല. ഒരാള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും `ജീവന്‍ നല്‌കുവാന്‍' സുഹൃത്തിന് കഴിയുമെന്നത് യാഥാര്‍ത്ഥ്യമാണ്.
യഥാര്‍ത്ഥ സുഹൃത്ത് ഒരിക്കലും സ്‌നേഹിതനെ വാക്കുകൊണ്ടുപോലും മുറിവേല്‌പ്പിക്കില്ല. വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകളിലൂടെ കടന്നുപോകുമ്പോള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി ജീവിച്ചവരെ നാം കണ്ടുമുട്ടുന്നുണ്ട്. വേദനയുടെ നിമിഷങ്ങളില്‍ സാന്ത്വനത്തിന്റെ വാക്കുകളായിട്ട് മാത്രമല്ല (ജോബ് 4:5-8) മറിച്ച്, സഹായമായി മാറുന്നതും നാം കാണുന്നു (1 സാമുവല്‍ 20:1-42). എന്നാല്‍, അതില്‍നിന്നെല്ലാം വ്യത്യസ്‌തനായ ഒരു സുഹൃത്തിനെയാണ് ക്രി സ്‌തുവില്‍ കണ്ടുമുട്ടുന്നത്. ക്രിസ്‌തു ജീവിതത്തില്‍ ഒരിക്കലും തന്റെ സുഹൃത്തുക്കളെ കൈവിട്ടിട്ടില്ല. മറിച്ച് അവരുടെ കൂടെയായിരുന്ന്, അവരുടെ തെറ്റുകള്‍ തിരുത്തി, അവരുടെ നന്മയുടെ നിലപാടുകളെ വിശുദ്ധ ഗ്രന്ഥത്തിന്റെ വെ ളിച്ചത്തില്‍ ന്യായീകരിച്ച് ഫരിസേയരുടെ വിമര്‍ശനങ്ങളെ നേരിടുവാന്‍ തക്കവിധം അവര്‍ക്ക് അവന്‍ ഒരു ഉറപ്പുള്ള സങ്കേതമായിത്തീര്‍ന്നു (മര്‍ക്കോ. 2:23-27). അതുപോലെ യാത്രയുടെ ദിശ നഷ്‌ടപ്പെട്ട സ്‌നേഹിതരുടെ ഹൃദയമിടിപ്പുകള്‍ കാതങ്ങള്‍ക്കപ്പുറത്തുനിന്ന് തിരിച്ചറിഞ്ഞ് ചാരെ ഓടിയെത്തുന്നു അവന്‍ (മര്‍ക്കോ.6:22-33). സ്‌നേഹിതരുടെ ജീവിതത്തിന്റെ ഓരോ സ്‌പന്ദനത്തിലും, അത് ഭയമാവട്ടെ, അപമാനമാവട്ടെ, അവരെ കൈവെടിയാ തെ കൂടെയുണ്ടായിരുന്നു ക്രിസ്‌തുവെന്ന സ്‌നേഹിതന്‍.
തന്റെ കൂടെയുണ്ടായിരുന്നവരുടെ പാദങ്ങള്‍ കഴുകിക്കൊണ്ട് ``നിങ്ങള്‍ എന്റെ സ്‌നേഹിതരാണ്'' (യോഹ.15:15) എന്നവന്‍ അരുള്‍ചെയ്‌തത് ഹൃദയം തേങ്ങിക്കൊണ്ടാണ്. കാരണം, സ്‌നേഹിതര്‍ എന്ന് ആ രെ വിളിച്ചുവോ അവര്‍ നിര്‍ണായക നിമിഷങ്ങളില്‍ തന്നെ തള്ളിപ്പറയുമെന്ന് അ വന്‍ അറിഞ്ഞിരുന്നു. എങ്കിലും അവര്‍ ക്കായി അവന്‍ പങ്കുവച്ചത് തന്റെ ജീവനെത്തന്നെയാണ്. സ്‌നേഹിതനുവേണ്ടി സ്വന്തം ജീവന്‍ ബലികഴിച്ച (യോഹ.15:3) സൗഹൃദത്തിന് സമാനതകളില്ലാത്ത അര്‍ ത്ഥതലങ്ങളും സാധ്യതകളും നല്‌കുക യും ചെയ്യുന്നു അവന്‍. ഓടിപ്പോയവരെ യും തള്ളിപ്പറഞ്ഞവരെയും ക്രിസ്‌തു ത ന്റെ സൗഹൃദത്തില്‍നിന്ന് മാറ്റിനിര്‍ത്തിയില്ല. ഉത്ഥിതനായവന്‍ കടല്‍ക്കരയില്‍ തീ കൂട്ടി ഭക്ഷണമൊരുക്കി കാത്തിരിക്കുന്നത് (യോഹ.21:6) `ചിതറിക്കപ്പെട്ടവരെ' സൗഹൃദവലയത്തിലേക്ക് വീണ്ടും കൊണ്ടുവരാനാണ് (മത്താ.26:31-32). തന്റെ സൗഹൃദവലയത്തിലേക്ക് കടന്നുവരുന്നത് എത്ര വ ലിയ പാപിയാണെങ്കിലും എല്ലാം ക്ഷമിച്ച് തന്റെ ഹൃദയത്തിന്റെ സാന്ത്വനവും വാത്സല്യവും അവന്‍ നല്‌കുന്നു. നഷ്‌ടപ്പെട്ടതിനെ അന്വേഷിച്ച് അലയുകയും (ലൂക്കാ 15:4) തിരിച്ചുവരുന്നതിനെ തിരസ്‌കരിക്കാ തെ (ലൂക്കാ 15:7) ആഘോഷിക്കാനവസരമൊരുക്കുകയും ചെയ്യുന്നു (ലൂക്കാ 15:22-24) ക്രിസ്‌തുവെന്ന സ്‌നേഹിതന്‍. ക്രി സ്‌തുവില്‍ സുഹൃത്തിനെ കണ്ടെത്തുവാന്‍ സാധിക്കുന്നവന്‍ യഥാര്‍ത്ഥ സ്‌നേ ഹത്തെ കണ്ടെത്തിക്കഴിഞ്ഞു. എന്തെന്നാല്‍ വ്യവസ്ഥകളില്ലാതെ, മാനുഷിക സ്‌നേഹത്തിന്റെ പരിമിതി കാണിക്കാതെ സ്‌നേഹത്തിന്റെ തികവിനെ നല്‌കാന്‍ ക ഴിയുന്നവന്‍ ക്രിസ്‌തുമാത്രം. അവനെ ക ണ്ടെത്തുന്നവന്‍ ഒരു അമൂല്യനിധി കണ്ടെത്തിയിരിക്കുന്നു.
ജീവിതത്തിലെ തുലാവര്‍ഷപെയ് ത്തില്‍ സര്‍വവും നഷ്‌ടപ്പെടുമ്പോള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ സൗഹൃദത്തിന്റെ ജലം വറ്റിച്ച് അകന്നുപോകുന്നത് നാം നിര്‍വികാരതയോടെ നോക്കിനില്‌ക്കുമ്പോള്‍ ക്രിസ്‌തുവെന്ന ആത്മാര്‍ത്ഥ സുഹൃത്ത് നമ്മുടെ വഴിയരികില്‍ കാത്തുനില്‌ക്കും. നമ്മുടെ വേദനകളുടെയും സഹനങ്ങളുടെയും കുടങ്ങളില്‍ വറ്റിപ്പോയ സൗഹൃദത്തിന്റെ ജലം സമൃദ്ധമായി പകരുവാന്‍...