.
ജീവദായകമായ വചനം
ദൈവവചനം ജീവിദായകമാണ്. അതു മനുഷ്യന്‍റെ പാദങ്ങള്‍ക്കു വിളക്കും പാതയില്‍ പ്രകാശവുമാണ് (സങ്കീ.119,105). ദൈവം കാണിച്ചുതരുന്ന പാതയില്‍ ചരിക്കുന്നവന്‍, അവിടുത്തെ ഹിതമനുസരിച്ചു വ്യാപരിക്കുന്നവന്‍, ജീവന്‍റെ മാര്‍ഗത്തിലാണ്. "ഇതാ ഇന്നു ഞാന്‍ നിന്‍റെ മുന്നില്‍ ജീവനും നന്‍മയും മരണവും തിന്‍മയും വച്ചിരിക്കുന്നു." (നിയ 30, 15). തിരഞ്ഞെടുപ്പു നടത്താതെ ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജസ്വലവും ആണ്. ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും ചേതനയിലും ആത്‌മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ് ( ഹെബ്രാ 4, 12).
വിശുദ്ധലിഖിതങ്ങള്‍ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്‌തനാവുകയും ചെയ്യുന്നു ( 2 തിമോ 3, 16-17). മഹത്തായ ഈ പൂര്‍ണതയിലേക്കും നന്‍മയിലേക്കുമുള്ള ആഹ്വാനമാണ് ബൈബിളില്‍ മന്‌ദ്രമായി ധ്വനിക്കുന്നത്. അത് ജീവന്‍റെ, സമൃദ്ധമായ ജീവന്‍റെ, വാഗ്‌ദാനമാണ്. മനുഷ്യരാശിയുടെ മുമ്പില്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും അതു വിടര്‍ത്തുന്നു
നമ്മുടെ വിഷയത്തിലേക്കു കടക്കും മുന്‍പ് ഒരല്പം ആമുഖ൦.......
ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന വിശുദ്ധ ഗ്രന്ഥം , ഇന്നായിരിക്കുന്ന രീതിയില്‍ ഒരു സുപ്രഭാതത്തില്‍ ഉന്നതങ്ങളില്‍ നിന്നും ഇറങ്ങി വന്നതല്ല.. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍, ആദിമ സഭയിലെ പിതാക്കന്മാരാണ് അനേക നാളത്തെ ധ്യാനങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം വിശുദ്ധ ഗ്രന്ഥത്തിന്റെ കാനനു രൂപം നല്‍കിയത്.
പഴയ നിയമത്തെ കൂടാതെ പുതിയ നിയമത്തിനു നിലനില്പില്ല. പഴയ നിയമത്തെ പഠിക്കാതെ പുതിയ നിയമത്തെ വ്യാഖ്യാനിക്കുന്നവര്‍ ആശയ കുഴപ്പതില്‍ ആകുകയും വീശ്വാസ ത്യാഗത്തില്‍ വീഴുകയും ചെയ്യു൦. പുതിയ നിയമത്തിലുടനീളം തെളിഞ്ഞു കാണുന്നത് പഴയ നിയമ൦ ആണ്.
"വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്"(2തിമോത്തി: 3;16). വചനം വീണ്ടും അറിയിക്കുന്നു; "വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നുംതന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാല്‍ , പ്രവചനങ്ങള്‍ ഒരിക്കലും മാനുഷീകമായ ചോദനയില്‍ രൂപംകൊണ്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്‍റെ മനുഷ്യര്‍ സംസാരിച്ചവയാണ്"(2പത്രോ:1;2 0,21).
ഈശോയുടെ നിലപാടു മത്തായി, അഞ്ചാം അദ്ധ്യായത്തീല്‍ വ്യക്തമാക്കീട്ടുണ്ട്"17 : നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.
18 : ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു."(MATHEW 5: 17---18). ഇതില്‍ നിന്നുതന്നെ പഴയ നിയമവും പുതിയ നിയമവും ഒരുപോലെ പ്രാധാന്യം ഉള്ളതാണെന്നു ഈശോ വ്യക്തമാക്കുന്നു.ദൈവവചനത്ത െ വ്യക്തമായി മനസ്സിലാക്കാതെ ബുദ്ധിമാന്മാര്‍ വ്യാഖ്യാനിക്കാന്‍ തുടങ്ങിയപ്പോള്‍ രക്ഷയ്ക്ക് ആവശ്യമായ പല വചനങ്ങളും തള്ളിക്കളയുകയും സത്യത്തില്‍നിന്നു ദൈവജനത്തെ അകറ്റുന്ന പ്രത്യശാസ്ത്രങ്ങള്‍ തിരുകികയറ്റുകയും ചെയ്തു.
ഈ ലേഖന൦ ആരെയും വിമര്‍ശിക്കാനുദേശിച്ചു എഴുതുന്നതല്ല മറിച്ചു ഒരു ലക്ഷ്യത്തിനായി എഴുതുന്നതാണ്. വായിക്കുന്നവര്‍ ദയവായി മുഴുവനും വായിക്കണെ....അപ്പോള്‍ ലക്‌ഷ്യം എന്താണെന്നു മനസിലാകും.....
(ക്രിസ്ത്യാനികളുടെ എല്ലാ വിഭാഗക്കാരുടെയും ബൈബിള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഒന്നുമില്ല, ബൈബിളിനെ പഴയ നിയമം(ക്രിസ്തുവിനു മുന്‍പുള്ളത്) എന്നും പുതിയനിയമ൦(യെശുവിന്റെ സുവിശേഷം ) എന്നും രണ്ടായി തിരിക്കാം. പഴയ നിയമത്തിലെ (ക്രിസ്തുവിനു മുന്‍പുള്ളത്) ഏഴു പുസ്തകങ്ങള്‍ മാത്രമെ തര്‍ക്കവിഷയമായിട്ടുള്ളു. യേശു ഏകരക്ഷകനാണെന്നുള്ള യാത്ഥാര്‍ത്ഥ്യം എല്ലാ ക്രൈസ്തവസഭകള്‍ക്കും അറിയാം. എന്നാല്‍ ചില ആചാരങ്ങളുടെ പേരിലുണ്ടായ ആശയക്കുഴപ്പങ്ങള്‍ മാത്രമേയുള്ളൂ.ക്രിസ്തു അറിയിച്ച സുവിശേഷം എല്ലാ ക്രിസ്തീയ വിഭാഗങ്ങളും ഒരുപോലെ അംഗീകരിക്കുന്നു.നാല് സുവിശേഷകരും ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ ഇരുന്നു എഴുതപ്പെട്ടതാണെങ്ങിളിലും അവര്‍ എഴുതിയിരിക്കുന്ന ബൈബിളിലെ സുവിശേഷങ്ങളിലെ എല്ലാ അടിസ്ഥാന സത്യങ്ങളു൦ ഒന്ന് തന്നെയാണ്.)
ഇനി നമ്മുടെ വിഷയത്തിലേക്ക് കടക്കാ൦......
കത്തോലിക്കാസഭയുടെ ബൈബിളില്‍ എഴുപത്തിമൂന്ന് പുസ്തകങ്ങളാണുള്ളത്. എന്നാല്‍, മറ്റെല്ലാ സഭകളും ഏഴു പുസ്തകങ്ങളെ ഒഴിവാക്കിക്കൊണ്ട് '66' പുസ്തകങ്ങളെ മാത്രം സ്വീകരിച്ചിരിക്കുന്നു.'സത് യവേദപുസ്തകത്തില്",' 66 പുസ്തകങ്ങള്‍ മാത്രമേയുള്ളൂ..... കത്തോലിക്കാസഭ അംഗീകരിച്ചിട്ടുള്ള തോബിത്ത്, യൂദിത്ത്, ജ്ഞാനം, പ്രഭാഷകന്‍, ബാറൂക്ക്, മക്കബായരുടെ ഒന്നും രണ്ടും പുസ്തകങ്ങള്‍ എന്നിവ 'പ്രൊട്ടസ്റ്റന്‍റ്' വിഭാഗങ്ങള്‍ തള്ളിക്കളഞ്ഞു. ഇതുകൂടാതെ ദാനിയേല്‍ പ്രവാചകന്‍റെ പുസ്തകത്തിലെ ചില ഭാഗങ്ങളും & എസ്തേര്‍ പുസ്തകത്തിലെ ചില ഭാഗങ്ങളും ഇവര്‍ ഒഴിവാക്കി. എന്തുകൊണ്ടാണ് ഈ പുസ്തകങ്ങള്‍ ഒഴിവാക്കിയതെന്ന് നമുക്കു പരിശോധിക്കാം.(പ്രോട്ടസ്ടന് റ്റ് വക്താക്കളില്‍ പ്രമുഖനായ മാര്‍ട്ടിന്‍ ലൂതര്‍ പുതിയ നിയമത്തിലെ യാകോബ്, ഹീബ്രു, യുദാ, വെളിപാട് തുടങ്ങിയവയും തള്ളി പറഞ്ഞു..... പക്ഷെ ശക്തമായ എതിര്പിനെ തുടര്‍ന്ന് ഒഴിവാക്കല്‍ പ്രക്രിയ (cutting), പഴയ നിയമത്തിലെ 7 പുസ്തകങ്ങളില്‍ ഒതുങ്ങി . ഇതുകൂടാതെ ദാനിയേല്‍, എസ്തേര്‍ പുസ്തകങ്ങളിലെ ചില ഭാഗങ്ങളും ഇവര്‍ ഒഴിവാക്കി.)
യേശുക്രിസ്തുവിന്‍റെ മനുഷ്യാവതാരകാലത്ത് യഹൂദര്‍ തങ്ങളുടെ ഗ്രന്ഥങ്ങളായി അംഗീകരിച്ചിട്ടുള്ള പുസ്തകങ്ങളായിരുന്നു ഒഴിവാക്കപ്പെട്ട ഈ ഏഴു ഗ്രന്ഥങ്ങളും. പിന്നീട് ക്രിസ്തുവിനുശേഷം 80-നും 100-നും ഇടയില്‍നടന്ന 'യാമ്നിയ' സമ്മേളനത്തില്‍വച്ച് യഹൂദനേതാക്കന്മാര്‍ അവരുടെ കാനോനികഗ്രന്ഥങ്ങള്‍ നിര്‍ണ്ണയിച്ചപ്പോള്‍, ഈ ഏഴു പുസ്തകങ്ങളെ അപ്രാമാണികം എന്നുപറഞ്ഞ് തള്ളി. ഹെബ്രായഭാഷയില്‍ ഉണ്ടായിരുന്ന ബൈബിള്‍ ഗ്രന്ഥങ്ങള്‍ മാത്രമേ പ്രാമാണികമായി അവര്‍ സ്വീകരിച്ചുള്ളു. 'ഗ്രീക്ക്-അരമായ' ഭാഷകളിലുള്ളവയെ അവര്‍ തള്ളിക്കളയുകയാണുണ്ടായത്. ഈ പുസ്തകങ്ങള്‍ 'ഡ്യൂത്രോ കാനോനിക ഗ്രന്ഥങ്ങള്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.പതിനാറ ാം നൂറ്റാണ്ടിലെ പ്രോട്ടസ്ടന്റ്റ് വക്താക്കള്‍ക്ക് ഡ്യൂത്രോ കാനനിക ഗ്രന്ഥങ്ങളുടെ ഹീബ്രു അരമായ രേഖകളെ കുറിച്ച് അറിവില്ലായിരുന്നു.പ്രോട്ടസ ്ടന്റ്റ് വക്താക്കളാകട്ടെ കരുതിയിരുന്നത് ഡ്യൂത്രോ കാനനിക ഗ്രന്ഥങ്ങള്‍ ഗ്രീക്കില്‍ മാതര്മേ ഉള്ളു എന്നാണ്. അവരുടെ ഈ അറിവില്ലായ്മയാണ് അവരെ കൊണ്ട് ഹീബ്രു കാനനില്‍ ഉള്ള 66 പുസ്തകങ്ങളെ മാത്രം സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചത്. അവര്‍ക്ക് ഡ്യൂത്രോ കാനനിക ഗ്രന്ഥങ്ങളുടെ ഹീബ്രു അരമായ രചനകളെ കുറിച്ച് ശരിയായ അറിവ് ഇല്ലായിരുന്നു. അവര്‍ കരുതിയിരുന്നത് ഡ്യൂത്രോ കാനനിക ഗ്രന്ഥങ്ങള്‍ ഗ്രീക്കില്‍ മാത്രമേ ഉള്ളു എന്നാണ്. പല രചനകളും ഹ്രീക് ഭാഷയിലാണ് എഴുതി സൂക്ഷിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടിലെ പ്രോട്ടസ്ടന്റ്റ് വക്താക്കള്‍ സത്യത്തില്‍ ചരിത്രപരമായും ആത്മീയമായും ഒരു വലിയ തെറ്റായ പഠനത്തിലാണ് ചെന്ന് പെട്ടത്. അവര്‍ക്ക് ലഭ്യമായിരുന്ന അറിവ് വെച്ച് അവര്‍ ഡ്യൂത്രോ കാനനിക ഗ്രന്ഥങ്ങളെ തള്ളിക്കളഞ്ഞു. സത്യത്തില്‍ ഡ്യൂത്രോ കാനനിക ഗ്രന്ഥങ്ങളും ഹീബ്രു അരമായ ഭാഷകളില്‍ രചിക്കപ്പെട്ടിരുന്നു എന്ന് മനസിലാക്കുവാനോ പഠിക്കുവാണോ അവര്‍ തയ്യാറായില്ല.
എന്നാല്‍, ക്രിസ്തുവോ അവിടുത്തെ ശിഷ്യന്മാരോ തള്ളിക്കളയാന്‍ പറഞ്ഞിട്ടില്ലാത്തവ എങ്ങനെയാണ് ക്രിസ്ത്യാനികള്‍ തള്ളിക്കളയുന്നത്?
അതുമാത്രമല്ല, ഹെബ്രായമൂലങ്ങള്‍ ഇല്ലെന്ന വാദത്തില്‍ തള്ളിക്കളഞ്ഞത് അജ്ഞതയുടെ പരിണിതഫലമാണെന്ന് പിന്നീട് ലോകത്തിനു വ്യക്തമായി! സമീപകാലത്തെ കണ്ടുപിടുത്തങ്ങളും പഠനങ്ങളും (ചാവുകടല്‍ രേഖകള്‍ ) ഈ ഏഴു പുസ്തകങ്ങള്‍ (ഡ്യൂത്രോ കാനോനിക ഗ്രന്ഥങ്ങള്‍ ) ഹീബ്രു, അരമായ ഭാഷകളിലും എഴുതപ്പെട്ടിട്ടുള്ളതായി തെളിയിച്ചു. ഈ ഗ്രന്ഥങ്ങളുടെ ഹെബ്രായമൂലം കണ്ടുകിട്ടിയ സ്ഥിതിക്ക് കത്തോലിക്കാവിരുദ്ധ സഭകള്‍ ഇനിയെന്തു ചെയ്യും? വചനത്തെമാത്രം അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയതെന്ന് വാദിക്കുന്ന 'അവര്‍ക്ക്' ഇനിയെന്തെങ്കിലും പറയാനുണ്ടോ?
ബൈബിളില്‍നിന്ന് ഏഴു പുസ്തകങ്ങളെ തള്ളിക്കളയാന്‍ ഉയര്‍ത്തിയ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇവരുടെ ഗ്രന്ഥത്തെ 'സത്യവേദപുസ്തകം' എന്നു വിളിക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ല! ബൈബിള്‍ സമ്പൂര്‍ണ്ണം ആകണമെങ്കില്‍ അതില്‍ എഴുപത്തിമൂന്ന് പുസ്തകങ്ങളുണ്ടാകണം. കത്തോലിക്കാസഭ സ്വീകരിച്ച നിലപാടാണ്, ദൈവഹിതപ്രകാരം എടുത്ത തീരുമാനമെന്ന് നൂറ്റാണ്ടുകള്‍ കടന്നുപോയപ്പോള്‍ ശാസ്ത്രവും ഗവേഷണങ്ങളും തെളിവുകള്‍ നല്‍കി! സത്യം എല്ലാക്കാലവും മറഞ്ഞിരിക്കില്ല; എന്നെങ്കിലും അത് മറനീക്കി പുറത്തുവരും!
അതായത് സഭാപിതാക്കന്മാര്‍ കൂട്ടിച്ചേര്‍ത്തു എന്ന് പറയപ്പെടുന്ന പുസ്തകങ്ങളും ആദിമാകാലങ്ങളില്‍ ഉപയോഗത്തില്‍ ഉള്ളവയായിരുന്നു. പ്രോട്ടസ്ടന്റ്റ് വക്താക്കള്‍ ഇപ്രകാരം ഒരു വിയോജിപ്പിലൂടെ വ്യക്തിപരമായ വചന വ്യാഖ്യാനത്തിനും തുടക്കമിട്ടു.. അതിനെ തുടര്‍ന്ന് ഓരോരുത്തര്‍ക്കും അവരവരുടെ വചന വ്യാഖ്യാനം ഉണ്ടായി..
ചില പാരമ്പര്യ സഭകള്‍ ഈ സത്യം മനസിലാക്കി ഏഴ് പുസ്തകങ്ങളും കുട്ടി ചേര്‍ത്ത് തുടങ്ങി.പ്രോട്ടസ്ടന്റ്റ് വക്താക്കള്‍ക്ക് പറ്റിയ ഈ അബദ്ധം തുടരാതെ ബാക്കി പാരമ്പര്യ സഭകളു൦ ഈ ഏഴ് പുസ്തകങ്ങളും കുട്ടി ചേര്‍ത്തിരുന്നെങ്ങില്‍ എന്ന് ആശിച്ചു പോകുന്നു. ഇതാണ് ഈ ലേഖനം കൊണ്ട് പ്രധാനമായും ലക്ഷ്യമാക്കുന്നതു or ആഗ്രഹിക്കുന്നത്. കാരണം നമളുടെ പാരമ്പര്യത്തിന്റെയും ചില വിശ്വാസസത്യങ്ങളുടയൂം കാതലായ ഭാഗങ്ങള്‍ or വചനങ്ങള്‍ ഈ പുസ്തകങ്ങളില്‍ ഉണ്ട്.(അപ്പോക്രീഫായായി മാറ്റിവച്ചിരിക്കയാണെങ്കിലു ം ചരിത്രരേഖയെന്ന നിലയില്‍ അവരും ഈ പുസ്തകങ്ങളെ അ൦ങ്ങീകരിക്കുന്നുണ്ട് .)
ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന വിശുദ്ധ ഗ്രന്ഥം , ഇന്നായിരിക്കുന്ന രീതിയില്‍ ഒരു സുപ്രഭാതത്തില്‍ ഉന്നതങ്ങളില്‍ നിന്നും ഇറങ്ങി വന്നതല്ല.. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍, ആദിമ സഭയിലെ പിതാക്കന്മാരാണ് അനേക നാളത്തെ ധ്യാനങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം വിശുദ്ധ ഗ്രന്ഥത്തിന്റെ കാനനു രൂപം നല്‍കിയത്.
അപ്രകാരം നമുക്ക് ലഭിച്ച ദൈവവചനത്തില്‍ നിന്നാണ് നമ്മുടെ പെന്തകോസ്ത് , പ്രോടസ്ട്ടന്റ്റ് സഹോദരങ്ങള്‍ അവര്‍ക്ക് അനുയോജ്യമല്ലാത്ത പുസ്തകങ്ങള്‍ എടുത്തു മാറ്റുകയും വചനത്തിനു ഓരോരുത്തരും താന്താങ്ങളുടെ വ്യാഖ്യാനം നല്‍കുകയും ചെയ്യുന്നത്. ഇതിലൊന്നും കാര്യമില്ല എന്ന് പലര്‍ക്കും തോന്നിയേക്കാം , ഓര്‍ക്കുക ചരിത്രം മറന്നൊരു ജീവിതം അടിസ്ഥാനമില്ലാത്തതാണ്.. ഇന്നുകാണുന്ന മുപ്പതിനായിരത്തില്‍ പരം കൂട്ടങ്ങളും അതിന്റെ പതിന്മടങ്ങ് രീതിയില്‍ വചനത്തെ വളച്ചൊടിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നു. സത്യം അനേകം നാള്‍ മറച്ചുവെക്കാന്‍ സാധ്യമല്ല...
ഈ പ്രോടസ്ടന്റ്റ് വക്താക്കള്‍ എടുത്തു മാറ്റുവോളം സഭയില്‍ ഉപയോഗിച്ചിരുന്ന ബൈബിളില്‍ എഴുപത്തി മൂന്നു പുസ്തകങ്ങള്‍ ഉണ്ടായിരുന്നു.. ഇന്ന് ഏഴു പുസ്തകങ്ങള്‍ എടുത്തു മാറ്റുകയും കൂടാതെ വചനത്തെ സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിക്കുവാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയുന്ന ഘടകം ഏതാണ്?
ബൈബിള്‍ ദൈവനിവേഷിതം എന്ന് പറയുന്ന സഹോദരങ്ങള്‍ക്ക് എങ്ങനെ ആ ബൈബിളില്‍ നിന്നും അവര്‍ക്ക് അനുയോജ്യമാകാത്ത പുസ്തകങ്ങള്‍ എടുത്തു മാറ്റുവാന്‍ സാധിക്കും.. അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ ഈ വചനം ഒരു പുസ്തകമായി രൂപപ്പെടുത്തുവാന്‍ കാരണക്കാരനായ പരിശുദ്ധാത്മാവിന് എതിരായിട്ടല്ലേ പ്രവര്‍ത്തിക്കുന്നത്...
തിരുവല്ല ദൈവശാസ്ത്ര സമിതി 1987-ല്‍ പ്രസിദ്ധപ്പെടുത്തിയിരിക്കു ന്ന അപ്പോക്രീഫാ ഗ്രന്ഥങ്ങളുടെ സമാഹാരത്തിലേക്ക് ഞാന്‍ വായനക്കാരുടെ ശ്രെദ്ധ ക്ഷണിക്കുന്നു. അകത്തോലിക്കരുടെയിടയിലെ പ്രശസ്ത വേദപുസ്തക പണ്ഡിതനായ ഡോ.ടി.ജോണ്‍ ആണ് അവയുടെ വിവര്‍ത്തകനും പ്രസാധകനും. സി.എസ്..,. ഐ ബിഷപ്പ് ഡോ.ഐ. യേശുദാസനാണ് അതിന് അവതാരിക എഴുതിയിട്ടുള്ളതു. 'പഴയനിയമ പുതിയനിയമ അന്തരാളകാലഘട്ടത്തിലെ ആദ്ധൃാത്മിക ചിന്തയും ചരിത്രവും മനസിലാക്കുന്നതിന് ഇതു ഉപകരിക്കും' എന്നാണ് സി.എസ്..,. ഐ ബിഷപ്പ് ഡോ.ഐ. യേശുദാസന്‍ ആ കൃതിയെപ്പറ്റി പറയുന്നത്.വിവര്‍ത്തകനായ ഡോ.ടി.ജോണ്‍ പറയുന്നു, ആദിമക്രൈസ്തവ സഭ അപ്പോക്രീഫാ കൂടി ഉള്‍പ്പെടുന്ന ഗ്രീക്കു പഴയനിയമമാണുപയോഗിച്ചിരുന്നത െന്ന്... പ്രോട്ടസ്ടന്റ്റ് ബൈബിളായ കിംഗ് ജെയിംസ് വിവര്‍ത്തനത്തില്‍ ആദ്യം അപ്പോക്രീഫാ ഉള്പ്പെടുത്തിയിരുന്നെങ്കില ും ഏ.ഡി. 1620-ല്‍ അവ നീക്കം ചെയ്തുവെന്നും അദ്ധേഹം ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ പ്രോട്ടസ്ടന്റ്റ് സഭാവിഭാഗങ്ങള്‍ പഠനത്തിനും ദൃഷ്ടാന്തത്തിനുമായി അപ്പോക്രീഫാ ഉപയോഗിക്കുന്നുണ്ട്."എന്നും അദ്ധേഹ൦ പറയുന്നു.മാത്രമല്ല യേശുവിന്റെ പ്രഭാഷണങ്ങളിലും സഭാപിതാക്കന്മാരുടെ എഴുത്തുകളിലും അപ്പോക്രീഫാ സ്വാധീനം ചൊലുത്തിയിരുന്നതായി അദ്ധേഹ൦ വ്യക്തമാക്കുന്നു. ഉദാഹരണമായി യോഹന്നാന്‍10:22,10:22,10, 10:22-ല്‍ കാണുന്ന യരുസലേം ദേവാലയ പുനഃപ്രതിഷ്ഠോത്സവം മക്കബായഗ്രന്ഥത്തില്‍(1, (മക്കബായര്‍ 4:59 2മക്കബായര്‍10:8, 10:8) കാണുന്നതിന്‍റെ പ്രതിഫലനമാണെന്നും അദ്ധേഹ൦ ഉദാഹരിക്കുന്നു......etc നിരവധി ഉദാഹരണങ്ങള്‍. അതില്‍ കൊടുത്തട്ടുണ്ട്. അപ്പോക്രീഫാ എന്ന് പറഞ്ഞു പ്രോട്ടസ്ടന്റ്റ്‌കാര്‍ തള്ളിക്കളഞ്ഞിരിക്കുന്ന വേദഗ്രന്ഥങ്ങള്‍ കത്തോലിക്കര്‍ കെട്ടിച്ചമച്ചവയല്ലെന്നും യേശുവും ശിഷ്യന്മാരും അ൦ഗീകരിച്ചാദരിച്ചിരുന്ന ചരിത്രപ്രാധാന്യമുള്ള ഗ്രന്ഥങ്ങളാണെന്നും വിശേഷിച്ചു പറയേണ്ടതില്ലല്ലോ.
വിജാതിയ അനുകരണത്തില്‍ പെന്തക്കോസ്തുസഭകള്‍ താത്പര്യം കാണിക്കാത്തത് ശ്ലാഘനീയമാണെങ്കിലും അതീവഗുരുതരമായ മറ്റുചില ദുരന്തങ്ങളിലാണിവര്‍. യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയാതെ കത്തോലിക്കരുടെയും ഓര്‍ത്തഡോക്സ്, യാക്കോബായ & മറ്റിതര പാരമ്പര്യ സഭകളുടെയും ചെയ്തികളെ സസൂക്ഷമം വീക്ഷിച്ച് അവരില്‍ ഭിന്നതയുണ്ടാക്കാനുള്ള തീവ്രയജ്ഞത്തിലാണ് നവീകരണ സഭക്കാര്‍, ഇതിനിടയില്‍ സ്വന്തം 'പാസ്റ്റര്‍മാര്‍' വറൊരു മതം സ്വീകരിച്ച് ആ മതത്തിന്‍റെ പ്രചാരകരായി മാറുന്നത് ഇവരറിയുന്നുമില്ല! നവീകരണ സഭക്കാര്‍ ലഘുലേഖകളുമായി റോന്തുചുറ്റുന്നത് കത്തോലിക്കരുടെ ധ്യാനമന്ദിരങ്ങളുടെ ചുറ്റിലുമാണ്. ഇതാണ് കൈ നനയാതെയുള്ള മീന്‍പിടുത്തം!
സഭകളില്‍നിന്ന് ആളെപ്പിടിക്കാന്‍ പാത്തും പതുങ്ങിയുമുള്ള നവീകരണ സഭക്കാരുടെ ശുശ്രൂഷ അവസാനിപ്പിച്ച് ക്രിസ്തുവിനെ അറിയാത്തവരുടെ ഇടയിലേക്ക് ഇറങ്ങുകയാണു വേണ്ടത്. അല്ലെങ്കില്‍ ഞാഞ്ഞൂലുകള്‍പോലും 'ഫണം' വിടര്‍ത്തിയാടും! ഇന്നു കണ്ടുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്! വിജാതിയ ഗ്രന്ഥങ്ങള്‍ ബൈബിളിനേക്കാള്‍ മഹത്വമുള്ളതുകൊണ്ടും സത്യമായതുകൊണ്ടുമല്ല ക്രിസ്ത്യാനികള്‍ വിജാതിയര്‍ക്കു പിന്നാലെ പോകുന്നത്; ബൈബിള്‍ പറഞ്ഞുകൊടുക്കാന്‍ ആളില്ലാത്തതുകൊണ്ടാണു.
ആള്‍ദൈവങ്ങളും മറ്റു മത പ്രചാരകരും മുന്‍പെങ്ങുമില്ലാത്തവിധം ക്രിസ്തീയതയെ കടന്നാക്രമിക്കുകയും യേശുവിനെ പരിഹസിക്കുകയും ചെയ്യുമ്പോള്‍ നമ്മളുടെ സുവീശേഷ വേല കുടുതല്‍. കരുത്താര്‍ജിക്കണം. വിമര്‍ശനക്കാരെ വിമര്‍ശനംകൊണ്ട് നേരിടുകയെന്നല്ല ഉദ്ദേശിച്ചത്. സഭകളില്‍നിന്നുള്ള കൊഴിഞ്ഞുപോക്കിന് തടയിടാനുള്ള വ്യക്തമായ മതബോധനം നല്‍കേണ്ടത് അനിവാര്യമാണ്! അതുപോലെതന്നെ ക്രിസ്തുവിന്‍റെ ദൈവത്വത്തെയും യേശുവിലൂടെയുള്ള ഏകരക്ഷയും പ്രഖ്യാപിക്കാന്‍ ഉണരുകയും വേണം.
പരസ്പരം കലഹിച്ചും ചെളിവാരിയെറിഞ്ഞും അടിക്കടി അധഃപതിക്കുമ്പോള്‍ സഭകള്‍ സ്വയം വിര്‍ശനത്തിനു വിഷയമാക്കേണ്ട ഗൌരവകരമായ കാര്യമാണിത്. യേശു ഏകരക്ഷകനാണെന്നുള്ള യാത്ഥാര്‍ത്ഥ്യം എല്ലാ ക്രൈസ്തവസഭകള്‍ക്കും അറിയാം. എന്നാല്‍ ചില ആചാരങ്ങളുടെ പേരിലുണ്ടായ ആശയക്കുഴപ്പത്താല്‍ യഥാര്‍ത്ഥ ശത്രുവിനെ വിസ്മരിക്കുന്നതാണ് ഇവിടെ കാണുന്നത്. ക്രൈസ്തവസഭകളുടെ സംവാദങ്ങളും പോരാട്ടങ്ങളും സീമകള്‍ ലംഘിക്കുമ്പോള്‍ വിളവെടുപ്പു നടത്തുന്നത് വ്യാജമതങ്ങളിലൂടെ സാത്താനാണ്!
ജറുസലേമില്‍ തിരുനാള്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ യേശു കൂടെയില്ലെന്ന സത്യം ഒരു ദിവസത്തെ യാത്രയ്ക്കുശേഷമാണ് മാതാപിതാക്കള്‍ അറിഞ്ഞത്. പിന്നീട് മൂന്നു ദിവസങ്ങള്‍ക്കുശേഷം യേശുവിനെ അവര്‍ ദൈവാലയത്തില്‍ കണ്ടെത്തി. അവസാനത്തെ രണ്ടുദിവസം ജോസഫും മറിയവും ആകുലരായിരുന്നിരിക്കും എന്നകാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍, യേശു കൂടെയില്ലാതിരുന്നിട്ടും ആദ്യദിവസം ഉത്ക്കണ്ഠകളില്ലാതെ ഇവര്‍ക്കു യാത്ര ചെയ്യാന്‍ കഴിഞ്ഞു. എപ്പോള്‍ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞുവോ, അപ്പോഴാണ് ആകുലത കടന്നുവന്നത്. നഷ്ടപ്പെട്ടിടത്തേക്കുള്ള തിരിച്ചുപോക്ക് ഉത്ക്കണ്ഠ നിറഞ്ഞതാണെങ്കിലും വീണ്ടെടുപ്പിന്‍റെ സന്തോഷത്തില്‍ അവയെല്ലാം മറക്കാന്‍ അവര്‍ക്കു സാധിച്ചു.
വേറിട്ട് യാത്രചെയ്യുന്ന സഭകളിന്ന് ജോസഫിന്‍റെയും മറിയത്തിന്‍റെയും ആദ്യദിവസത്തെ യാത്രയുടെ അവസ്ഥയിലാണ്. കൂടെ യേശുവില്ലെന്ന യാഥാര്‍ത്ഥ്യം അറിയാത്തതിനാല്‍ ആകുലതകളില്ലാതെ പ്രയാണം തുടരുന്നു. എവിടെനിന്ന് വേര്‍പിരിഞ്ഞുവോ അവിടേക്കുള്ള തിരിച്ചുപോക്കിലൂടെ മാത്രമേ നഷ്ടപ്പെട്ടതിനെ തിരികെ ലഭിക്കുകയുള്ളുവെന്നത് ഒരു സത്യമാണ്.
ഇന്ന് ലോകത്താകമാനം അനേകം ക്രൈസ്തവസഭകളുണ്ട്. ദൈവവചനത്തെ വ്യക്തമായി മനസ്സിലാക്കാത്തതിനാല്‍ ഇവര്‍ ആശയപരമായി പരസ്പരം പോരടിക്കുന്ന അവസ്ഥയുമുണ്ട്. എന്നിരുന്നാലും ഇവരില്‍ ആരുടെയും ആത്മാര്‍ത്ഥതയെ ചോദ്യംചെയ്യുന്നില്ല. കാരണം, ഓരോരുത്തരും അവരവരുടെ ആശയങ്ങളാണു സത്യമെന്ന് ധരിച്ച് ആത്മാര്‍ത്ഥതയോടെ മുന്നോട്ടു നീങ്ങുന്നവരാണെന്ന് തിരിച്ചറിയുന്നു
യേശു ആഗ്രഹിച്ചത് 'ഒരിടയനും ഒരു തൊഴുത്തും' ആകണം എന്നായിരിക്കുന്നിടത്തോളം വേര്‍പിരിയല്‍ ദൈവഹിതമാണെന്നു സമ്മതിക്കാന്‍ വയ്യാ.
ഓരോ വേര്‍പിരിയലുകള്‍ക്കും വ്യക്തമായ കാരണങ്ങളുണ്ട്. ന്യായവും ന്യായമെന്ന തോന്നലുള്ളതുമായ കാരണങ്ങളാണിവ. ഇന്നു ചില പെന്തക്കോസ്തു സമൂഹങ്ങള്‍ വേര്‍പിരിയുന്നതിനെ ഈ ഗണത്തില്‍പ്പെടുത്തുന്നില്ല . ഇപ്പോഴത്തെ പിരിയലുകളില്‍ ഒട്ടുമിക്കതും അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും സ്വാധീനത്താലുള്ള സ്ഥാപിത താത്പര്യങ്ങളാണ്!.
"ഒരിടയനും ഒരു തൊഴുത്തുമെന്ന യേശുവിന്‍റെ ആഗ്രഹത്തെ സാക്ഷാത്ക്കരിക്കുകയെന്നത് ശ്രമകരമാണെന്നു അറിയാം. എന്നിരുന്നാലും, ദൈവവചനത്തിന് അസാദ്ധ്യമായി ഒന്നുമില്ല എന്നതാണു പ്രത്യാശ!. ഇതു സാദ്യമായാല്‍ നമ്മളുടെ ആനുകാലീക പ്രശ്‌നങ്ങള്‍ക്കു പരിഹാരവും , അവയെ ഉന്മൂലനം ചെയാനു൦ ആകും
കടപ്പാട് :--ആംസ്ട്രോങ്ങ് ജോസഫ്
ജീവദായകമായ വചനം
ദൈവവചനം ജീവിദായകമാണ്. അതു മനുഷ്യന്‍റെ പാദങ്ങള്‍ക്കു വിളക്കും പാതയില്‍ പ്രകാശവുമാണ് (സങ്കീ.119,105). ദൈവം കാണിച്ചുതരുന്ന പാതയില്‍ ചരിക്കുന്നവന്‍, അവിടുത്തെ ഹിതമനുസരിച്ചു വ്യാപരിക്കുന്നവന്‍, ജീവന്‍റെ മാര്‍ഗത്തിലാണ്. "ഇതാ ഇന്നു ഞാന്‍ നിന്‍റെ മുന്നില്‍ ജീവനും നന്‍മയും മരണവും തിന്‍മയും വച്ചിരിക്കുന്നു." (നിയ 30, 15). തിരഞ്ഞെടുപ്പു നടത്താതെ ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജസ്വലവും ആണ്. ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും ചേതനയിലും ആത്‌മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ് ( ഹെബ്രാ 4, 12).
വിശുദ്ധലിഖിതങ്ങള്‍ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്‌തനാവുകയും ചെയ്യുന്നു ( 2 തിമോ 3, 16-17). മഹത്തായ ഈ പൂര്‍ണതയിലേക്കും നന്‍മയിലേക്കുമുള്ള ആഹ്വാനമാണ് ബൈബിളില്‍ മന്‌ദ്രമായി ധ്വനിക്കുന്നത്. അത് ജീവന്‍റെ, സമൃദ്ധമായ ജീവന്‍റെ, വാഗ്‌ദാനമാണ്. മനുഷ്യരാശിയുടെ മുമ്പില്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും അതു വിടര്‍ത്തുന്നു
നമ്മുടെ വിഷയത്തിലേക്കു കടക്കും മുന്‍പ് ഒരല്പം ആമുഖ൦.......
ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന വിശുദ്ധ ഗ്രന്ഥം , ഇന്നായിരിക്കുന്ന രീതിയില്‍ ഒരു സുപ്രഭാതത്തില്‍ ഉന്നതങ്ങളില്‍ നിന്നും ഇറങ്ങി വന്നതല്ല.. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍, ആദിമ സഭയിലെ പിതാക്കന്മാരാണ് അനേക നാളത്തെ ധ്യാനങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം വിശുദ്ധ ഗ്രന്ഥത്തിന്റെ കാനനു രൂപം നല്‍കിയത്.
പഴയ നിയമത്തെ കൂടാതെ പുതിയ നിയമത്തിനു നിലനില്പില്ല. പഴയ നിയമത്തെ പഠിക്കാതെ പുതിയ നിയമത്തെ വ്യാഖ്യാനിക്കുന്നവര്‍ ആശയ കുഴപ്പതില്‍ ആകുകയും വീശ്വാസ ത്യാഗത്തില്‍ വീഴുകയും ചെയ്യു൦. പുതിയ നിയമത്തിലുടനീളം തെളിഞ്ഞു കാണുന്നത് പഴയ നിയമ൦ ആണ്.
"വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്"(2തിമോത്തി:
ഈശോയുടെ നിലപാടു മത്തായി, അഞ്ചാം അദ്ധ്യായത്തീല്‍ വ്യക്തമാക്കീട്ടുണ്ട്"17 : നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.
18 : ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു."(MATHEW 5: 17---18). ഇതില്‍ നിന്നുതന്നെ പഴയ നിയമവും പുതിയ നിയമവും ഒരുപോലെ പ്രാധാന്യം ഉള്ളതാണെന്നു ഈശോ വ്യക്തമാക്കുന്നു.ദൈവവചനത്ത
ഈ ലേഖന൦ ആരെയും വിമര്‍ശിക്കാനുദേശിച്ചു എഴുതുന്നതല്ല മറിച്ചു ഒരു ലക്ഷ്യത്തിനായി എഴുതുന്നതാണ്. വായിക്കുന്നവര്‍ ദയവായി മുഴുവനും വായിക്കണെ....അപ്പോള്‍ ലക്‌ഷ്യം എന്താണെന്നു മനസിലാകും.....
(ക്രിസ്ത്യാനികളുടെ എല്ലാ വിഭാഗക്കാരുടെയും ബൈബിള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഒന്നുമില്ല, ബൈബിളിനെ പഴയ നിയമം(ക്രിസ്തുവിനു മുന്‍പുള്ളത്) എന്നും പുതിയനിയമ൦(യെശുവിന്റെ സുവിശേഷം ) എന്നും രണ്ടായി തിരിക്കാം. പഴയ നിയമത്തിലെ (ക്രിസ്തുവിനു മുന്‍പുള്ളത്) ഏഴു പുസ്തകങ്ങള്‍ മാത്രമെ തര്‍ക്കവിഷയമായിട്ടുള്ളു. യേശു ഏകരക്ഷകനാണെന്നുള്ള യാത്ഥാര്‍ത്ഥ്യം എല്ലാ ക്രൈസ്തവസഭകള്‍ക്കും അറിയാം. എന്നാല്‍ ചില ആചാരങ്ങളുടെ പേരിലുണ്ടായ ആശയക്കുഴപ്പങ്ങള്‍ മാത്രമേയുള്ളൂ.ക്രിസ്തു അറിയിച്ച സുവിശേഷം എല്ലാ ക്രിസ്തീയ വിഭാഗങ്ങളും ഒരുപോലെ അംഗീകരിക്കുന്നു.നാല് സുവിശേഷകരും ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ ഇരുന്നു എഴുതപ്പെട്ടതാണെങ്ങിളിലും അവര്‍ എഴുതിയിരിക്കുന്ന ബൈബിളിലെ സുവിശേഷങ്ങളിലെ എല്ലാ അടിസ്ഥാന സത്യങ്ങളു൦ ഒന്ന് തന്നെയാണ്.)
ഇനി നമ്മുടെ വിഷയത്തിലേക്ക് കടക്കാ൦......
കത്തോലിക്കാസഭയുടെ ബൈബിളില്‍ എഴുപത്തിമൂന്ന് പുസ്തകങ്ങളാണുള്ളത്. എന്നാല്‍, മറ്റെല്ലാ സഭകളും ഏഴു പുസ്തകങ്ങളെ ഒഴിവാക്കിക്കൊണ്ട് '66' പുസ്തകങ്ങളെ മാത്രം സ്വീകരിച്ചിരിക്കുന്നു.'സത്
യേശുക്രിസ്തുവിന്‍റെ മനുഷ്യാവതാരകാലത്ത് യഹൂദര്‍ തങ്ങളുടെ ഗ്രന്ഥങ്ങളായി അംഗീകരിച്ചിട്ടുള്ള പുസ്തകങ്ങളായിരുന്നു ഒഴിവാക്കപ്പെട്ട ഈ ഏഴു ഗ്രന്ഥങ്ങളും. പിന്നീട് ക്രിസ്തുവിനുശേഷം 80-നും 100-നും ഇടയില്‍നടന്ന 'യാമ്നിയ' സമ്മേളനത്തില്‍വച്ച് യഹൂദനേതാക്കന്മാര്‍ അവരുടെ കാനോനികഗ്രന്ഥങ്ങള്‍ നിര്‍ണ്ണയിച്ചപ്പോള്‍, ഈ ഏഴു പുസ്തകങ്ങളെ അപ്രാമാണികം എന്നുപറഞ്ഞ് തള്ളി. ഹെബ്രായഭാഷയില്‍ ഉണ്ടായിരുന്ന ബൈബിള്‍ ഗ്രന്ഥങ്ങള്‍ മാത്രമേ പ്രാമാണികമായി അവര്‍ സ്വീകരിച്ചുള്ളു. 'ഗ്രീക്ക്-അരമായ' ഭാഷകളിലുള്ളവയെ അവര്‍ തള്ളിക്കളയുകയാണുണ്ടായത്. ഈ പുസ്തകങ്ങള്‍ 'ഡ്യൂത്രോ കാനോനിക ഗ്രന്ഥങ്ങള്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.പതിനാറ
എന്നാല്‍, ക്രിസ്തുവോ അവിടുത്തെ ശിഷ്യന്മാരോ തള്ളിക്കളയാന്‍ പറഞ്ഞിട്ടില്ലാത്തവ എങ്ങനെയാണ് ക്രിസ്ത്യാനികള്‍ തള്ളിക്കളയുന്നത്?
അതുമാത്രമല്ല, ഹെബ്രായമൂലങ്ങള്‍ ഇല്ലെന്ന വാദത്തില്‍ തള്ളിക്കളഞ്ഞത് അജ്ഞതയുടെ പരിണിതഫലമാണെന്ന് പിന്നീട് ലോകത്തിനു വ്യക്തമായി! സമീപകാലത്തെ കണ്ടുപിടുത്തങ്ങളും പഠനങ്ങളും (ചാവുകടല്‍ രേഖകള്‍ ) ഈ ഏഴു പുസ്തകങ്ങള്‍ (ഡ്യൂത്രോ കാനോനിക ഗ്രന്ഥങ്ങള്‍ ) ഹീബ്രു, അരമായ ഭാഷകളിലും എഴുതപ്പെട്ടിട്ടുള്ളതായി തെളിയിച്ചു. ഈ ഗ്രന്ഥങ്ങളുടെ ഹെബ്രായമൂലം കണ്ടുകിട്ടിയ സ്ഥിതിക്ക് കത്തോലിക്കാവിരുദ്ധ സഭകള്‍ ഇനിയെന്തു ചെയ്യും? വചനത്തെമാത്രം അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയതെന്ന് വാദിക്കുന്ന 'അവര്‍ക്ക്' ഇനിയെന്തെങ്കിലും പറയാനുണ്ടോ?
ബൈബിളില്‍നിന്ന് ഏഴു പുസ്തകങ്ങളെ തള്ളിക്കളയാന്‍ ഉയര്‍ത്തിയ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇവരുടെ ഗ്രന്ഥത്തെ 'സത്യവേദപുസ്തകം' എന്നു വിളിക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ല! ബൈബിള്‍ സമ്പൂര്‍ണ്ണം ആകണമെങ്കില്‍ അതില്‍ എഴുപത്തിമൂന്ന് പുസ്തകങ്ങളുണ്ടാകണം. കത്തോലിക്കാസഭ സ്വീകരിച്ച നിലപാടാണ്, ദൈവഹിതപ്രകാരം എടുത്ത തീരുമാനമെന്ന് നൂറ്റാണ്ടുകള്‍ കടന്നുപോയപ്പോള്‍ ശാസ്ത്രവും ഗവേഷണങ്ങളും തെളിവുകള്‍ നല്‍കി! സത്യം എല്ലാക്കാലവും മറഞ്ഞിരിക്കില്ല; എന്നെങ്കിലും അത് മറനീക്കി പുറത്തുവരും!
അതായത് സഭാപിതാക്കന്മാര്‍ കൂട്ടിച്ചേര്‍ത്തു എന്ന് പറയപ്പെടുന്ന പുസ്തകങ്ങളും ആദിമാകാലങ്ങളില്‍ ഉപയോഗത്തില്‍ ഉള്ളവയായിരുന്നു. പ്രോട്ടസ്ടന്റ്റ് വക്താക്കള്‍ ഇപ്രകാരം ഒരു വിയോജിപ്പിലൂടെ വ്യക്തിപരമായ വചന വ്യാഖ്യാനത്തിനും തുടക്കമിട്ടു.. അതിനെ തുടര്‍ന്ന് ഓരോരുത്തര്‍ക്കും അവരവരുടെ വചന വ്യാഖ്യാനം ഉണ്ടായി..
ചില പാരമ്പര്യ സഭകള്‍ ഈ സത്യം മനസിലാക്കി ഏഴ് പുസ്തകങ്ങളും കുട്ടി ചേര്‍ത്ത് തുടങ്ങി.പ്രോട്ടസ്ടന്റ്റ് വക്താക്കള്‍ക്ക് പറ്റിയ ഈ അബദ്ധം തുടരാതെ ബാക്കി പാരമ്പര്യ സഭകളു൦ ഈ ഏഴ് പുസ്തകങ്ങളും കുട്ടി ചേര്‍ത്തിരുന്നെങ്ങില്‍ എന്ന് ആശിച്ചു പോകുന്നു. ഇതാണ് ഈ ലേഖനം കൊണ്ട് പ്രധാനമായും ലക്ഷ്യമാക്കുന്നതു or ആഗ്രഹിക്കുന്നത്. കാരണം നമളുടെ പാരമ്പര്യത്തിന്റെയും ചില വിശ്വാസസത്യങ്ങളുടയൂം കാതലായ ഭാഗങ്ങള്‍ or വചനങ്ങള്‍ ഈ പുസ്തകങ്ങളില്‍ ഉണ്ട്.(അപ്പോക്രീഫായായി മാറ്റിവച്ചിരിക്കയാണെങ്കിലു
ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന വിശുദ്ധ ഗ്രന്ഥം , ഇന്നായിരിക്കുന്ന രീതിയില്‍ ഒരു സുപ്രഭാതത്തില്‍ ഉന്നതങ്ങളില്‍ നിന്നും ഇറങ്ങി വന്നതല്ല.. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍, ആദിമ സഭയിലെ പിതാക്കന്മാരാണ് അനേക നാളത്തെ ധ്യാനങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം വിശുദ്ധ ഗ്രന്ഥത്തിന്റെ കാനനു രൂപം നല്‍കിയത്.
അപ്രകാരം നമുക്ക് ലഭിച്ച ദൈവവചനത്തില്‍ നിന്നാണ് നമ്മുടെ പെന്തകോസ്ത് , പ്രോടസ്ട്ടന്റ്റ് സഹോദരങ്ങള്‍ അവര്‍ക്ക് അനുയോജ്യമല്ലാത്ത പുസ്തകങ്ങള്‍ എടുത്തു മാറ്റുകയും വചനത്തിനു ഓരോരുത്തരും താന്താങ്ങളുടെ വ്യാഖ്യാനം നല്‍കുകയും ചെയ്യുന്നത്. ഇതിലൊന്നും കാര്യമില്ല എന്ന് പലര്‍ക്കും തോന്നിയേക്കാം , ഓര്‍ക്കുക ചരിത്രം മറന്നൊരു ജീവിതം അടിസ്ഥാനമില്ലാത്തതാണ്.. ഇന്നുകാണുന്ന മുപ്പതിനായിരത്തില്‍ പരം കൂട്ടങ്ങളും അതിന്റെ പതിന്മടങ്ങ് രീതിയില്‍ വചനത്തെ വളച്ചൊടിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നു. സത്യം അനേകം നാള്‍ മറച്ചുവെക്കാന്‍ സാധ്യമല്ല...
ഈ പ്രോടസ്ടന്റ്റ് വക്താക്കള്‍ എടുത്തു മാറ്റുവോളം സഭയില്‍ ഉപയോഗിച്ചിരുന്ന ബൈബിളില്‍ എഴുപത്തി മൂന്നു പുസ്തകങ്ങള്‍ ഉണ്ടായിരുന്നു.. ഇന്ന് ഏഴു പുസ്തകങ്ങള്‍ എടുത്തു മാറ്റുകയും കൂടാതെ വചനത്തെ സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിക്കുവാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയുന്ന ഘടകം ഏതാണ്?
ബൈബിള്‍ ദൈവനിവേഷിതം എന്ന് പറയുന്ന സഹോദരങ്ങള്‍ക്ക് എങ്ങനെ ആ ബൈബിളില്‍ നിന്നും അവര്‍ക്ക് അനുയോജ്യമാകാത്ത പുസ്തകങ്ങള്‍ എടുത്തു മാറ്റുവാന്‍ സാധിക്കും.. അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ ഈ വചനം ഒരു പുസ്തകമായി രൂപപ്പെടുത്തുവാന്‍ കാരണക്കാരനായ പരിശുദ്ധാത്മാവിന് എതിരായിട്ടല്ലേ പ്രവര്‍ത്തിക്കുന്നത്...
തിരുവല്ല ദൈവശാസ്ത്ര സമിതി 1987-ല്‍ പ്രസിദ്ധപ്പെടുത്തിയിരിക്കു
വിജാതിയ അനുകരണത്തില്‍ പെന്തക്കോസ്തുസഭകള്‍ താത്പര്യം കാണിക്കാത്തത് ശ്ലാഘനീയമാണെങ്കിലും അതീവഗുരുതരമായ മറ്റുചില ദുരന്തങ്ങളിലാണിവര്‍. യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിയാതെ കത്തോലിക്കരുടെയും ഓര്‍ത്തഡോക്സ്, യാക്കോബായ & മറ്റിതര പാരമ്പര്യ സഭകളുടെയും ചെയ്തികളെ സസൂക്ഷമം വീക്ഷിച്ച് അവരില്‍ ഭിന്നതയുണ്ടാക്കാനുള്ള തീവ്രയജ്ഞത്തിലാണ് നവീകരണ സഭക്കാര്‍, ഇതിനിടയില്‍ സ്വന്തം 'പാസ്റ്റര്‍മാര്‍' വറൊരു മതം സ്വീകരിച്ച് ആ മതത്തിന്‍റെ പ്രചാരകരായി മാറുന്നത് ഇവരറിയുന്നുമില്ല! നവീകരണ സഭക്കാര്‍ ലഘുലേഖകളുമായി റോന്തുചുറ്റുന്നത് കത്തോലിക്കരുടെ ധ്യാനമന്ദിരങ്ങളുടെ ചുറ്റിലുമാണ്. ഇതാണ് കൈ നനയാതെയുള്ള മീന്‍പിടുത്തം!
സഭകളില്‍നിന്ന് ആളെപ്പിടിക്കാന്‍ പാത്തും പതുങ്ങിയുമുള്ള നവീകരണ സഭക്കാരുടെ ശുശ്രൂഷ അവസാനിപ്പിച്ച് ക്രിസ്തുവിനെ അറിയാത്തവരുടെ ഇടയിലേക്ക് ഇറങ്ങുകയാണു വേണ്ടത്. അല്ലെങ്കില്‍ ഞാഞ്ഞൂലുകള്‍പോലും 'ഫണം' വിടര്‍ത്തിയാടും! ഇന്നു കണ്ടുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്! വിജാതിയ ഗ്രന്ഥങ്ങള്‍ ബൈബിളിനേക്കാള്‍ മഹത്വമുള്ളതുകൊണ്ടും സത്യമായതുകൊണ്ടുമല്ല ക്രിസ്ത്യാനികള്‍ വിജാതിയര്‍ക്കു പിന്നാലെ പോകുന്നത്; ബൈബിള്‍ പറഞ്ഞുകൊടുക്കാന്‍ ആളില്ലാത്തതുകൊണ്ടാണു.
ആള്‍ദൈവങ്ങളും മറ്റു മത പ്രചാരകരും മുന്‍പെങ്ങുമില്ലാത്തവിധം ക്രിസ്തീയതയെ കടന്നാക്രമിക്കുകയും യേശുവിനെ പരിഹസിക്കുകയും ചെയ്യുമ്പോള്‍ നമ്മളുടെ സുവീശേഷ വേല കുടുതല്‍. കരുത്താര്‍ജിക്കണം. വിമര്‍ശനക്കാരെ വിമര്‍ശനംകൊണ്ട് നേരിടുകയെന്നല്ല ഉദ്ദേശിച്ചത്. സഭകളില്‍നിന്നുള്ള കൊഴിഞ്ഞുപോക്കിന് തടയിടാനുള്ള വ്യക്തമായ മതബോധനം നല്‍കേണ്ടത് അനിവാര്യമാണ്! അതുപോലെതന്നെ ക്രിസ്തുവിന്‍റെ ദൈവത്വത്തെയും യേശുവിലൂടെയുള്ള ഏകരക്ഷയും പ്രഖ്യാപിക്കാന്‍ ഉണരുകയും വേണം.
പരസ്പരം കലഹിച്ചും ചെളിവാരിയെറിഞ്ഞും അടിക്കടി അധഃപതിക്കുമ്പോള്‍ സഭകള്‍ സ്വയം വിര്‍ശനത്തിനു വിഷയമാക്കേണ്ട ഗൌരവകരമായ കാര്യമാണിത്. യേശു ഏകരക്ഷകനാണെന്നുള്ള യാത്ഥാര്‍ത്ഥ്യം എല്ലാ ക്രൈസ്തവസഭകള്‍ക്കും അറിയാം. എന്നാല്‍ ചില ആചാരങ്ങളുടെ പേരിലുണ്ടായ ആശയക്കുഴപ്പത്താല്‍ യഥാര്‍ത്ഥ ശത്രുവിനെ വിസ്മരിക്കുന്നതാണ് ഇവിടെ കാണുന്നത്. ക്രൈസ്തവസഭകളുടെ സംവാദങ്ങളും പോരാട്ടങ്ങളും സീമകള്‍ ലംഘിക്കുമ്പോള്‍ വിളവെടുപ്പു നടത്തുന്നത് വ്യാജമതങ്ങളിലൂടെ സാത്താനാണ്!
ജറുസലേമില്‍ തിരുനാള്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ യേശു കൂടെയില്ലെന്ന സത്യം ഒരു ദിവസത്തെ യാത്രയ്ക്കുശേഷമാണ് മാതാപിതാക്കള്‍ അറിഞ്ഞത്. പിന്നീട് മൂന്നു ദിവസങ്ങള്‍ക്കുശേഷം യേശുവിനെ അവര്‍ ദൈവാലയത്തില്‍ കണ്ടെത്തി. അവസാനത്തെ രണ്ടുദിവസം ജോസഫും മറിയവും ആകുലരായിരുന്നിരിക്കും എന്നകാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍, യേശു കൂടെയില്ലാതിരുന്നിട്ടും ആദ്യദിവസം ഉത്ക്കണ്ഠകളില്ലാതെ ഇവര്‍ക്കു യാത്ര ചെയ്യാന്‍ കഴിഞ്ഞു. എപ്പോള്‍ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞുവോ, അപ്പോഴാണ് ആകുലത കടന്നുവന്നത്. നഷ്ടപ്പെട്ടിടത്തേക്കുള്ള തിരിച്ചുപോക്ക് ഉത്ക്കണ്ഠ നിറഞ്ഞതാണെങ്കിലും വീണ്ടെടുപ്പിന്‍റെ സന്തോഷത്തില്‍ അവയെല്ലാം മറക്കാന്‍ അവര്‍ക്കു സാധിച്ചു.
വേറിട്ട് യാത്രചെയ്യുന്ന സഭകളിന്ന് ജോസഫിന്‍റെയും മറിയത്തിന്‍റെയും ആദ്യദിവസത്തെ യാത്രയുടെ അവസ്ഥയിലാണ്. കൂടെ യേശുവില്ലെന്ന യാഥാര്‍ത്ഥ്യം അറിയാത്തതിനാല്‍ ആകുലതകളില്ലാതെ പ്രയാണം തുടരുന്നു. എവിടെനിന്ന് വേര്‍പിരിഞ്ഞുവോ അവിടേക്കുള്ള തിരിച്ചുപോക്കിലൂടെ മാത്രമേ നഷ്ടപ്പെട്ടതിനെ തിരികെ ലഭിക്കുകയുള്ളുവെന്നത് ഒരു സത്യമാണ്.
ഇന്ന് ലോകത്താകമാനം അനേകം ക്രൈസ്തവസഭകളുണ്ട്. ദൈവവചനത്തെ വ്യക്തമായി മനസ്സിലാക്കാത്തതിനാല്‍ ഇവര്‍ ആശയപരമായി പരസ്പരം പോരടിക്കുന്ന അവസ്ഥയുമുണ്ട്. എന്നിരുന്നാലും ഇവരില്‍ ആരുടെയും ആത്മാര്‍ത്ഥതയെ ചോദ്യംചെയ്യുന്നില്ല. കാരണം, ഓരോരുത്തരും അവരവരുടെ ആശയങ്ങളാണു സത്യമെന്ന് ധരിച്ച് ആത്മാര്‍ത്ഥതയോടെ മുന്നോട്ടു നീങ്ങുന്നവരാണെന്ന് തിരിച്ചറിയുന്നു
യേശു ആഗ്രഹിച്ചത് 'ഒരിടയനും ഒരു തൊഴുത്തും' ആകണം എന്നായിരിക്കുന്നിടത്തോളം വേര്‍പിരിയല്‍ ദൈവഹിതമാണെന്നു സമ്മതിക്കാന്‍ വയ്യാ.
ഓരോ വേര്‍പിരിയലുകള്‍ക്കും വ്യക്തമായ കാരണങ്ങളുണ്ട്. ന്യായവും ന്യായമെന്ന തോന്നലുള്ളതുമായ കാരണങ്ങളാണിവ. ഇന്നു ചില പെന്തക്കോസ്തു സമൂഹങ്ങള്‍ വേര്‍പിരിയുന്നതിനെ ഈ ഗണത്തില്‍പ്പെടുത്തുന്നില്ല