Home » » അനുഭവം നമ്മുടെ

അനുഭവം നമ്മുടെ

നമ്മള്‍ എക്കാലത്തും പറയാറുണ്ട് അനുഭവം നമ്മുടെ ഗുരു എന്ന് .. അതെ എനിക്കും അത് തന്നെ അനുഭവം തന്നെ ... ഇത്ര നാളും ഞാന്‍ അനുഭവിച്ചു അറിഞ്ഞതും , കണ്ടു അറിഞ്ഞതുമായ എന്റെ ദൈവത്തെ വിട്ടിട്ടിട്ടു , ഇന്നലത്തെ മഴയില്‍ പൊട്ടി കിളിര്‍ത്തു വന്ന പുത്തന്‍ സഭയിലെ ആള്‍ക്കാരോട് ചേരാന്‍ എനിക്കു മനസില്ല ..കാരണം ഒന്ന് മാത്രം ....മറിയാതെ തള്ളി പറഞ്ഞു എന്നുള്ളതാണ് കാരണം ... 

മറിയത്തിനു വേറെയും മക്കള്‍ ഉണ്ടായിരുന്നെങ്കില്‍, കര്‍ത്താവിന്‍റെ മരണ സമയത്ത് മറിയത്തെ യോഹന്നാനു അമ്മയായി നല്‍കുമായിരുന്നോ? യോഹന്നാനു സ്വന്തം അമ്മയുണ്ടെന്നു വചനത്തിലൂടെ നമുക്കറിയാം. പിതാവിന്‍റെ പേര് സെബദിയെന്നാണെന്നും കാണാം. വചനത്തില്‍ പറയുന്നത്,"അപ്പോള്‍മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു"എന്നാണ്(യോഹ:19;27). സ്വന്തം മക്കള്‍ ജീവിച്ചിരിക്കുമ്പോള്‍; ഏതെങ്കിലും അമ്മ മകന്‍റെ സ്നേഹിതന്‍റെ വീട്ടില്‍ താമസമാക്കാന്‍ കൂട്ടാക്കുമോ? ശേഷിക്കുന്ന മക്കളോട് യേശുവിനു താത്പര്യം ഇല്ലെന്നാണോ ചിന്തിക്കേണ്ടത്?. ഒരിക്കലും കര്‍ത്താവ് അപ്രകാരം ചെയ്യില്ല. തന്‍റെ അമ്മ തനിച്ചാകുന്നതിലുള്ള വേദന കൊണ്ടാണെന്ന് ഒരുതരത്തില്‍ ചിന്തിക്കാം.

 യോഹന്നാനെ കര്‍ത്താവ് അധികമായി സ്നേഹിച്ചിരുന്നുവെന്നു വചനം പറയുന്നുണ്ട്. ഇരുപത്തിയാറാം വചനം അത് സൂചിപ്പിക്കുന്നു. എന്നാല്‍; അതിനെല്ലാം ഉപരിയായി ഈ സംഭവത്തിന് വലിയൊരു പ്രാധാന്യം ഉണ്ട്. വെളിപാടിലെ പന്ത്രണ്ടാം അദ്ധ്യായം, ഇതുമായി ചേര്‍ത്തു വായിക്കുമ്പോള്‍ ആ പ്രാധാന്യം മനസ്സിലാകും. കര്‍ത്താവിന്‍റെ കല്പനകള്‍ കാക്കുന്നവരും, യേശുവിനു സാക്ഷികളുമായ എല്ലാവര്‍ക്കുമായിട്ടാണ് മറിയത്തെ അമ്മയായി നല്‍കിയത്. 

അതുപോലെ, യേശു അധികം സ്നേഹിക്കുന്നവര്‍ക്കാണ് അമ്മയെ കിട്ടിയത്. മറിയത്തെ ഭവനത്തില്‍ സ്വീകരിക്കുന്നവര്‍ക്ക് യേശുവിന്‍റെ സഹോദരനും സഹോദരിയും ആകാന്‍ സാധിക്കും. ദൈവവചനത്തിലൂടെ മറിയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മറ്റു ചില കാര്യങ്ങള്‍ കൂടി മനസ്സിലാകും. ഒരിക്കല്‍ യേശു പറഞ്ഞു;"സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല.എങ്കിലും,ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്"(ലൂക്ക:7;28).സ്നാപകനെക്കുറിച്ചുള്ള സാകഷ്യത്തിലാണ് യേശു ഇതു വ്യക്തമാക്കുന്നത്. ഇത്തരയേറെ തെളുവുകള്‍ ബൈബിള്‍ നമ്മുടെ മുന്നില്‍ നിരത്തുമ്പോള്‍ നിങ്ങള്‍ വീണ്ടും ചെകുത്താനെ കൂട്ടുപിടിച്ച് ദൈവ മാതാവിനെതിരെ യുദ്ധതിനോരുന്ന്ഗുകയല്ലേ.. എന്തായാലും ആ കൂട്ടത്തില്‍ എന്നെ പ്രേതെക്ഷിക്കണ്ട ...... പ്രിയ പെന്തകസ്തു സഹോദരങ്ങളെ ഈ വചനഗല്‍ നിങ്ങള്‍ വായിച്ചപ്പോള്‍ നിങ്ങള്ക്ക് മനസിലായില്ല എങ്കില്‍ അതിനര്‍ത്ഥം സത്യം മനസിലാക്കാന്‍ ചെകുത്താന്‍ നിങ്ങളെ അനുവതിക്കുന്നില്ല എന്നാണ്
Share this article :