Home » » പരിശുദ്ധ കന്യാകാമറിയത്തെ ദൈവമാതാവായി വണങ്ങുന്നതുശരിയാണോ?

പരിശുദ്ധ കന്യാകാമറിയത്തെ ദൈവമാതാവായി വണങ്ങുന്നതുശരിയാണോ?

സത്യ ക്രിസ്ത്യാനികള്‍ പരിശുദ്ധ കന്യാകാമറിയത്തെ ദൈവമാതാവായി വണങ്ങുന്നതുശരിയാണോ? അതിനു ബൈബിളില്‍ വല്ല അടിസ്ഥാനവും ഉണ്ടോ? 

എന്ത് നല്ലമ്മ എന്നുടെ അമ്മ
എനിക്കും ഈശോക്കും ഒരേ അമ്മ...................

ഈ രണ്ടു ചോദ്യങ്ങളില്‍ ആദ്യത്തെതിനു ഉത്തരം പറയാം. അതിനുമുന്‍പ് ചോദ്യത്തിലുള്ള യുക്തി വിശദമാക്കേണ്ടതുണ്ട്. ദൈവത്തിനു അമ്മയുണ്ടാകുമോ?
എല്ലാ അമ്മമാരുടെയും സൃഷ്ടാവല്ലെ ദൈവം? ക്രിസ്തുവിന്‍റെ മനുഷ്യശരീരം മാത്രമല്ലെ മറിയത്തിന്‍റെ സംഭാവന? പിന്നെങ്ങനെ മറിയം ദൈവ മാതാവകു൦? ഈ യുക്തിയനുസരിച്ചു നമുക്കും അമ്മമാരില്ലാതാവും. നമ്മുടെ മനുഷ്യശരീരം മാത്രമാണ് അമ്മമാര്‍ തന്നിട്ടുള്ളത്. ബാക്കിയെല്ലാം ദൈവം നേരിട്ടു തന്നിട്ടുള്ളതാണല്ലോ. അതുകൊണ്ട് നമ്മിലോരോരുത്തരു൦ സ്വന്തം മാതാവിനെ എന്‍റെ അമ്മ എന്ന് വിളിക്കുന്നതിനു പകരം "എന്‍റെ ശരീരത്തിന്‍റെ അമ്മ" എന്ന് വിളിക്കേണ്ടിവരും. ആരും അതിനു തയ്യാറാവുകയില്ലല്ലോ.

ക്രിസ്തുവിന്‍റെ അമ്മ ക്രിസ്തുവിലുള്ള ആളിന്‍റെ അമ്മയാണ്. ക്രിസ്തുവിലുള്ള "ആള്‍"," ദൈവ ആളാണ്‌.,. ത്രിത്വത്തിലുള്ള രണ്ടാം ആളാണത്. ദൈവ ആളിന്‍റെ അമ്മയെ ദൈവത്തിന്‍റെ അമ്മ എന്നു നാം വിളിക്കുന്നു. ഈ വിളി ലോക സഹജമാണ്. രാജാവിന്‍റെ അമ്മ രാജമാതാവാണല്ലോ. രാജാവിനു ശരീരം മാത്രമെ അമ്മ നല്‍കുന്നുള്ളൂ.അതുപോലെ കളക്ടറുടെ അമ്മ, മന്ത്രിയുടെ അമ്മ എന്നൊക്കെ നാം പറയുന്നു.മാത്രമല്ല മകന്‍റെ യോഗ്യത അനുസരിച്ച് അമ്മയെ ബഹുമാനിക്കുകയും ചെയ്യുന്നു. അതുവെറും 'കര്യംകാണല്‍' ബഹുമാനമാണോ? മഹാന്മാരുടെ ജീവചരിത്രങ്ങളില്‍ അമ്മമാര്‍ക്ക് നല്‍കുന്ന സ്ഥാനം നോക്കുക. മകന്‍റെ മഹത്വത്തില്‍ അമ്മയക്ക്‌ പങ്കാളിത്തമില്ലെ? അമ്മയെ ബഹുമാനിക്കുന്നവന്‍ മകനെയല്ലെ ബഹുമാനിക്കുക? കേവല ലോകനീതിയുടെ ഈ സൗജന്യങ്ങള്‍ പോലും ക്രിസ്തുവിനെ പ്രസവിച്ച അമ്മയ്ക്ക് നല്കരുതെന്നാണോ വാദം? ഈ മാതിരി എതിര്‍യുക്തികളൊന്നു൦ നമ്മുടെ പെന്തി കുഞ്ഞാടുകള്‍ക്ക് സ്വീകാര്യമല്ല. അവര്‍ക്ക് ബൈബിളില്‍ നിന്നും തന്നെ തെളിവു കിട്ടണം.

ആദ്യം തന്നെ പറയട്ടെ പരിശുദ്ധ കന്യകാമറിയത്തെ ഒരു സാധാരണ സ്ത്രീയായി കരുതി മാറ്റിനിര്‍ത്തുന്നതാണ് വേദപുസ്തകവിരുദ്ധമായിട്ടുള്ളത്.ദൈവത്തിന്റെ ദൂതന്മാരില്‍ അതി പ്രദാനികളിലോരാളായ ഗബ്രിയേല്‍ ദൂതന്‍ മറിയത്തെ സമീപിച്ച് പറഞ്ഞ വാക്കുകള്‍ നോക്കൂ:"ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!"ലൂക്കാ1:28. ദൈവത്താല്‍ അയക്കപ്പെട്ട ദൂതന്‍ പറഞ്ഞ ഈ വാക്കുകള്‍ ദൈവത്തിന്റെ വാക്കുകളാണല്ലോ. മറിയം സാധാരണ സ്ത്രീയല്ലെന്നു൦ ദൈവകൃപ നിറഞ്ഞവളാണെന്നും ദൈവം തന്നെ വെളിപ്പെടുത്തുന്നു. എന്നാല്‍ സാധാരണ സ്ത്രീകള്‍ക്കു നല്‍കുന്ന മാതൃത്വത്തിന്‍റെ ബഹുമാനംപോലും നല്‍കാതെ അപമാനിക്കുന്ന ഇക്കൂട്ടര്‍ ആരുടെ വക്താക്കളാണെന്നു നമുക്ക് ഊഹിക്കാവുന്നതെയുള്ളൂ.

പക്ഷെ ദൈവത്തിന്റെ ദൂതന്‍ പരിശുദ്ധ മറിയത്തെ ഒരു സാധാരണസ്തീയായി കരുതിയില്ല. അദ്ധേഹ൦ വളരെ ഭയാദരങ്ങളോടുകുടിയാണ് മറിയത്തോട് സംസാരിക്കുന്നത്. ഏലീശ്വ ഗര്‍ഭംധരിക്കുമെന്ന് ആറുമാസം മുബ് സഖറിയായെ അറിയിച്ച ഗബ്രിയേല്‍ മാലാഖതന്നെയാണ് മാറിയത്തെ മംഗലവാര്‍ത്ത അറിയിച്ചതെന്നു നാമോര്‍ക്കണം. വൃദ്ധനായ സഖറിയായ്ക്ക് ഇനി കുട്ടിയുണ്ടാകുമോയെന്നൊരു സംശയം തോന്നി. മാലാഖ കോപിച്ചു.ദൈവത്തിന്‍റെ വാക്കുകളില്‍ സംശയം പ്രകടിപ്പിച്ചതിനു സഖറിയായെ ശിക്ഷിച്ചു. കന്യകയായ തനിക്കു പുത്രനുണ്ടാകുന്നതെങ്ങനെയെന്നും മറിയവും സംശയം പ്രകടിപ്പിച്ചു. മാലാഖ അവളോട്‌ കോപിച്ചില്ല.ആദരവോടെ വിശദീകരണം നല്‍കുക മാത്രമാണ് ചെയ്തത്.അവളെ സാധാരണയില്‍ക്കവിഞ്ഞു ദൈവം ബഹുമാനിച്ചിരുന്നു എന്നതിനു വേറെ തെളിവു വേണോ? ദൈവം ബഹുമാനിച്ചാലും നമ്മള്‍ ബഹുമാനിക്കരുതെന്നാണോ?

പരിശുദ്ധ മറിയം ദൈവത്തിന്‍റെ അമ്മയായിരുന്നുവെന്നുള്ളതിനു ബൈബിളില്‍ തെളിവുണ്ടോ? നമുക്ക് നോക്കാം.മറിയം എലിസബത്തിനെ സന്ദര്‍ശിക്കാന്‍ ചെല്ലുന്നു. മറിയത്തെ കണ്ടയുടനെ എലിസബത്ത് പരിശുദ്ധാത്മാവ് നിരഞ്ഞവളായി. ലൂക്കാ 1:42 " അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം.
എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? "

എലിസബത്തിന്‍റെ നാവിലൂടെ പരിശുദ്ധാത്മാവാണ് സംസാരിച്ചതെന്ന് വ്യക്തമാണല്ലോ. അവള്‍ മറിയത്തെ വിളിച്ചത് "കര്‍ത്താവിന്‍റെ അമ്മ" എന്നാണ്. അന്ന് യേശു ഭൂമിയില്‍ ജനിച്ചിട്ടില്ലായിരുന്നു."കര്‍ത്താവ്" എന്ന പദം യഹുദന്മാരുടെ പതിവനുസരിച്ച് ദൈവത്തെ കുറിക്കുന്നതാണ്."കര്‍ത്താവ് എന്‍റെ ഇടയനാകുന്നു" എന്ന് സങ്കീര്‍ത്തകന്‍ പറയുന്നതും ദൈവത്തെ ഉദേശിച്ചാണ്. കര്‍ത്താവിന്‍റെ അമ്മ എന്നുപറഞ്ഞാല്‍ ദൈവത്തിന്‍റെ അമ്മ എന്ന് തന്നെ അര്‍ത്ഥം.

എന്ന് മാത്രമോ? മറിയത്തെ കണ്ടയുടനെ എലിസബത്ത് പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക."നീ സ്ത്രീകളില്‍ അനുഗൃഹീത"-കാരണം നീ കര്‍ത്താവിന്‍റെ അമ്മയാണ്;സാധാരണ സ്ത്രീയല്ല."നീ അനുഗ്രഹീതയായിരിക്കുന്നതുപോലെ നിന്‍റെ ഉദരഫലവും അനുഗ്രഹീതമായിരിക്കുന്നു." ഇവിടെ യേശുവിനും അമ്മയ്ക്കും ഒരേ വിശേഷണമാണ് പരിശുദ്ധാത്മാവ് നല്‍കുന്നത്. മനുഷ്യരക്ഷയെന്ന അനുഗ്രഹീത കര്‍മത്തില്‍ അവര്‍ പങ്കാളികളാണ്.

ഒരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ദൈവ നിയുക്തനായ ദൂതന്‍ മ൦ഗലാവാര്‍ത്താവേളയില്‍ മറിയത്തോട് പറഞ്ഞ വാക്കുകളൊന്നും എലിസബത്ത് കേട്ടിരുന്നില്ല. എന്നാല്‍ അതേ അര്‍ത്ഥംവരുന്ന വാക്കുകള്‍ എലിസബത്തില്‍നിന്നു പുറപ്പെടുന്നു.പരിശുദ്ധാത്മാവിന്‍റെ പ്രചോദനംകൊണ്ടാണ് എലിസബത്ത് അങ്ങനെ പറഞ്ഞതെന്ന് സുവിശേഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണെങ്ങില്‍ പരിശുദ്ധമറിയത്തെ വണങ്ങുന്നതിനെയു൦ ദൈവ മാതാവായി ബഹുമാനിക്കുന്നതിനെ മോശമായി ചിത്രീകരിക്കുന്നവരല്ലേ വേദവിപരീതികള്‍??

കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.ലൂക്കാ 1:45,49. സാധാരണ വിശ്വാസികള്‍ക്ക് ലഭിക്കാത്ത ഒരു പ്രത്യേക ഭാഗ്യം മറിയത്തിനു കിട്ടിയെന്നു.

ദൈവമാതൃത്വമല്ലാതെ മറ്റെന്താണ് മറിയത്തിന്റെ ഈ പ്രത്യേക ഭാഗ്യത്തിനടിസ്ഥാനം? അങ്ങനെ ഭാഗ്യവതിയായ മറിയത്തെ വാഴ്ത്താന്‍ കടപ്പെട്ട തലമുറകളില്‍ പെടാത്തവരാണോ നമ്മള്‍? ശക്തനായവന്‍ അവളില്‍ പ്രവര്‍ത്തിച്ച വലിയകാര്യങ്ങള്‍ ലൂക്കാ1:49
കാണാന്‍ നമുക്ക് കണ്ണില്ലയോ?

എന്താണ് കര്‍ത്താവു പ്രവര്‍ത്തിച്ച വലിയകാര്യങ്ങള്‍? ദൈവ പുത്രനു ജന്മം കൊടുത്തു വളര്‍ത്തിയത് ഒരു വലിയ കാര്യം.മനുഷ്യ രക്ഷയില്‍ സുപ്രധാനമായ പങ്കുവഹിച്ചതാണ് മറ്റൊരു വലിയ കാര്യം.ബൈബിളില്‍ ഒന്ന് കണ്ണോടിച്ചാല്‍ ഇതു വ്യക്തമാകും.

മനുഷ്യന്‍റെ പതനവും വീണ്ടെടുക്കലും നല്ല സന്തുലിതാവസ്ഥ ഒപ്പിച്ചാണ് ദൈവീകപദ്ധതിയില്‍ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്. വി.പൌലോസ്ശ്ലീഹാ എഴുതുന്നു:"ഒരു മനുഷ്യന്റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യന്റെ നീതിപൂര്‍വകമായ പ്രവൃത്തി എല്ലാവര്‍ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി.
ഒരു മനുഷ്യന്റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ, ഒരു മനുഷ്യന്റെ അനുസരണത്താല്‍ അനേകര്‍ നീ തിയുള്ളവരാകും."റോമാ.5:19-20. ആദമെന്ന മനുഷ്യന്‍റെ അതിക്രമം യതാര്‍ത്ഥത്തിലാര൦ഭിക്കുന്നത് ഹവ്വയിലാണല്ലോ. ഹാവ്വയിലാര൦ഭിച്ചു ആദത്തില്‍ പൂര്‍ത്തിയായ അധ:പതനത്തില്‍നിന്നുള്ള വീണ്ടെടുപ്പ് മറിയത്തിലാരംഭിച്ച് യേശുവില്‍ പൂര്‍ത്തിയാകണമെന്നുള്ളതാണ് ദൈവനിശ്ചയം.മനുഷ്യന്‍റെ സന്നദ്ധതയും ദൈവത്തിന്‍റെ കൃപയും കൂടിചേരുംബോഴാണു രക്ഷ സാധിതമാകുന്നത്. മനുഷ്യര്‍ക്ക്‌ വേണ്ടി മറിയം "ഇതാ നിന്‍റെ ദാസി" എന്നു പറഞ്ഞു സന്നദ്ധതകാട്ടി. യെശുവിലൂടെ ദൈവ കൃപ ഭൂമിയിലവതരിച്ചു. ഹവ്വയെ മാറ്റി നിര്‍ത്തിയാല്‍ പതനത്തിന്‍റെ ചിത്രം അപൂര്‍ണ്ണമായിരിക്കും. മറിയത്തെ മാറ്റിനിര്‍ത്തിയാല്‍ രക്ഷയുടെ ചിത്രവും പൂര്‍ത്തിയാവുകയില്ല. അതുകൊണ്ടാണ്‌ രക്ഷാവാഗ്ദാനത്തില്‍ "സ്ത്രീയും അവളുടെ സന്തതിയും" ചേര്‍ത്തുപറയപ്പെട്ടിരിക്കുന്നത്.

പതനം ഭവിച്ച മാലാഖയായ പിശാച്‌ ആദ്യത്തെ സ്ത്രീയെ പ്രല്ലോഭിച്ചു വീഴ്ത്തുന്നു. പുരുഷന്‍ രംഗത്തെത്തിയത് പിന്നീടാണ്‌. വീണ്ടെടുപ്പിന്‍റെ ചരിത്രം ആരംഭിക്കുന്നതും ഇങ്ങനെതന്നെ. സ്വര്‍ഗത്തില്‍നിന്ന് ഒരു മാലാഖവന്ന് സ്ത്രീയോട് സംസാരിക്കുന്നു അവള്‍ അനുസരിക്കുന്നു. പിന്നാലെ പുരുഷന്‍ രംഗത്തെത്തുന്നു.സ്ത്രീയാണ് ദൈവത്തെ ആദ്യമുപേക്ഷിക്കുന്നത്.അവള്‍ ദൈവമാകാന്‍ കൊതിക്കുന്നു. അതിനു പരിഹാരം ചെയ്തുകൊണ്ട് ദൈവത്തിന്‍റെ ദാസിയെന്നു സ്വയം എളിമപ്പെട്ട് ദൈവത്തെ സ്വീകരിക്കുന്നതും സ്ത്രീതന്നെ. ആദ്യത്തെ സ്ത്രീയെ ശിക്ഷിച്ചപ്പോള്‍ ദൈവം മറ്റൊരു സ്ത്രീയെ വാഗ്ദാനം ചെയ്യുന്നുണ്ട്, "ആദ്യത്തെ സ്ത്രീയെ വഞ്ചിച്ച സര്‍പ്പത്തിന്‍റെ തല തകര്‍ക്കുവാന്‍ മറ്റൊരു സ്ത്രീയില്‍നിന്നു ജനിച്ചവന്‍ വരുമെന്ന്". ഇവിടെ ഒരു കാര്യം വളരെ വ്യക്തമല്ലേ? മനുഷ്യരക്ഷയെന്ന വലിയ കാര്യത്തില്‍ പങ്കെടുപ്പിച്ചുകൊണ്ട് ദൈവം മറിയത്തെ അനുഗ്രഹീതപദവിയിലേക്കുയര്‍ത്തി.

"സ്ത്രീയേ" എന്നു വിളിക്കപെടാന്‍ കാരണം പഴയനിയമം
നമുക്കു പറഞ്ഞു തരുന്നുണ്ട്.
സ്ത്രീയേ, സമയം തുടങ്ങിയ പദങ്ങള്‍ പ്രതീകാത്മക അര്‍ത്ഥം ഉള്ളവയാണ്. യേശുവും അമ്മയും തമ്മിലുള്ള രക്തബന്ധത്തെ അതിശയിക്കുന്ന രക്ഷാത്മകബന്ധത്തെ ഉയര്‍ത്തി കാണീക്കുകയാണ് ലക്ഷ്യം. ഹവ്വയെ ചതിച്ച സര്‍പ്പത്തോടുദൈവമായ കര്‍ത്താവ്പറഞ്ഞു, " നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും. "ഉല്‍‍പത്തി പുസ്തകം, മൂന്നാം അദ്ധ്യായം,15. സര്‍പ്പതിന്റെ ' തല ' യേശു പൂര്‍ണമായി തകര്‍ത്ത സമയം കുരീശിലെ പരീപൂര്‍ണമായ അനുസരണത്തിന്‍റെ അവസരതിലാണ്. അതിനാലാണ് കുരിശില്‍ കീടന്നുകൊണ്ട് അമ്മയെ സ്ത്രീ എന്ന് യേശു അഭിസംബോധന ചെയ്തതു. ആദ്യ പാപത്തീനു പരിഹാരം ചെയാനായീ വാഗ്ദാനംചെയ്യപ്പെട്ട രക്ഷകന്‍ ( സ്ത്രീയുടെ സന്തതീ )യേശുവാണെന്ന പ്രഖൃാപനമാണ് സ്ത്രീ എന്നാ പ്രയോഗം കൊണ്ട് വ്യക്തമാക്കുന്നത്‌.,. അമ്മയെ അവഹേളിക്കുകയല്ല മറിച്ചു അമ്മയുടെ പ്രാധാന്യം ലോകത്തെ അറിയീക്കുകയാണ് ഈശോ ഇ പ്രയോഗത്തിലൂടെ അര്‍ത്ഥമാക്കുന്നത്‌...,.

സ്വന്തം തുണ OR സഹായി ആയി ദൈവം സൃഷ്ടിച്ച ആളെ നാരി(സ്ത്രീ/WOMEN) എന്ന് ആദ്യമായി വീളീച്ച ആദം, പാപം ചെയ്തതീന് ശേഷം സ്ത്രീയെ (WOMEN) പിന്നീടു വിളിക്കുന്നത് "ഹവ്വാ" എന്നാണ്.

ഉല്‍‍പത്തി പുസ്തകം, മൂന്നാം അദ്ധ്യായം,15,"20 : ആദം ഭാര്യയെ ഹവ്വാ എന്നു വിളിച്ചു. കാരണം, അവള്‍ ജീവനുള്ളവരുടെയെല്ലാം മാതാവാണ്".

"ആദ്യമനുഷ്യനായ ആദം ജീവനുള്ളവനായിത്തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്മാവായിത്തീര്‍ന്നു"1 കൊറിന്തോസ്15-/45. ഇവിടെ അവസാനത്തെ ആദം ആയി ഈശോയെ വ്യാക്യാനീക്കുന്നു.

ഒരു സ്ത്രീ മൂലം പാപം ഇ ലോകത്തില്‍ വന്നുവെങ്കില്‍ പാപമില്ലാത്ത ഒരു സ്ത്രീയില്‍ നിന്നും ജനിച്ചവന്‍(,പാപമില്ലാത്തവന്‍) (,(ഈശോ--പാപമില്ലാത്തവന്‍),) അതിനു പരിഹാരം ചെയ്തു. കാരണം മാതാവില്‍ പാപമുണ്ടെങ്കില്‍ അതു ബൈബിള്‍ പ്രകാരം തീര്‍ച്ചയായും ഈശോയിലും വരും. ദൈവം വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പെ പ്രവാചകന്‍മാരീലുടെ അറിയിച്ച കാര്യമാണ് ഈശോയുടെ ജനനം. പരിശുധരില്‍ പരമ പരിശുധനായ ദൈവ പുത്രന്‍ പാപമുള്ള ഒരു ഗര്ഭാപാത്രത്തില്‍ നിന്നും ഒരിക്കലും ഈ ഭൂമിയില്‍ പാപത്തിനു പരിഹാരം ചെയാന്‍ ജന്മം എടുക്കില്ല. ഈശോ വസിച്ച ആദ്യ സക്രാരിയാണ് പാപരഹിതയായ അമ്മയുടെ ഉദരം.

അമ്മയുടെ ഉദരഫലംപോലെ അമ്മയും അനുഗ്രഹീതയാകുന്നു. വേദനയേറ്റു പുളഞ്ഞ് കുരിശിന്‍ ചുവട്ടില്‍ അവള്‍ നില്‍ക്കുന്നത് കണ്ടോ? ശിക്ഷ്യന്മാരുടെ നടുവിലേക്ക്‌ യേശു പരിശുദ്ധാത്മാവിനെ അയച്ചപ്പോള്‍ അവരുടെ നടുവില്‍ മാതാവ് ഇരിക്കുന്നത് കണ്ടോ? മറിയത്തെ മാറ്റിനിര്‍ത്തിയിട്ടു മനുഷ്യരക്ഷയുണ്ടോ? സഭ മാതാവിനെ വണങ്ങുന്നത് വേദപുസ്തകാനുസൃതമാണെന്നു അത് വായിച്ചിട്ടുള്ള എല്ലാവര്‍ക്കുമറിയാ൦.

മാതാവിനെ ദുഷിക്കുന്നവരുടെ ഉള്ളില്‍ ദൈവാത്മാവിന്റെ പ്രവര്‍ത്തനമല്ല മറിച്ചു സാത്താന്‍ ഇവരെ കൊണ്ട് ചെയിക്കുന്നത് ആണ്.

"ദൈവത്തിന്റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും"മര്‍ക്കോസ്3:35
സ്വര്‍ഗീയ പിതാവിന്‍റെ ഹിതം നിറവേറ്റുന്ന സ്ത്രീയാണ് തന്‍റെ അമ്മ എന്നു ക്രിസ്തുനാഥന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം വ്യക്തമാണ്. ഇതാ കര്‍ത്താവിന്‍റെ ദാസി എന്നു പറഞ്ഞുകൊണ്ട് ദൈവപിതാവിന്റെ ഹിതത്തിനു പൂര്‍ണ്ണമായി കീഴടങ്ങിയപ്പോഴാണല്ലോ പരിശുദ്ധ മറിയം ക്രിസ്തുവിന്‍റെ അമ്മയായത്.ദൈവഹിതം നിറവേറ്റുന്നവരുടെ ഗണത്തില്‍ ഒന്നാം സ്ഥാനം പരിശുദ്ധ കന്യകാമറിയത്തിനു തന്നെ. സ്വര്‍ഗീയ പിതാവിന്‍റെ ഹിതം നിറവേറ്റുന്നവര്‍ക്കെല്ലാം ഈ പദവിയില്‍ പങ്കാളിത്തം ലഭിക്കുമെന്നാണ് ക്രിസ്തുനാഥന്‍റെ വാക്കുകളില്‍നിന്നു൦ നാം ഗ്രഹിക്കേണ്ടത്. രക്ത ബന്ധത്തെക്കാളുപരിയാണ് സ്വര്‍ഗീയ പിതാവിന്‍റെ ഹിതം നിറവേറ്റുന്ന വിശ്വാസികള്‍ തമ്മിലുള്ള ആത്മീയബന്ധമെന്ന സൂചനയും നുക്കിവടെ കണ്ടെത്താം.

ഒരു ചെറിയ കാര്യംകൂടി അനുബന്ധമായി ചേര്‍ക്കുന്നു. പരിശുദ്ധാത്മാവിനോടുള്ള ഭക്തിക്കും "വര"ങ്ങള്‍ക്കും പ്രത്യേക പ്രാധാന്യം നല്‍കുന്ന ചില ഭക്തിപ്രസ്ഥാനങ്ങളുണ്ട്. അവരില്‍ ചിലര്‍ പരിശുദ്ധമറിയത്തെ തള്ളി പറയുന്നു. വാസ്തവത്തില്‍ പരിശുദ്ധാത്മാവ് ആദ്യം ഭൂമിയിലിറങ്ങി മനുഷ്യാവതാരമഹാത്ഭുതം പ്രവര്‍ത്തിച്ചത് മറിയം വഴിക്കാണ്; ഒടുവില്‍ ശിഷ്യന്മാര്‍ മാറിയത്തിന്‍റെ അദ്ധ്യക്ഷതയില്‍ സമ്മേളിച്ചിരിക്കുംബോളാണ് പന്തക്കുസ്താനാളില്‍ പരിശുദ്ധാത്മാവ് ദൃശ്യചിഹ്നങ്ങളായി ഭൂമിയിലേക്കു വന്നത്. അങ്ങനെ ഇത്രയധികം പരിശുദ്ധത്മാഭിഷേകത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന പരിശുദ്ധ മറിയത്തെ തള്ളി പറഞ്ഞു പരിശുദ്ധാത്മാവിനെ വിളിക്കുന്നു എന്നു പറയുന്നത് ഭോഷത്തമാണ്!

സ്വര്‍ഗ്ഗരാജ്യത്തിലെ പ്രധാനികളില്‍ ഒരുവനായ ഗബ്രിയേല്‍, പരിശുദ്ധ മറിയത്തിനു സ്വസ്തി പറഞ്ഞുവെങ്കില്‍;എന്തു കൊണ്ട് മനുഷ്യന് അതു പാടില്ല?
Share this article :