Home » » അനുഭവങ്ങള്‍

അനുഭവങ്ങള്‍

എത്രയോ സംഭവബഹുലമായ ജീവിത അനുഭവങ്ങള്‍ ആണ് ഓരോ ദിവസവും നമ്മള്‍ നേരിടുന്നത്... കഴിഞ്ഞു പോയ അനുഭവങ്ങള്‍ പലപ്പോഴും കുറച്ചെങ്കിലും ഈറന്‍ അണിയിക്കുന്ന നിമിഷങ്ങള്‍ ആകാം... സന്തോഷങ്ങളും ദുഖങ്ങളും നൊമ്പരങ്ങളും എല്ലാം... 

ഓരോ ദിവസവും കഴിയുമ്പോള്‍ ജീവിതം തരുന്ന ഉത്തരവാദിത്തങ്ങള്‍ നമ്മളെ സ്വാര്‍ത്ഥരായി കൊണ്ടിരിക്കുന്നു... ആ സമയങ്ങളില്‍ ഓര്‍ക്കുന്നത് എന്റെ അമ്മയെ... അമ്മയുടെ മറവില്‍ അമ്മയുടെ കൈപിടിച്ച് നടക്കുമ്പോള്‍ ഒരിക്കലും ചിന്തിരുന്നില്ല ഒരു അമ്മയുടെ വില... ഇന്ന് പ്രായം ആയ അമ്മയും അച്ഛനും... ലോകത്തില്‍ ഒന്നിനും വിലകല്‍പ്പിക്കാത്ത ഒരേ ഒരു ബന്ധം.... പക്ഷെ ചില ബന്ധങ്ങള്‍ എന്നെ വളരെ ഏറെ സ്വാധീനിച്ചിട്ടുണ്ട്... സ്വന്തം രക്തത്തില്‍ ഉപരി എന്നെ നിസ്വര്തമായി സ്നേഹിക്കുന്ന ചില ബന്ധങ്ങള്‍... ഒരു സഹോദരന്‍ ആയി, ഒരു കൂട്ടുകാരന്‍ ആയി തെറ്റുകള്‍ ഉണ്ടെങ്കില്‍ പറഞ്ഞു മനുസ്സിലാക്കി തരുന്ന ചില ബന്ധങ്ങള്‍... ചിലപ്പോള്‍ ഗുരുവായും, ചിലപ്പോള്‍ രക്ഷകനായും ഒക്കെ മാറിയും മറഞ്ഞും വരുന്ന ബന്ധങ്ങള്‍... കപടതയില്ലാത്ത സ്വര്തതയില്ലാത്ത ഈ ബന്ധങ്ങള്‍ ആണ് ഒരു പക്ഷെ എന്നെ മുന്‍പോട്ടു നയിക്കുന്നത്... പക്ഷെ എന്നെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കുക എന്നുള്ളത് എന്റെ ഏറ്റവും വലിയ എന്റെ മാത്രം മുഖമുദ്രയാണ്... ദൈവം തന്ന ഒരു ശാപം...

എങ്കിലും എന്നെ സഹിക്കുന്ന എന്റെ സഹോദരങ്ങള്‍ക്ക്‌, കൂട്ടുകാര്‍ക്കു എന്ത് ഞാന്‍ പകരം കൊടുക്കും... കൊടുക്കാന്‍ സ്നേഹം മാത്രമേ ഉള്ളു...
Share this article :