Home » » എന്താണ്‌ സത്യം?

എന്താണ്‌ സത്യം?

സത്യത്തിന്റെ വഴിയിലൂടെ നടക്കും, സത്യമേ പറയൂ എന്നൊക്കെ പറയുന്നവരുടെ എണ്ണം കൂടിക്കൊ ണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വർഷങ്ങൾക്കുമുൻപ്‌ പീലാത്തോസും ഒരു ചോദ്യമുയർത്തി, എന്താൺസത്യം?, ഈശോ തന്റെ ജനത്തെ പഠിപ്പിക്കുന്നത്‌ ഇപ്രകാരമാണ്‌; ഞാനാകുന്നു വഴിയും സത്യവും ജീവനും എന്ന്‌ (യോഹ 14,6). വി. യോഹന്നാൻ തന്റെ സുവിശേഷത്തിൽ സത്യത്തെ നിർവ്വചിക്കുന്നത്‌ ഇപ്രകാരമാണ്‌; അവിടുത്തെ വചനമാണ്‌ സത്യം (യോഹ 17,17) വചനം സത്യമെങ്കിൽ മനുഷ്യാവതാരം ചെയ്ത വചനമായ ഈശോയും സത്യമല്ലേ? അപ്പോൾ നമ്മുടെ ദൗത്യം എന്താണ്‌? വചനമാകുന്ന സത്യത്തെ തേടുക, ആ സത്യത്തിലൂടെ യാത്രചെയ്യുക. ചുരുക്കത്തിൽ, ഒരുവൻ വചനം അറിയുകയും വചനത്തിന്റെ വഴിയിലൂടെ നടക്കുകയും ചെയ്യുമ്പോൾ, അവൻ സത്യത്തിലൂടെ സഞ്ചരിക്കുന്നു എന്നർത്ഥം. മറ്റൊരു വാചകത്തിൽ പറഞ്ഞാൽ, സത്യത്തിലൂടെ യാത്ര ചെയ്യുക എന്നതുകൊണ്ട്‌ ഈശോയുടെ കൂടെ യാത്ര ചെയ്യുക എന്നർത്ഥം. സത്യത്തിലൂടെ നടക്കുന്നവനെലോകം വെറുക്കും; സത്യത്തിലൂടെ നടക്കുന്നവൻ ലോകത്തേയും വെറുക്കും. ചുരുക്കത്തിൽ, ഒരുവൻ സത്യത്തിന്റെ പാതയിലൂടെയാണോ സഞ്ചരിക്കുന്നത്‌ എന്നറിയണമെങ്കിൽ അവൻ ലോകത്തേയും, ലോകം അവനേയും വെറുക്കുന്നുണ്ടോ എന്ന്‌ പരിശോധിച്ചാൽ മതി, വെറുക്കുന്നില്ലെങ്കിൽ അവൻ സത്യന്റെ പാതയിലല്ല എന്നോർക്കുക. ഫാ. ബിജു ജോസഫ്‌ ആലപ്പാട്ട്‌
Share this article :