മഠത്തിൽചേർന്ന് കുറച്ചു നാളുകൾക്കുശേഷം അവധിക്ക് വീട്ടിൽ ചെന്നതാണ്. ഞാൻ അതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഞെരുക്കങ്ങളിലൂടെയായിരുന്നു എന്റെ കുടുംബം അപ്പോൾ കടന്നുപോയ്‌ക്കൊണ്ടിരുന്നത്. അപ്പച്ചന്റെ ബിസിനസിൽ വന്ന നഷ്ടംമൂലം സാമ്പത്തികത്തകർച്ചയും കടബാധ്യതയും ഒപ്പം രോഗങ്ങളും. എല്ലാംതന്നെ ഒരു വർഷത്തിനുള്ളിൽ. ഇതൊന്നും എന്നെ അറിയിച്ചിരുന്നില്ല. എല്ലാ തരത്തിലും വിഷമിക്കുന്ന കുടുംബത്തിന്റെ അവസ്ഥയിൽ എനിക്ക് വേദന തോന്നിയെങ്കിലും കുടുംബാംഗങ്ങളിൽവന്ന വലിയ മാറ്റം ഞാൻ ശ്രദ്ധിച്ചു. അടിക്കടിയുള്ള ഉപവാസത്താൽ മാതാപിതാക്കൾ ക്ഷീണിച്ചിരിക്കുന്നു. കുടുംബപ്രാർത്ഥന മണിക്കൂറുകൾ എടുത്താണ് ചൊല്ലുന്നത്. അടുക്കളയിൽ ജോലിചെയ്യുമ്പോൾപോലും അമ്മ സങ്കീർത്തനങ്ങൾ ഉരുവിടുന്നു.
ഒന്നാം പ്രമാണത്തിന്റെ ലംഘനം
ആയിടയ്ക്ക് ഒരു കുടുംബം ഞങ്ങളെ സന്ദർശിക്കാനെത്തി. ഞങ്ങളെ ആശ്വസിപ്പിക്കാനെത്തിയതാണ്. 'ഈ തകർച്ചകൾക്കെല്ലാം കാരണമുണ്ടാകും, അതറിഞ്ഞ് പരിഹാരം ചെയ്യണം. അതിനായി ഒരു വ്യക്തിയെ ചെന്നു കാണണം' എന്നുള്ള ഉപദേശം നല്കി അവർ യാത്രയായി. അവർ പറഞ്ഞത് ഒന്നാം പ്രമാണത്തിന്റെ പച്ചയായ ലംഘനം. ദിവസവും പള്ളിയിൽ പോകുന്നവരാണ് ഈ ഉപദേശം നല്കിയത്. അവർ പോയതിനുശേഷം അവരുടെ അഭിപ്രായത്തെക്കുറിച്ച് ഞാൻ മാതാപിതാക്കളോട് ചോദിച്ചു. നമ്മുടെ വീട്ടിൽ വരുന്നവരോട് മാന്യമായി പെരുമാറുന്നു. അവർക്ക് പറയാനുള്ളത് പറഞ്ഞു. ദൈവത്തിന് നിരക്കാത്തത് ഇതുവരെ ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. നിനക്കീ വിശ്വാസം പകർന്നു തന്നത് ഞങ്ങളല്ലേ...? എന്നായിരുന്നു അവരുടെ ഉത്തരം. അവരുടെ ഉറച്ചവിശ്വാസം എന്നെ അത്ഭുതപ്പെടുത്തി. കുറച്ചു ദിവസങ്ങൾക്കുശേഷം, അപരിചിതരായ നാലഞ്ചു ചെറുപ്പക്കാർ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അമ്മ അവരെ സ്വീകരിച്ചു. അല്പസമയം സംസാരിച്ചിട്ട് അവർ തിരിച്ചുപോയി (അപ്പോൾ അപ്പച്ചൻ വീട്ടിലില്ലായിരുന്നു). പിന്നീട് ഞങ്ങളറിഞ്ഞു, ഞങ്ങളെ ആക്രമിക്കാനായി പറഞ്ഞയച്ച ഗുണ്ടകളായിരുന്നു അവരെന്ന്. എന്തോ ഒരദൃശ്യശക്തി ആ വീട്ടിലുണ്ടെന്നവർ പറഞ്ഞത്രേ. അതുകേട്ടപ്പോൾ ഞാനോർത്തു, അന്നും എത്ര യോ പ്രാവശ്യമാണ് അമ്മ 91-ാം സങ്കീർത്തനം ജോലികൾക്കിടയിൽ പ്രാർത്ഥനാപൂർവം ചൊല്ലിയതെന്ന്. ദൈവത്തിന്റെ സംരക്ഷണത്തിന്റെ കരങ്ങളാണ് ഒരദൃശ്യശക്തിയായി അവിടെ നിലനിന്നതെന്ന് ഞങ്ങൾക്കെല്ലാം വ്യക്തമായിരുന്നു. ''കർത്താവിന്റെ ദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു'' (സങ്കീ.34:7).
മറക്കാൻ കഴിയാത്ത മൂന്നു വർഷങ്ങൾ
മൂന്നു വർഷത്തോളം ഞങ്ങളെ അലട്ടിയ കഷ്ടപ്പാടുകളും വേദനകളും പ്രതിസന്ധികളും ഞങ്ങൾപോലും പ്രതീക്ഷിക്കാത്ത രീതിയിൽ കെട്ടടങ്ങി. ആ കഷ്ടകാലം ദൈവത്തോടൊത്ത് സഹിച്ചതുകൊണ്ട്, പ്രാർത്ഥനയിൽ മാത്രം ശരണം തേടിയതുകൊണ്ട്, സഹനങ്ങൾക്കുശേഷം വലിയ അനുഗ്രഹങ്ങളാണ് കുടുംബത്തിന് ലഭിച്ചത്. ഭൗതികമായി മാത്രമല്ല, ആത്മീയമായും വലിയ അനുഗ്രഹങ്ങൾ ലഭിച്ചു.
പ്രതിസന്ധിഘട്ടങ്ങളിൽ ദൈവത്തിൽ എങ്ങനെ അഭയം തേടണമെന്ന് ഞാനതിലൂടെ പഠിക്കുകയായിരുന്നു. കാരണം, എന്റെ വ്രതവാഗ്ദാനം കഴിഞ്ഞ് രണ്ടരവർഷങ്ങൾക്കുശേഷം തികച്ചും അപ്രതീക്ഷിതമായ സഹനങ്ങളിലൂടെ ഞാനും കടന്നുപോകേണ്ടിവന്നു. തെറ്റിദ്ധാരണകളും പ്രശ്‌നങ്ങളും ഒന്നിനു പുറകെ ഒന്നായി കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചു. എന്നാൽ, മറ്റൊന്നും ചിന്തിക്കാതെ രാവും പകലും പരിപൂർണമായി ദൈവത്തിലാശ്രയിക്കാൻ ദൈവം കൃപ നല്കി. സഹനത്തിന് കാരണമായവരെ പഴിക്കാതെ പ്രാർത്ഥനയിൽമാത്രം മുഴുകി. വീട്ടിൽ കണ്ട കാര്യങ്ങൾ സ്വജീവിതത്തിൽ പരിശീലിക്കുകയായിരുന്നു. വചനത്തിൽ ആശ്വാസം കണ്ടെത്തി. ''കർത്താവിൽ ആശ്രയിക്കുന്നവനെ അവിടുത്തെ സ്‌നേഹം വലയം ചെയ്യും'' (സങ്കീ.32:10). മൂന്നു മാസങ്ങൾക്കുശേഷം എന്റെ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം നല്കി. എല്ലാ തെറ്റിദ്ധാരണകളും നീങ്ങി. സമർപ്പണ ജീവിതത്തിൽ വിളിക്കുള്ളിലെ വിളി കണ്ടെത്താനും കൂടുതൽ ആഴമായ ശുശ്രൂഷാമേഖലയിലേക്ക് പ്രവേശിക്കാനും ആ സഹനങ്ങളിലൂടെ സാധിച്ചു. ''നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തനാണ്; അവിടുന്ന് അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും'' (1 തെ സ.5:24). അപ്രതീക്ഷിതമായ പ്രശ്‌നങ്ങളും പ്രതിസന്ധികളും ജീവിതത്തിൽ കടന്നുവരുമ്പോൾ നാം അഭയം തേടേണ്ടത് ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തിലാണ്. അല്ലാതെ മന്ത്രവാദികളിലും കൂടോത്രങ്ങളിലും അല്ല. പ്രശ്‌നങ്ങളുടെ കാരണമന്വേഷിച്ച് പോയവരുടെ പ്രശ്‌നങ്ങളൊക്കെ കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. എത്ര വലിയ വേദനകൾ വന്നാലും നാം ഓർക്കണം ''കർത്താവിന് നമ്മെക്കുറിച്ച് വിചാരമുണ്ട്, അവിടുന്ന് നമ്മെ അനുഗ്രഹിക്കും'' (സങ്കീ.115:12). ദൈവം അറിയാതെയും അനുവദിക്കാതെയും ജീവിതത്തിൽ ഒന്നും സംഭവിക്കില്ലെന്ന അടിയുറച്ച ബോധ്യം ഉണ്ടെങ്കിൽ എത്ര വലിയ കഷ്ടതകളുണ്ടായാലും നാം മറ്റൊന്നിലേക്ക് തിരിയില്ല. അതുകൊണ്ട് വേദനകളുടെ മധ്യത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ, ''ധൈര്യമായിരിക്കുക. നിനക്കു പേരിട്ടവൻതന്നെ നിനക്ക് ആശ്വാസമരുളും'' (ബാറൂക്ക് 4:30) എന്ന വചനം നമ്മെ ശക്തിപ്പെടുത്തട്ടെ.

Written by മരിയ വിയാനിയമ്മ DECBA