ഒരു ട്രെയിൻയാത്രയ്ക്കുശേഷം തിരിച്ചെത്തിയപ്പോൾ എന്റെ തല ചൊറിയാൻ തുടങ്ങി. രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അത് പേനിന്റെ ശല്യമാണെന്നറിഞ്ഞത്. ചൂടുവെള്ളത്തിൽ കൂടുതൽ സോപ്പുപയോഗിച്ച് വൃത്തിയാക്കുമായിരുന്നു. എന്നാൽ അത് വർധിച്ചുകൊണ്ടേയിരുന്നു. വെള്ളത്തിന്റെ ചൂടുമൂലം തല പുകഞ്ഞെങ്കിലും പേനിനൊന്നും സംഭവിച്ചില്ല. മറ്റുള്ളവരോട് പറയാൻ നാണക്കേടുതോന്നി. അവസാനം പേൻശൈല്യം കൂടി, ഉറക്കം നഷ്ടപ്പെട്ടു. ഒരു ദിവസം പാതിരാത്രിയിൽ, ഈശോയോട് പറഞ്ഞു. നീ സൃഷ്ടിച്ചതെല്ലാം നന്നായിരിക്കുന്നു. എന്നാൽ, ഈ പേനുകൾ എനിക്ക് നല്ലതല്ല. നിനക്ക് മഹത്വം നല്കുമായിരിക്കും.
ഇവ എത്രമാത്രം എന്നെ ശല്യപ്പെടുത്തുന്നുവെന്ന് നീ കാണുന്നില്ലേ? ഓ... ഞാനും
ഒത്തിരിപ്പേരെ ശല്യപ്പെടുത്തിയിട്ടുണ്ട്, എന്നോട് ക്ഷമിക്കണം. അതിനെല്ലാം പരിഹാരമായി ഈ പേൻശല്യം ഞാൻ കാഴ്ചവയ്ക്കുന്നു.
എന്തായാലും ആ ചിന്ത എന്നെ ഒരു നന്ദിയർപ്പണ പ്രാർത്ഥനയിലേക്ക് നയിച്ചു. പേനായി എന്നെ സൃഷ്ടിക്കാതിരുന്നതിന് ദൈവമേ നന്ദി. അണുവായി, ആനയായി, പാമ്പായി, പഴുതാരയായി, പല്ലിയായി, പാറ്റയായി, എലിയായി, പൂച്ചയായി, പട്ടിയായി, മരപ്പട്ടിയായി, പറവയായി, പരുന്തായി, പ്രാവായി, തത്തയായി, കൊതുകായി ഈച്ചയായി, അരണയായി, ഓന്തായി, സിംഹമായി, ഒട്ടകമായി എന്നെ സൃഷ്ടിക്കാതിരുന്നതിന് ദൈവമേ നന്ദി. എന്നാൽ ഇവയെല്ലാം എനിക്കായി സൃഷ്ടിച്ചതിന് ഹൃദയം നിറയെ നന്ദി പറയുന്നു. എന്നെ മനുഷ്യനായി അങ്ങയുടെ രൂപത്തിലും ഛായയിലും സൃഷ്ടിച്ചതിന് ഒത്തിരി നന്ദി. അതിനുശേഷം എന്റെ കൈകൾ രണ്ടും ശിരസിൽവച്ച് പേനുകളെ തന്നതിന് നന്ദിയും സ്തുതിയും അർപ്പിച്ചതിനുശേഷം ഞാൻ പറഞ്ഞു, ''എന്റെ ഈശോയേ, ഈ പേനുകൾക്ക് ജീവൻ അങ്ങു കൊടുത്തു. ഈ ജീവൻ ഈ നിമിഷം തിരികെ എടുക്കാനും അങ്ങേക്ക് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങ് ജീവൻ എടുത്തില്ലെങ്കിലും അങ്ങു മാത്രമാണ് കർത്താവും ദൈവവുമെന്ന് ഞാൻ ഏറ്റുപറയുന്നു.'' അപ്പോഴേക്കും മണി രണ്ടായി. ഞാൻ ഉറങ്ങാൻ തുടങ്ങി. പ്രഭാത പ്രാർത്ഥനയുടെയോ വിശുദ്ധ കുർബാനയുടെയോ മണിയടിയൊന്നും ഞാൻ കേട്ടില്ല. ഉണർന്നപ്പോൾ എല്ലായിടത്തും പ്രകാശം പരന്നതായി കണ്ടു. വേഗം തയാറായി പള്ളിയിലേക്ക് ഓടി. ദിവ്യബലിക്കുശേഷം മുറിയിൽ തിരിച്ചെത്തി മെത്തവിരിയിലേക്ക് നോക്കിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. അതിൽ നിറയെ ചത്ത പേനുകൾ. അതോടെ പേൻശല്യം അവസാനിച്ചു.
പ്രശ്‌നങ്ങൾ ഏതു തരത്തിലുള്ളതാണെങ്കിലും അതു പരിഹരിക്കാൻ ദൈവത്തിന് ഒരു നിമിഷം മതിയെന്ന് ഈ സംഭവത്തിലൂടെ അവിടുന്നെന്നെ ഒരിക്കൽക്കൂടി പഠിപ്പിക്കുകയായിരുന്നു.
Written by സിസ്റ്റർ തെരസിറ്റ് കൊല്ലശേരിൽ ബ്രിജീറ്റൈൻ