മനുഷ്യന്റെ വേറൊരു കൂടെ പിറപ്പു ആണ് അധികാര മോഹം... അടുത്തത് അധിക ജ്ഞാനം.. ഞാന്‍ പറയുന്നത് എല്ലാം ശെരി... മറ്റുള്ളവര്‍ പറയുന്നത് എല്ലാം തെറ്റ്... അത് രാഷ്ട്രീയം ആയാലും, ലോക കാര്യങ്ങള്‍ ആയാലും.... വീട്ടിലും അധികാരം, വീട്ടിലും അതിക ബുദ്ധി... പിന്നെ അടുത്തത് ധനവാന്‍ എന്ന് കാണിക്കാനുള്ള ദൂര്ത്ത്... കുറെ വര്‍ഷങ്ങള്‍ മുന്‍പ് വരെ ഇതിനൊക്കെ ഒരു ബഹുമാനവും ഒക്കെ കിട്ടുമായിരുന്നു... പക്ഷെ ഇന്ന് എല്ലാവരും ഒരേപോലെ ആയി... അവിടെ നസ്രാണി എന്നോ, നമ്പൂതിരി എന്നോ, ഉള്ളവന്‍ എന്നോ ഇല്ലാത്തവന്‍ എന്നോ വകഭേദം ഇല്ല... പിന്നെ ആരോടാണ് നിന്റെയൊക്കെ ഈ അധികാര മോഹം? ഞാന്‍ പറയുന്നത് എല്ലാം കേള്‍ക്കണം എന്നുള്ള മോഹം? ആരോടാണ്? ഈ പറയുന്ന ആളുകള്‍ എല്ലാം പത്തു നുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒന്നും അറിയാത്ത, ഒട്ടും പഠിപ്പില്ലാത്ത മാതാപിതാക്കളില്‍ നിന്നും കുടിയേറി പാര്‍ത്തവര്‍ ആണ്... അന്ന് അവരുടെ രീതികള്‍ അവരുടെ സംസാരം, അവരുടെ വസ്ത്ര രീതി എല്ലാം ഇഷ്ടം ആയിരുന്നു കാരണം അവര്‍ എല്ലാം നമ്മുടെ പിതാക്കന്മ്മാര്‍ ആയിരുന്നു... ഇന്ന് മുഖവും, മറ്റു ഭാഗങ്ങളും എല്ലാം വെളുപ്പിച്ച് പുതിയ തലമുറയെ മര്യാദ പഠിപ്പിക്കുന്ന ഇവരുടെ പഴയ തലമുറയെ മറന്നു പോയി... ഇവരൊക്കെയാണ് ഫേസ് ബൂകിലും മറ്റും വാക്കുകള്‍ കൊണ്ട് അമ്മാനം ആടുന്നത്... മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ വേണ്ടി എന്തും പറയുന്ന ഇവര്‍ പലതും മറന്നു പോകുന്നു... സ്വന്തം മനസ്സിനെ, സ്വന്തം രീതികളെ... എല്ലാം...
ഒന്ന് ഓര്‍ക്കുക, എല്ലാം മനുഷ്യരാണ്, എല്ലാവരും എല്ലാ വികാരത്തിനും അടിമപെട്ടവരാണ്... ഞാന്‍ മാത്രം എല്ലാരിലും വെത്യസ്തനാണ് എന്ന് കരുതുന്നത് എത്ര ഹീനമായ ചിന്തയാണ്...