പഴയകാലത്ത് ധനവാന്‍ എന്ന് പറയുന്നത് വീടും പരിസരവും, കന്നുകാലികളും, കുടുംബവും ഒക്കെയായിരുന്നു... ഇന്നോ ഏറ്റവും കൂടുതല്‍ ചിലവഴിക്കുന്ന വെക്തി അവരെയാണ് ധനവാന്‍ എന്ന് പറയുന്നത്... ഉള്ളത് കൊണ്ട് തൃപ്തിപെടാതെ ധാരാളം ആയി കടം എടുത്തു ദൂരത് അടിക്കുന്ന ആളുകളെ ഇന്നത്തെ സമൂഹം ധനവാന്‍ എന്ന് പറയുന്നു... അതുപോലെ ഇന്നത്തെ സൌന്ദര്യം മുഖത്തെ വെള്ള കുമ്മായവും, വൃത്തികെട്ട രീതികളും, മിനിറ്റ് മിനിറ്റ് വസ്ത്രം മാറി മറ്റുള്ളവരെ മായ മോഹനത്തില്‍ കൊണ്ടുവരുന്നരെ നമ്മള്‍ പഴയകാലത്ത് എന്ത് വിളിച്ചിരുന്നു? അത് ഇന്ന് സാധാരണ പ്രവര്‍ത്തിയായി മാറിയിരിക്കുന്നു... കാരണം നാണം എന്ന പ്രതിഭാസം എപ്പോഴോ ഇവരില്‍ നിന്നും അകന്നു പോയിരിക്കുന്നു... ബന്ധങ്ങളുടെ മൂല്യത അറിയാതെ ഓരോ ദിവസവും ബന്ധങ്ങള്‍ ഉണ്ടാക്കുന്നവരെ ആ പഴയപെരുതന്നെ വിളിക്കുന്നതില്‍ എന്ത് തെറ്റ്? പഴയ ആ അമ്മയില്‍ നിന്നും പുതിയ അമ്മയിലെക്കുള്ള മാറ്റം എത്ര വേഗത്തിലാണ്... ആറും ഏഴും കുട്ടികളെ പ്രസവിച്ചു വളര്‍ത്തിയ മാതാപിതാക്കള്‍, ഒരു നേരത്തെ ആഹാരം ശെരിക്കു കഴിച്ചു ഉറങ്ങാത്ത മാതാപിതാക്കളുടെ മക്കള്‍ ഇന്ന് എന്ത് സന്തോഷമായി ആരോടും ഒരു കടപ്പാടില്ലാതെ എല്ലാം നശിപ്പിക്കാനായി വെഗ്രത കൂട്ടുന്നു... സഹോദരങ്ങള്‍ എവിടെയാണ് എന്നുപോലും അറിയാതെ ജീവിക്കുന്ന പുതിയ തലമുറയ്ക്ക് ഇതൊക്കെ കേട്ടാല്‍ ചിരിയാണ് വരുന്നത്...