പറുദീസാ ആദാമിന് ഉണ്ടാക്കി കൊടുത്ത ദൈവത്തിനു തെറ്റ് പറ്റി.. എന്തിനു ഇവനെ സൃഷ്ടിച്ചു? കഴിക്കണം, ഉറങ്ങണം ഇത് മതിയോ? ഒരു ഉറക്കം കഴിഞ്ഞു എഴുനേറ്റു നോക്കുമ്പോള്‍ ആദമിനെ പോലെ അതെ രൂപത്തില്‍ ഒരാള്‍... അതെ നെറ്റിയും, മൂക്കും ചുണ്ടും ഒക്കെ... അന്ന് തൊട്ടു ആദം ഉറങ്ങിയില്ല... ഹൗവയുദെ പ്രവേശനം പുതിയ വഴിതിരുവുണ്ടാക്കി പറുദീസയില്‍ വേറെ ഒരു പറുദീസാ ഉണ്ടാക്കണം... അത് മാത്രമോ ജോലിക്ക് ഒരു നിയമം വെച്ച്... നീയും ഞാനും ജോലി ചെയ്യണം... അങ്ങനെ പറുദീസയുടെ വേറെ ഒരു അറ്റത് പാവം ആദമും... മറ്റേ അറ്റത് ഹൗവയും.... മുകളിലോട്ടു നോക്കിയാ ഹൌവ വൃഷത്തില്‍ കിടക്കുന്ന സൌന്ദര്യമുള്ള പഴം.... കണ്ണുകൊണ്ട് ഇഷ്ടപെട്ടത് തിന്നാല്‍ അത് വിഷമാണോ എന്ന് പോലും അറിയാതെ അതിനെ ആഗ്രഹിച്ചു... ഈ തക്കം നോക്കി കമുകനന്റെ വേഷത്തില്‍ സാത്താനും... തിന്ന്.. തിന്ന്.... അവന്റെ പ്രലോഭനത്തില്‍ അവളും തിന്നു... ആദമിനും കൊടുത്തു.. അവസാനം ദൈവം അവരെ പറുദീസയില്‍ നിന്നും പുറത്താക്കി... കാരണം അനുസരണകേട് ... പറുദീസയില്‍ നിന്നും പുറത്താക്കപെട്ട ദമ്പതികള്‍! ഹൌവ വാവിട്ടു നിലവിളിച്ചു.... കാര്യം ഒന്നും അറിയാതെ പാവം ആദം അവളോട് ക്ഷമിച്ചു... പിന്നെയും വാവിട്ടു കരയുന്ന ഹൗവയെ നോക്കി നീ എന്തിനാണ് പിന്നെയും കരയുന്നത്? ഹൌവ പറഞ്ഞു നിങ്ങള്‍ ഒറ്റ കാരണം ആണ് നമുക്ക് ഈ ഗതി വന്നത്.... അത് എന്താ? നിങ്ങള്‍ എന്നെ എന്റെ തെറ്റായ വഴികളില്‍ ഒന്ന് ഉപദേശിച്ചിരുന്നു എങ്കില്‍ ഞാന്‍ ഇതൊക്കെ ചെയ്യുമായിരുന്നോ? ഇത് കേട്ട് ആദം ഞെട്ടി.... സത്യത്തില്‍ ആരാണ് തെറ്റുകാര്‍? ദൈവമോ? ആദമോ? അതോ ഹൗവയൊ?