പഴയവര്ഷങ്ങള്‍ പോയത് പോലെ പഴയ തലമുറയും അസ്തമിക്കുന്നു... വളരെ ക്ലെശകരം ആയ വളരെ കഷ്ടപാടിലും, വേദനകളിലും വളര്‍ന്നു വന്നവരാണ് നമ്മള്‍ ഓരോരുത്തരും... പോയ വഴികള്‍ വളരെ സങ്കീര്‍ണം നിറഞ്ഞതായിരുന്നു.. അതില്‍ നിന്നും എല്ലാം മുന്നോട്ടു വന്ന് നമ്മുടെ കുട്ടികളെ നമ്മുടെ സഹോദരങ്ങളെ ഒരു കഷ്ടപാടും ഇല്ലാതെ വളര്‍ത്തി വലുതാക്കി... അതുകൊണ്ട് പുതിയ തലമുറയ്ക്ക് നമ്മുടെ ഒരു കഷ്ടപാടോ ജീവിച്ച രീതികളോ ഒന്നും അറിയില്ല.. നമ്മുക്ക് ഒന്നുമില്ലായിരുന്നു എങ്കിലും കൈമുതലായി നമുക്ക് കിട്ടിയത് ആത്മാര്‍ഥതയും സ്നേഹവും, സഹജീവികളോട് ഉള്ള സഹാനുഭൂതിയും, നൊമ്പരവും എല്ലാം നമ്മുടെ മാത്രം ആയിരുന്നു.. പക്ഷെ പുതിയ തലമുറയ്ക്ക് നഷ്ടപെട്ടതും ഇത് തന്നെ ആയിരുന്നു. അവര്‍ക്ക് അവരുടെ കാര്യം... ആര്‍ക്കും ആരെയും വേണ്ടാത്ത ഈ ലോകത്ത് പഴയ തലമുറ കണ്ണീരോടെ നിസ്സഹായതോടെ നോക്കി നില്‍ക്കാനേ കഴിയൂ...