മോളോക്കോ ദ്വീപില്‍ സേവനം അനുഷ്ടിച്ചുകൊണ്ടിരുന്ന ഫാ.ഡാമിയന്‍ കുഷ്ടരോഗിയായിമാറി. ഇനി ദ്വീപിനു പുറത്തുപോകാന്‍ സാധിക്കില്ല . അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ സങ്കടം താന്‍ ആരുടെ പക്കല്‍ കുംബസാരിക്കും എന്നതായിരുന്നു.ഡാമിയന്‍റെ നിരന്തരമായ അപെക്ഷമൂലം ഒടുവില്‍ പ്രോവിന്‍ഷ്യലച്ഛന്‍ മോളോക്കോ ദ്വീപ് സന്ദര്‍ശിക്കാന്‍ എത്തി.എന്നാല്‍ കപ്പല്‍ ദ്വീപിനോട് അടുപ്പിക്കാന്‍ ക്യാപ്റ്റന്‍ അനുവദിച്ചില്ല.ഫാ.ഡാമിയന്‍ ഒരു കുഞ്ഞു വഞ്ചിയില്‍ കയറി,രോഗികളായ മൂന്നു തുഴച്ചില്‍ക്കാരെയും കൂട്ടി കപ്പലിന്റെ അടുത്തേക്ക് തുഴഞ്ഞെത്തി.പ്രൊവിന്‍ഷ്യലച്ച്നെ കപ്പലില്‍നിന്നും വഞ്ചിയിലേക്കിറക്കാന്‍ ക്യാപ്ടന്‍ സമ്മതിച്ചില്ല.ഡാമിയന്‍ കരഞ്ഞപേക്ഷിചിട്ടും ക്യാപ്റ്റന്‍ അനുവദിച്ചില്ല.
കുംബാസാരിക്കണമെങ്കില്‍ പ്രോവിന്‍ഷ്യലച്ഛന്‍ കപ്പലിലും ഫാ.ഡാമിയന്‍ വഞ്ചിയിലും തന്നെ നിന്നാല്‍ മതിയാകും എന്ന് ക്യപ്റ്റന്‍ കര്‍ശനമായി നിര്‍ദേശിച്ചു.
ഒടുവില്‍ വഞ്ചിയുടെ ചവിട്ടുപടിയില്‍ മുട്ടുകുത്തി.വഞ്ചി ഓളങ്ങളില്‍ താഴുകയും പൊങ്ങുകയും ചെയ്തുകൊണ്ടിരുന്നു. പ്രോവിന്‍ഷ്യലച്ഛന്‍ കപ്പലിന്‍റെ മുകള്‍ത്തട്ടിലെ ഇരുംബഴികളില്‍ പിടിച്ചുനിന്നു.ഡാമിയന്‍ കണ്ണുനീരോടെ തന്റെ പാപങ്ങള്‍ വിളിച്ചുപറഞ്ഞു .തിരമാലകളുടെ ആര്‍ത്തിരംബില്‍ കേള്‍ക്കാന്‍ കഴിയാത്ത കാരണം അലമുറയിട്ടെന്നോണം പാപങ്ങള്‍ വിളിച്ചുപറഞ്ഞു.ഇതുകണ്ട് പ്രോവിന്‍ഷ്യലച്ഛന്‍ വിതുമ്പി. കണ്ണീരോടെ അദ്ദേഹം പാപമോജനം നല്‍കി ആശീര്‍വദിച്ചു. കുമ്പസാരം കഴിഞ്ഞ് തന്‍റെ മേലധികാരിയെ അഭിവാദനം ചെയ്തിട്ടു ഡാമിയന്‍ വന്ന വഞ്ചിയില്‍തന്നെ തിരിച്ചുപോന്നു
ഡാമിയനെപോലെ വിശുദ്ധനായ ഒരു മനുഷ്യന്‍ കുമ്പസാരത്തിനു കൊടുക്കുന്ന പ്രധാന്ന്യം നമ്മള്‍ കണ്ടുപടിക്കെണ്ടാതാണ്.നിത്യതയുടെ അംശം കിട്ടിയവര്‍ക്കുമാത്രമേ വിശുദ്ധ കുമ്പസാരത്തിന്‍റെ യഥാര്‍ത്ഥ വില മനസ്സിലാക്കാന്‍ സാധിക്കു.
"കുംബസാരമെന്ന കൂദശക്കെത്തുന്നവര്‍ ദൈവത്തിനെതിരായി ചെയ്ത പാപങ്ങള്‍ക്ക്,അവിടുത്തെ കരുണയാല്‍ പൊറുതി പ്രാപിക്കുകയും സ്വന്തം പാപം വഴി തങ്ങള്‍ മുറിവേല്പിച്ച സഭയുമായി ചെയ്യുന്നു. സഭയാവട്ടെ ഉപവിയും മാതൃകയും പ്രാര്‍ത്ഥനയും വഴി അവരുടെ മനസാന്തരത്തില്‍ സഹകരിക്കുന്നു." (രാണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ )