"ദൈവമേ, വാര്‍ധ്യക്യവും നരയും ബാധിച്ച എന്നെ പരിത്യജിക്കരുതെ!വരാനിരിക്കുന്ന തലമുറകളോട് അങ്ങയുടെ ശക്തി പ്രഘോഷിക്കാന്‍ എനിക്ക് ഇടയാക്കണമേ!(സങ്കീര്‍ത്തനങ്ങള്‍ 70:18)"
ഒരിക്കല്‍ എന്‍റെ ബന്ധുവായ ഒരു കന്യക സ്ത്രീ എന്നോട് ചോദിച്ചു. എന്ത് കൊണ്ടാണ് നീ എന്നെ മഠത്തില്‍ വന്നു കാണാത്തത്. ഞാന്‍ പറഞ്ഞു. എല്ലാം ഉപേഷിച്ചല്ലേ മഠത്തില്‍ പോയത്. പിന്നെ എന്തിനാണ് എന്നെ അന്വേഷിക്കുന്നത്. എനിക്ക് മഠത്തില്‍ വരാന്‍ സമയം ഇല്ല. അവിടെ മഠത്തിലമ്മ യും ഇടവകക്കാരും ഉണ്ടല്ലോ. അവരുടെ മുഖം മാറി. അവര്‍ക്ക് വലിയ സങ്കടം ആയി. ഉടനെ അവര്‍ പറഞ്ഞു. മകനെ നിന്‍റെ ജീവിതത്തിലെ വിജയങ്ങള്‍ക്ക് ഒരു കാരണം ഞാന്‍ എന്നെ തന്നെ ദൈവത്തിന് ബലിയര്‍പ്പിച്ചു എന്നതാണ്. ഞാനും നിന്‍റെ ചോര തന്നെയാണ്. എന്‍റെ ബലി ദൈവം നിനക്ക് അനുഗ്രഹമായി മാറ്റിയില്ല എന്ന് നീ കരുതരുത്.
ഒരു പാട് മനുഷ്യര്‍ ഉണ്ട്. മഠത്തില്‍ പോയ സഹോദരിയെ മറക്കുന്നവര്‍, വൈദികരെ മറക്കുന്നവര്‍. അഭിമാനമായി മറ്റുള്ളവരുടെ മുന്‍പില്‍ അവതരിപ്പിക്കും എന്നാല്‍ അവരെ ഒരിക്കലും പരിഗണിക്കില്ല. ജീവിതത്തിന്‍റെ സായാഹനത്തില്‍ എത്തുമ്പോള്‍ ഈ ഒറ്റപെടല്‍ വര്‍ദ്ധിക്കും. ഒരിക്കല്‍ ഒരു വൈദികന്‍ പറഞ്ഞു. ചെറുപ്പം ആയിരുന്നപ്പോള്‍ ഇടവകക്കാര്‍ ഉണ്ടായിരുന്നു. അപ്പനും അമ്മയും ജീവിച്ചിരുന്നപ്പോള്‍ അവര്‍ ഉണ്ടായിരുന്നു. പിന്നെ എനിക്ക് ഇപ്പോള്‍ വയ്യാതെ ആയി. അപ്പനും അമ്മയും മരിച്ചു. ഒരുപാടു സേവനം ചെയ്ത ഇടവകയിലെ ആളുകള്‍ക്ക് എന്നെ ഓര്‍മ്മയില്ല. എന്‍റെ ജീവിത സമര്‍പ്പണം കൊണ്ട് നന്മയുണ്ടായ കുടുംബാംഗങ്ങള്‍ എന്നെ ഓര്‍ക്കാറില്ല. ഞാനും എന്‍റെ ഈശോയും തനിച്ചാകുന്നു.
പരസ്യ ജീവിതത്തില്‍ ക്രിസ്തുവിനോടൊപ്പം അനേകം പേര്‍ ഉണ്ടായിരുന്നു. എന്നാല്‍ കുരിശിന്‍റെ ചുവട്ടില്‍ അനേകം പേര്‍ ഉണ്ടായില്ല. അവിടെ മറിയവും, യോഹന്നാനും പിന്നെ കുറെ ഭക്ത സ്ത്രീകളും മാത്രം ആണ് ഉണ്ടായത്. സന്യസ്തരുടെ ജീവിതവും അത് പോലെയാണ്. വാര്‍ദ്യക്യം അവരെ കുരിശിന്‍റെ വഴിയിലൂടെ നടത്തുന്നു. ആരും തുണ ഇല്ലാതെ പോകുന്ന നിമിഷങ്ങള്‍. ക്രിസ്തുവിനെ അവര്‍ കുരിശില്‍ കാണുന്ന നിമിഷങ്ങള്‍. ജീവിത സായ്ഹന്നത്തില്‍ എത്തിയ വൈദികരെയും സന്യസ്തരെയും നമ്മള്‍ മറക്കരുത്.
ഒരു ജീവിതം മുഴുവനും അവര്‍ ത്യാഗം സഹിച്ചവര്‍ ആണ്. അവരുടെ അനുഗ്രഹങ്ങള്‍ വിശുദ്ധം ആണ്.പ്രായമേറിയ വൈദികര്‍ക്കും കന്യാസ്ത്രികള്‍ക്കും വേണ്ടിയുള്ള വിശ്രമഭവനങ്ങളെക്കുറിച്ച്മാര്‍പ്പാപ്പ പറയുന്നത് ഇങ്ങിനെ ആണ് . ഒരിക്കല്‍ കര്‍മ്മനിരതരായിരുന്ന വൈദികരും കന്യാസ്ത്രികളുമാണ് അവിടെ ഏകാന്തരായി ദൈവം വിളിക്കുന്നതും കാത്ത് കഴിയുന്നത്. പ്രേഷിതത്വത്തിന്‍റേയും വിശുദ്ധിയുടേയും തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് ഈ ഭവനങ്ങള്‍. ഒരു പാട് വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നമ്മുടെ അതിരൂപതയിലെ വൈദിക ഭവനങ്ങളും, മടങ്ങളും നാം മറക്കരുത്. അവിടെ അനേകം വിശുദ്ധര്‍ വസിക്കുന്നു. അനുഗ്രഹ പ്രദായകമായ പ്രാര്‍ത്ഥനകള്‍ അവിടെ നിന്ന് ഉയരുന്നുണ്ട്. ഒരു ജീവിതം ദൈവത്തിനായി ബലിയര്‍പ്പിച്ചവരെ നമ്മുക്ക് മറക്കാതെ ഇരിക്കാം
Home »
» ഒരു ജീവിതം ദൈവത്തിനായി ബലിയര്‍പ്പിച്ചവരെ നമ്മുക്ക് മറക്കാതെ ഇരിക്കാം