ഒരിക്കല്‍ ഒരു അമ്മ കിളി കുഞ്ഞിനെ പറക്കാന്‍ പഠിപ്പിക്കുകയായിരുന്നു. അമ്മ കുഞ്ഞിനെ പുറത്തു കയറ്റി ആകാശത്തേക്ക് പോയി. എന്നിട്ട് അതിനെ ചിറകു കുടഞ്ഞെറിഞ്ഞു. കുഞ്ഞു മരണം മുന്‍പില്‍ കണ്ടു കുഴഞ്ഞ ചിറകുമായി താഴേക്ക് പതിക്കുമ്പോള്‍ അമ്മ കുഞ്ഞിനെ താങ്ങി എടുത്തു. പിന്നെയും പറന്നു. അന്ന് കൂട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കുഞ്ഞു അമ്മയോട് പറഞ്ഞു. ഈ ഭൂമിയില്‍ എനിക്ക് ഇനി നിങ്ങളെ കാണണ്ട. ഞാന്‍ വെറുക്കുന്നു. നിങ്ങള്‍ എന്നെ കൊല്ലാന്‍ ശ്രമിച്ചു. അപ്പോള്‍ ഈ അമ്മ പറഞ്ഞു. കുഞ്ഞേ, നീ ഒരിക്കലും മരിക്കാതെ ഇരിക്കാന്‍ ഞാന്‍ നിന്നെ ജീവിക്കാന്‍ പഠിപ്പിക്കുക ആയിരുന്നു.നമ്മുടെ ജീവിതങ്ങളും ദൈവം ചിലപ്പോള്‍ ഒന്ന് കുലുക്കും. എങ്കിലും താഴെ വീഴാതെ അവിടുന്ന് നമ്മെ കാത്തു കൊള്ളും. നമ്മള്‍ സുരക്ഷിതര്‍ ആണ് എന്ന് കരുതുന്ന ചില്ലകള്‍ നമ്മുക്ക് ഒരിക്കലും നന്മയായി ഭവിക്കില്ല എന്ന് ദൈവത്തിന് അറിയാം. അത് കൊണ്ടാണ്, നമ്മുടെ ജീവിതത്തില്‍ പ്രതി സന്ധികള്‍ കടന്നു വരുന്നത്. നിനക്ക് താങ്ങാന്‍ ആകാത്ത പ്രതി ബന്ധങ്ങളിലൂടെ അവിടുന്ന് നിന്നെ നയിക്കുന്നില്ല. ഒരു പക്ഷി തന്‍റെ കുഞ്ഞിനെ കരുതുന്ന സ്നേഹത്തോടെ അവിടുന്ന് നമ്മെ താങ്ങി എടുക്കും
Home »
» പക്ഷി തന്‍റെ കുഞ്ഞിനെ കരുതുന്ന സ്നേഹത്തോടെ അവിടുന്ന് നമ്മെ താങ്ങി എടുക്കും