ഞാന് ചിന്തിച്ചു വിചാരിച്ചു "ഈ ലോകമാണ് എല്ലാം അതിനാല്‍ ഞാന്‍ ഇവിടെ തിന്നു കുടിച്ചു ആഹ്ലാധിക്കുക.അതിനാല്‍ ലോകത്തിന്‍റെ സുഖങ്ങളില്‍ മുഴുകി ജീവിക്കുക ,എനിക്ക് ജീവിക്കാനുള്ള പണം എന്‍റെ കയ്യില്‍ ഉണ്ടല്ലോ പിന്നെ ഞാന്‍ ആരെ ഭയപ്പെടണം ?
"എന്നിട്ട് എന്നോട് തന്നെ ;നിനക്ക് ഏറിയ ആണ്ടുകള് മതിയായ അനവധി വസ്തുവക സ്വരൂപിച്ചു വെച്ചിരിക്കുന്നു;ആശ്വസിക്ക ,തിന്നുക ,കുടിക്കുക ,ആനന്ദിക്കുക,എന്നു പറയും "(ലുക്കൊസ് 12:19)HOLY BIBLE.
ഞാന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമയത്താണ് മരണം എത്തുന്നത് അത് എന്നെ ഹാര്‌്ട് അറ്റാക്ക്‌ന്റെ രൂപത്തില് മാടി വിളിച്ചു .എന്‍റെ സ്വര്‍വ്വ സ്വത്തും, സമ്പത്തും,ബന്ധങ്ങളും എല്ലാം എന്നെ കൈ വിട്ടു പോകുന്നു എന്ന് എനിക്ക് മനസിലായി
"ദൈവമോ അവനോടു :മൂഡാ,ഈ രാത്രിയില് നിന്‍റെ പ്രാണനെ നിന്നോട് ചോദിക്കും .പിന്നെ നീ ഒരുക്കിവെച്ചത്‌ആര്ക്കാാകും എന്നു പറഞ്ഞു "(ലുക്കൊസ്12:20)HOLY BIBLE.
ഇപ്പോ എനിക്ക് ഒന്നും ഓര്‍മ്മയില്ല അന്ധകാരം എന്‍റെ കണ്ണുകളെ മൂടി കഴിഞ്ഞു .ചുറ്റും നടക്കുന്നത് ഒന്നും ഞാന് അറിയുന്നില്ല ,ഞാന്‍ മരിച്ചു കഴിഞ്ഞു.
" ഒരിക്കല്‍ മരിക്കുകയും പിന്നെ ന്യായവിധിയും മനുഷ്യര്‍ക്ക് നിയമിച്ചിരിക്കുകയാല്‍...."(എബ്രായര്‍ 9:27).HOLY BIBLE.
ഞാന്‍ ശവകുഴിയിലേക്ക് ഇറക്കപ്പെട്ടു,ശവകുഴിക്കു അടുത്ത് വരെ എന്‍റെ ബന്ധുക്കളും സ്നേഹിതന്മാരും എല്ലാം എന്നെ അനുഗമിച്ചു ,പിന്നീടു അങ്ങോട്ട് ഞാന്
ഒറ്റാകായിരുന്നു,ആരും എന്നോടൊപ്പം വന്നില്ല ,ഞാന്‍ ജീവനു തുല്യം സ്നേഹിച്ച എന്‍റെ ഭാര്യ പോലും കുഴിയുടെ സമീപം വന്നിരുന്നു അതീവ ദുഖത്തോടെ കരഞ്ഞിട്ടു മടങ്ങി പോയി .അവളു പോലും എന്നോടൊപ്പം വന്നില്ല,ആ കുഴിയില്‍ ഞാന്‍ ഒറ്റക്കായി പോയി,ഞാന് ഓടി നടന്നു വാരി കൂട്ടിയ പണമോ, മക്കളോ, ഭാര്യയോ, ബന്ധുക്കളോ,കൂട്ടുകാരോ ,ലക്ഷങ്ങള്കൊടുത്തു ഞാന് വാങ്ങിയ എന്‍റെ ആഡംബര കാറോ ഒന്നും എന്നോടൊപ്പം വന്നില്ല .അപ്പോഴാണ് ഞാന് ഒരു സത്യം മനസിലാക്കിയത് ഈ ലോകത്തിലെ ഒന്നിനും നിത്യമായ സമാധാനം തരാന്‍ കഴിയില്ല അവയെല്ലാം വെറും താല്‍കാലികം മാത്രം എന്നാ സത്യം ഞാന്‍ തിരിച്ചു അറിഞ്ഞു.
ശവകുഴിയുടെ മുകളില്‍ നിന്ന് പള്ളിയില് അച്ഛന്‍ വിളിച്ചു പറയുന്നു "ഇദേഹം ഒരു നല്ല മനുഷ്യനായിരുന്നു"
മരിച്ചു കഴിഞ്ഞാല് ഏതു വൃത്തികെട്ടവനെയും നല്ല മനുഷ്യന്എന്ന് മുദ്ര കുത്തുന്ന നാട്ടുകാര് ആണല്ലോ നമ്മുടേത്
"ഞങ്ങളുടെ നീതി പ്രവര്‍ത്തികള്‍ ഒക്കെയും കറപുരുണ്ട തുണി പോലെ ;ഞങ്ങള് എാല്ലാവരും ഇല പോലെ വാടി പോകുന്നു ;ഞങ്ങളുടെ അകൃത്യങ്ങള് ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു "(യെശയ്യാവ് 64:6)HOLY BIBLE.
വളരെ പെട്ടന്ന് ഞാന്ആു ശബ്ദംകേട്ടു" എഴുന്നേല്ക്കുക "
"ആശ്ചര്യപ്പെടരുത്;കല്ലറകളില്ഉടള്ളവര് എല്ലാം ദൈവശബ്ദം കേട്ട് നന്മ ചെയ്തവര്‍ ജീവനായും തിന്മ ചെയ്തവര്‍ ന്യായവിധിക്കായും ഉയര്ത്തു എഴുന്നേല്ക്കു വാന്ഉള്ള നാഴിക വരുന്നു (യോഹന്നാന്‍ 5:28-29)HOLY BIBLE.
ഞാന് ചിന്തിക്കുവാന്‍ തുടങ്ങി "എനിക്ക് എന്താണ് സംഭവിക്കുന്നത് ?ഞാന്‍ മരിച്ചതോടെ സകലവും അവസനിച്ചതല്ലേ?
നന്മ ചെയ്തവര്‍ ജീവനായും തിന്മ ചെയ്തവര്‍ ന്യായവിധിക്കായും ഉയര്ത്തു എഴുന്നേല്ക്കുവാന്ഉള്ള നാഴിക വരുന്നു (യോഹന്നാന്‍ 5:-29)HOLY BIBLE.
ഞാന്‍ ചിന്തിച്ചു “ന്യായവിധിയോ !!!!!”സ്വര്‍ഗ്ഗവും നരകവും ഭുമിയില്തന്നെയാണ് എന്ന് ഞാന്പിഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യ്തിരുന്നു.
ഉടനെ സൂര്യ ശോഭയും പ്രകാശവും നിറഞ്ഞ ഒരു മാലാഖ മുന്‍പില്‍ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടതായി ഞാന്‍ അറിഞ്ഞു,ഞാന് ഈി ചോദ്യം മലാഖയോടും ആവര്‍ത്തിച്ചു.
മാലാഖ പറഞ്ഞു “അതെ ,അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഒരു ന്യായവിസ്താരം ഉണ്ട് ! വരൂ......”
മാലാഖ എന്നെയും കൈകളില്‍ വഹിച്ചു കൊണ്ട് അകലങ്ങളിലേക്ക് യാത്ര തുടര്ന്നു .യാത്രയില് ഞാന്‍ മലാഖയോട് ചോദിച്ചു “അവിടെ എന്നെപോലെ മറ്റു വല്ലവരും ഉണ്ടോ ?മാലാഖ പറഞ്ഞു “ഉണ്ട് ഒരു വലിയ കൂട്ടം ആളുകള്‍“
ദൂരെ അതിമനോഹരമായ ഒരു സ്ഥലം ചൂണ്ടി കാട്ടി മാലാഖ പറഞ്ഞു “നോക്കു ആ സ്ഥലത്തേക്കാണ് നിങ്ങള്‍ പോകുന്നത് ...
ഞാന്‍ മനസ്സില്‍ ചിന്തിച്ചു “ഇങ്ങനെയൊക്കെ എനിക്ക് ഭവിക്കും എന്ന് വിശ്വസിക്കാന്ഭൂമിയില്‍ വെച്ച് എനിക്ക് മനസില്ലായിരുന്നു ,ആ അവസ്ഥയെ ഓര്ത്തു ഞാന് ഒരുപാട് ദുഖിച്ചു.
മാലാഖ എന്നെയും കൊണ്ട് ആ അതിമനോഹര സ്ഥലത്ത് ഇറങ്ങി ,ഭുമിയില് ഞാന്‍ ഒരുപാടു രാജ്യങ്ങള് പോയിട്ടുണ്ട് ,എന്തിനു ഏറെ പറയുന്നു ഞാന്പോകാത്ത സ്ഥലങ്ങള്ഭുമിയില്ഇല്ലായിരുന്നു എന്തെന്നാല്അതിനൊക്കെ ഒള്ള പണം എന്‍റെ കയ്യില് ഉണ്ടായിരുന്നു എന്നാല്‍ ഭുമിയില് ഇതതുവരെ കണ്ടതിനെ കാളും സുന്ദര സ്ഥലത്താണ് ഞാന്‍ ഇപ്പോ വന്നേക്കുന്നത്.
ആ സ്ഥലത്തിന്‍റെ ഒത്ത നടുക്ക് ഒരു രാജാവിന്‍റെ സിംഹാസനം കണ്ടു അതില്‍ രാജാവായ യേശുക്രിസ്തു ഇരിക്കുന്നത് ഞാന്‍ കണ്ടു യേശുവിന്‍റെ ചുറ്റും വ്യാപിച്ചു കിടക്കുന്ന പ്രകാശം കാരണം അവിടുത്തെ മുഖത്തേക്ക് നോക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല ,എന്‍റെ പാപങ്ങള്‍ നിമിത്തമാണ് അത് എന്ന് എനിക്ക് മനസ്സിലായി.
ഞാന്‍ മാലാഖയോട് പറഞ്ഞു “സര്‍ ഞാന്‍ ഏപ്പോഴും ഒരു നല്ല ജീവിതം നയിച്ചവനാണ്,മറ്റുള്ളവരെ പോലെ തന്നെ “മാലാഖ പറഞ്ഞു”എല്ലാം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്”.
“നീതിമാന്‍ ആരുമില്ല ;ഒരുത്തന്‍ പോലുമില്ല “(റോമര്‍ 3:10)HOLY BIBLE.
അടുത്തതായി എന്‍റെ പേര് വിളിക്കുന്നത് ഞാന്‍ കേട്ടു,ഞാന്‍ യേശുവിന്‍റെ സിംഹാസനത്തിന്‍റെ മുന്‍പില്‍ പോയി നിന്നു
“മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിന്‍റെ മുന്‍പില്‍ നില്ക്കുന്നതും കണ്ടു ;പുസ്തകങ്ങളില്‍ എഴുതിയിരുന്നതിനു ഒത്തവണ്ണം മരിച്ചവര്‍ക്ക് അവരുടെ പ്രവര്‍ത്തികള്‍ ഒത്തു ന്യായവിധി ഉണ്ടായി “(വെളിപ്പാട്20:12) HOLY BIBLE.
പെട്ടന്ന് സിംഹാസനത്തില്‍ നിന്ന് ഉത്തരവുണ്ടായി “ഇവന്‍റെ ജീവിതം പ്രദശിപ്പിക്കുക ”! ദൈവദൂതന്‍ പറഞ്ഞു “ഉത്തരവ്പോലെ “.
ഉടന്‍ തന്നെ എന്‍റെ ജീവിതത്തില്‍ ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ മരിക്കുന്നതിനു തൊട്ടു മുന്‍പുള്ള കാര്യങ്ങള് വരെ ഒരു തിയേറ്റര്‍ സ്ക്രീനില്‍ കാണുന്നത് പോലെ അവിടെ കണ്ടു .അവിടെ ഒള്ളവര്‍ എല്ലാം എന്‍റെ ജീവിതം നോക്കി കാണുന്നതും ഞാന്‍ കണ്ടു !
ഇപ്പോള്‍ ഞാന്‍ കാണുന്നത് എന്‍റെ കുട്ടികാലമാണ് എന്‍റെ കൃസുതികളും മാതാപിതാക്കളെ അനുസരികാത്തതും ഞാന്‍ ഓടി നടന്നു കളിക്കുന്നത്, ക്രിക്കറ്റ് കളിക്കുന്നതും കൂട്ടുകാരുമായി വഴക്കുണ്ടാക്കുന്നതും എല്ലാം ഞാന്‍ വീണ്ടും കണ്ടു ,ഞാന്‍ ആശ്ചര്യപ്പെട്ടു പോയി !ഞാന്‍ ഉറക്കെ പറഞ്ഞു “ഞാന്‍ ഒരു പൈതല്‍ ആയിരുന്ന കാലത്തെ സംഭവങ്ങള്‍ ആണ് ഇതെല്ലാം ഇങ്ങനെയായാല്‍ ഞാന്‍ ചെയ്യ്തിട്ടുള്ള എല്ലാം വെളിച്ചത്തുവരുമല്ലോ!
“വെളിപ്പെടുവാനുള്ളതല്ലാതെ ഗൂടമായത് ഒന്നും ഇല്ല ;വെളിച്ചത് വരുവാനുള്ളതല്ലാതെ മറവായത് ഒന്നും ഇല്ല “(മാര്ക്കോ സ് 4:22) HOLY BIBLE.
മാലാഖ പറഞ്ഞു “ഇനി നിങ്ങളുടെ കൌമാരപ്രായം
എന്‍റെ കൂട്ടുകാര്‍ക്കൊപ്പം നിന്ന് ഞാന്‍ അശ്ലീല തമാശകള്‍ പറയുന്നത് ഞാന്‍ കണ്ടു വൃത്തികെട്ട കഥകള്‍ പറയുന്നത് ഞാന്‍ വീണ്ടും കണ്ടു "ഞാന്‍ സ്വര്‍ഗ്ഗത്തിന് മുന്‍പില്‍ നാണംകെട്ടു..ഞാന്‍ ഉറക്കെ പറഞ്ഞു നിര്‍ത്തു. ഇനി ആ കഥ തുടര്‍ന്ന് ഇവിടെ പറയരുതേ ..വേണ്ടാ നിര്‍ത്തു......”
“യേശു പറഞ്ഞു; മനുഷ്യന്‍ പറയുന്ന ഏതു നിസാരവാക്കിനും ന്യായവിധി ദിവസത്തില്‍ കണക്കു ബോധിപ്പികേണ്ടി വരും “(മത്തായി 12:36) HOLY BIBLE.
സ്ത്രീകളെ ഞാന്‍ ലൈംഗീകചുവയോടെ നോക്കുന്നതും ഞാന്‍ തല താഴ്ത്തി നിന്ന് അവിടെ കണ്ടു .ഞാന്‍ പറഞ്ഞു “ഈ പ്രവര്‍ത്തി ഞാന്‍ ഓര്‍ക്കുന്നു അന്നു പക്ഷെ ആരും എന്നെ കണ്ടിരുന്നില്ല “ഞാന്‍ മാത്രമേ ഒള്ളയിരുന്നു അവിടെ .
എന്നാല്‍ ഹൃദയത്തെ അറിയുന്ന ദൈവം ഇതെല്ലാം കാണുന്നു എന്ന് ഞാന്‍ ഇപ്പോഴാണ് മനസിലാക്കുന്നത്
“യേശു പറഞ്ഞു ;ആസക്തിയോടെ സ്ത്രീയെ നോക്കുന്നവനെല്ലാം ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു”(മത്തായി 5:28) HOLY BIBLE.
അങ്ങനെ എന്‍റെ ജീവിതത്തില്‍ സംഭവിച്ച ചെറുതും വലുതുമായ പലതും ദൈവ സന്നിധിയില്‍ നിന്ന് കൊണ്ട് ഞാന്‍ കണ്ടു .
മോക്ഷണം,കള്ളം,അനുസരണകേടു,അഹങ്കാരം,അന്യയവാദം,കരുണയില്ലായ്മ,ഏഷണി,ദൈവത്തെ തള്ളി പറഞ്ഞത് ,ദൂഷണം,ആസൂയ,വ്യഭിചാരം,വഞ്ചന,കാപട്യം,അങ്ങനെ എല്ലാം ഞാന്‍ കണ്ടു
ഇതെല്ലാം കണ്ടപ്പോള്‍ ഞാന്‍ ഉറക്കെ നിലവിളിച്ചു “ഇതിനെ കുറിച്ച് ആരും എനിക്ക് മുന്നറിയിപ്പ് തരഞ്ഞത് എന്ത് ??????”
“മറച്ചുവെച്ചത് ഒന്നും വെളിപ്പെടാതയും ഗൂടമായതൊന്നും അറിയാതെയും ഇരിക്കയില്ല”(മത്തായി 10:26) HOLY BIBLE.
പെട്ടന് ഞാന്‍ കണ്ടു അനേകം ദൈവമക്കള്‍ സുവിശേഷവും യേശുവിനെ കുറിച്ചും പറയുമ്പോള്‍ ഞാന്‍ അവരെ പുച്ഛത്തോടെ തള്ളിയത്,ഇപ്പോള്‍ ഞാന്‍ ചങ്ക് തകര്‍ന്നു നിന്ന് കൊണ്ട് മനസിലാക്കുന്നു യേശുവിനെ ഒരാള്‍ എനിക്ക് പറഞ്ഞു തരാന്‍ വന്നാല്‍ അയാള്ക്ക് എന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് പറയുന്നത്.പക്ഷെ ഭൂമിയില്‍ ആയിരിക്കുന്ന സമയത്ത് ഞാന്‍ യേശുവിനു വേണ്ടി ജീവിക്കുന്നവരെ കളിയാക്കി പുച്ചിച്ചു തള്ളി എന്‍റെ ഇപ്പഴത്തെ അവസ്ഥയെ ഓര്ത്തു ഞാന്‍ ലജ്ജിക്കുന്നു.
ഞാന്‍ കുറച്ചു തവണ പള്ളിയില്‍ പോയത് അവിടെ കാണിച്ചു ,പുരോഹിതന്‍ വചനം പറയുമ്പോള്‍ എന്‍റെ മനസ്സില്‍ ടീവിയില്‍ നടക്കുന്ന ഫുട്ബോള്‍ കളിയും മറ്റുമായിരുന്നു
“തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുനവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു”(യോഹന്നാന്‍ 3:16) HOLY BIBLE.
“യേശുവിനെ കര്‍ത്താവു എന്ന് വായ കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയര്‍ത്തു എഴുന്നേല്പ്പി ച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്പെടും “(റോമര്‍ 10:9) HOLY BIBLE.
ഈ വചനം പുരോഹിതന്‍ പള്ളിയില്‍ പറയുമ്പോഴും എന്‍റെ ചിന്ത വീട്ടില്‍ ചെന്നിട്ടു ബീഫ് മേടിക്കുന്നതിലായിരുന്നു.
:യേശു പറഞ്ഞു ;ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു:ഞാന്‍ മുഖാന്തിരം അല്ലാതെ ആരും പിതാവിന്റെ. അടുക്കല്‍ എത്തുന്നില്ല “(യോഹന്നാന്‍ 14:6) HOLY BIBLE.
ഈ വചനം ഒക്കെ കേള്‍ക്കുമ്പോഴും ഞാന്‍ മനസ്സില്‍ ചിന്തിച്ചത് പോലും സ്വര്‍ഗ്ഗത്തിലെ സ്ക്രീനില്‍ ഞാന്‍ കണ്ടു ..ഞാന്‍ ആ സമയം ചിന്തിച്ചത് “എനിക്ക് യേശുവിനെ ആവിശ്യമില്ല ,എന്‍റെ ജീവിതത്തിനു ഒരു കുഴപ്പവും ഇല്ലല്ലോ ....
ഞാന്‍ ഇപ്പോ ഇതോര്‍ത്ത് പൊട്ടി കരഞ്ഞു കൊണ്ട് നിലവിളിച്ചു “അയ്യോ ! ഞാന്‍ മൂടന്നായി പോയി ......”യേശുവിനെ തള്ളിപറഞ്ഞ ഞാന്‍ ദൈവക്രോധത്തില്‍ പെട്ടു പോയല്ലോ ...
“വഞ്ചിക്കപ്പെടാതിരിപ്പിന്‍;ദൈവത്തെ പരിഹസിച്ചു കൂടാ;മനുഷ്യന്‍ വിതക്കുന്നതുതന്നെ കൊയ്യും”(ഗലാത്യര്‍ 6:7) HOLY BIBLE.
ഉടനെ യേശുക്രിസ്തു അരുള്‍ ചെയ്തു “ജീവന്‍റെ പുസ്തകം തുറക്കു”BOOK OF LIFE
ദൈവദൂതന്‍ പറഞ്ഞു “കര്‍ത്താവെ ഇവന്‍റെ പേര് ഇതിലില്ല.
“ശപിക്കപ്പെട്ടവരെ ,എന്നെവിട്ടു പിശാചിനും അവന്‍റെ ദൂതന്മാര്ക്കും ഒരുക്കിയിരിക്കുന്ന നിത്യഗ്നിയിലേക്ക് പോകുവിന്‍”(മത്തായി 25:41) HOLY BIBLE.
“ഇവര്‍ നിത്യനരകത്തിലേക്കും നീതിമാന്മാര്‍ നിത്യജീവനിലെക്കും പോകും (മത്തായി 25:46) HOLY BIBLE.
ജീവപുസ്തകത്തില്‍ പേരെഴുതി കാണാത്ത ഏവനും തീപൊയ്കയില്‍ തള്ളിയിടും”(വെളിപ്പാട് 20:15) HOLY BIBLE.
ഇത്രേം വായിച്ചാ സഹോദരി സഹോദരന്മാരെ നിങ്ങളുടെ ജീവിതം ഇതുപോലെ ആയിതീരുവാന്‍ സാധ്യതയുണ്ട്!
“ചിലര്‍ താമസം എന്നു വിചാരിക്കുന്നതുപോലെ കര്‍ത്താവു തന്‍റെ വാഗ്ദത്തം നിവര്ത്തിപ്പാന്‍ താമസിക്കുന്നില്ല.ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാന്‍ അവന്‍ ഇച്ചിച്ചു നിങ്ങളോട് ദീര്‍ഖക്ഷമ കാണിക്കുന്നതെഒള്ളു “ 2പത്രോസ് 3:9) HOLY BIBLE.
ഈ ഭുമിയില്‍ നമ്മുക്ക് ലഭിച്ചിരിക്കുന്ന തുച്ചമായ ജീവിതത്തില്‍ നാം എന്താണ് ചെയ്യേണ്ടത്
ഞാന്‍ നഷ്ട്ടപ്പെട്ട പാപിയാണ് രക്ഷ പ്രാപിക്കാന്‍ ഞാന്‍ എന്ത് ചെയ്യണം??
അനുതപിക്കുക !നാശകരമായ സ്വന്തം വഴികളെ വിട്ട് ജീവിതം യേശുവിനായി സമര്‍പ്പിക്കുക .
:യേശു അവനോടു ;പുതുതായി ജനിച്ചില്ല എങ്കില്‍ (മാമോദീസ ,സ്നാനം)സ്വര്‍ഗ്ഗരാജ്യം കാണ്മാന്‍ ആര്ക്കും കഴിയുകയില്ല”(യോഹന്നാന്‍ 3:3)HOLY BIBLE.
കണ്ണീരോടെ ഇങ്ങനെ പ്രാര്‍ത്ഥിക്കുക “രക്ഷിതാവായ യേശുവേ ,ഈ പാപിയോട് കരുണയുണ്ടാകേണമേ...
“യഹോവ അരുളിചെയ്യുന്നു;നിങ്ങളുടെ പാപങ്ങള്‍ കടും ചുവപ്പായിരുന്നാലും ഹിമംപ്പോലെ വെളുക്കും “(യെശയ്യാവ് 1:18) HOLY BIBLE.
ഇനി കര്‍ത്താവിനോടുചോദിക്കുക
കര്‍ത്താവെ എന്നെകുറിച്ചുള്ള അങ്ങയുടെ ഇഷ്ടം എന്താണ് ?
മറ്റുള്ളവരെ സഹായിക്കുക്,മറ്റുള്ളവരുടെ ദുഖങ്ങളില്‍ പങ്കുചേരുക,വിശക്കുന്നവനു ആഹാരം നല്‍കുക ദാഹിക്കുന്നവനു വെള്ളം നല്‍കുക ,പണം ഇല്ലാതെ നരകിക്കുന്നവര്‍ക്ക് പണം നല്കി സഹായിക്കുക,ജീവിതത്തില്‍ ഒരു പ്രതീക്ഷയും ഇല്ലാതെ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവര്‍ക്ക് ക്രിസ്തുവിനെ കാണിച്ചു കൊടുക്കുക ,സര്‍വ്വ ജനത്തോടും സുവിശേഷം അറിയിക്കുക,അന്ധകാരത്തില്‍ കഴിയുന്ന അനേകം ജനങ്ങള്ക്ക് പ്രകാശമായ ക്രിസ്തുവിനെ കാണിച്ചു കൊടുക്കുക .
അപ്പോള്‍ മറ്റുളവര്‍ നിങ്ങളെ കുറിച്ച് പറയും “അവന്‍ നല്ല പ്രവര്‍ത്തകരില്‍ ഒരുവന്‍ മാത്രമല്ല,ക്രിസ്തുവിന്‍റെ വിശ്വസ്ത ദാസന്‍ കൂടെയാണ് “
ഇതാകുന്നു ദൈവത്തിനു നിങ്ങളെ കുറിച്ചുള്ള പദ്ധതി .
“എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവുമാകുന്നു”(ഫിലിപ്പിയര്‍ 1:21) HOLY BIBLE.
ഇങ്ങനെ ക്രിസ്തുവിനെ അറിഞ്ഞു ജീവിക്കുന്നവര്‍ക്ക് മരണത്തെ പേടിക്കേണ്ടതില്ല ,അവര്‍ സന്തോഷത്തോടെ മരണം ഏറ്റുവങ്ങും,എന്തെന്നാല്‍ മരണത്തെ തോല്പ്പി ച്ചു ഉയര്ത്തു എഴുന്നേറ്റു ഇന്നും ജീവിക്കുന്ന ക്രിസ്തുവില്‍ ആണ് ഞങ്ങളുടെ വിശ്വാസം ,ജീവനെ തിരിച്ചു തരാന്‍ കഴിയുന്ന ഈ ദൈവത്തെ തള്ളി കളയുന്നവര്‍ ആണ് ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍ .
യേശുവിന്‍റെ മക്കള്‍ മരണം അടുത്ത് വരുമ്പോള്‍ പറയും “എന്‍റെ യേശുവേ അങ്ങയുടെ സന്നിധിയിലേക്ക് അടിയന്‍ ഇതാ വരുന്നു “
“തന്‍റെ ഭക്തന്മാരുടെ മരണം യാഹോവയ്ക്ക് വിലയേറിയതാകുന്നു”(സങ്കീര്ത്തവനം 116:15) HOLY BIBLE.
അങ്ങനെ ഉള്ളവര്‍ യേശുവിന്‍റെ സിംഹാസനത്തിനു മുന്‍പില്‍ നില്ക്കു മ്പോള്‍ അവിടുന്ന് ജീവ പുസ്തകത്തില്‍ നമ്മുടെ പേര് എഴുതപ്പെട്ടതായി കാണും ,അവനോടു യേശു പറയും “നന്ന് ,നല്ലവനും വിശ്വസ്തന്മായ ദാസനെ,എന്‍റെ പിതാവിന്‍റെ ഭവനത്തിലേക്ക് പ്രവേശിച്ചു കൊള്ളുക.!
“ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്ക് ഒരുക്കിട്ടുള്ളത് കണ്ണ്കണ്ടിട്ടല്ല,ചെവി കേട്ടിട്ടല്ല ,ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നിയുട്ടുമല്ല”(1 കൊരി 2:9) HOLY BIBLE.
സ്വര്‍ഗ്ഗത്തിലേക്ക് ഒരു വഴിയെ ഒള്ളു ആ വഴിയാണ് യേശുക്രിസ്തു .