ഇപ്പോൾ ഒരുപാട് മുഖങ്ങൾ മിന്നിതെളിയുന്നു നമ്മുടെ മനസ്സിൽ . യൂദാസ്, പത്രോസ്, പീലാത്തോസ്, ജെനക്കൂട്ടം, വെറോനിക്ക, ശിമയോണ്‍, നല്ലകള്ളൻ.... ഇവരൊക്കെ നമ്മിലും ജീവിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ദിവസമാണ് ദുഖവെള്ളി. പണത്തിനുവേണ്ടി ആരെയെങ്കിലും നാം ഉപയോഗിക്കുമ്പോൾ നമ്മിൽ യൂദാസ് ജീവിക്കുന്നു.... എന്ത് കാരണം കൊണ്ടായാലും മറ്റൊരുവനെ നാം തള്ളിപറയുംബൊൾ നമ്മിൽ പത്രോസ് നിലനിൽക്കുന്നു.... അധികാരത്തിനുവേണ്ടി നിരപരാധിയെ ഉപേക്ഷിക്കുമ്പോൾ പീലാത്തോസ് നമ്മിൽ അരങ്ങു വാഴുന്നു.... പിന്നെ , ജെനക്കൂട്ടം. അപ്പംതിന്നു അത്ഭുതം ഏറ്റുവാങ്ങിയ ജെനം അവനെ ക്രൂശിക്കുക എന്ന് ആര്ത്തു വിളിച്ചു ..! നന്മ ചെയ്തവര്ക്കെതിരെ നാവുയർത്തുംബൊൾ നാമും നന്ദികെട്ടവരാകുന്നു...എന്നാൽ വെറോനിക്കയെ നോക്കുക. ഏതു മരുഭൂമിയിലും ചില ഉറവകള്‍ ഉണ്ട്, വെറോനിക്ക മിശിഹായുടെ സഹാനവഴിയിലെ നീരുറവയായിരുന്നു...! അനേകരുടെ സഹാനവഴികളില്‍ നീരുറവകളാകാന്‍ നമുക്കും കഴിയും. ഒപ്പം, ശിമയോനെ മാത്രുകയാക്കാം... കുരിശു ചുമക്കുന്നവരുടെ കൂടെ നില്ക്കാനും അരുവേള വേണ്ടിവന്നാൽ ഒന്ന് താങ്ങികൊടുക്കുവാനും നമുക്ക് സന്മനസ് ഉളളവരാകാം....ഒടുവിൽ നല്ല കള്ളൻ. സുഭൊധമുന്ദായ അവസാനനിമിഷത്തിലാനെങ്കിലും അനുതപിച്ചവൻ. ലോകപാപഭാരമേറിയ കുരിശു, പരാതികൂടാതെ വഹിച്ച ദിവ്യനാഥാ ,ജീവിതത്തിലുണ്ടാകുന്ന വേദനകള പരാതികൂടാതെ സഹിക്കുവാനുള്ള ശക്തിതരണേ എന്ന് ഞങ്ങൾ ഇന്ന് പ്രാർതിക്കുന്നു....നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ..