Popular Posts

sijukallada. Powered by Blogger.

Followers

ലെഹരി

"ഗോല്‍ഗോഥയില്‍ എത്തിയപോള്‍ അവര്‍ അവനു കയ്പ്പ്കലര്‍ന്ന വീഞ്ഞ് കുടിക്കാന്‍ കൊടുത്തു. അവന്‍ അത് രുചിച്ചു നോക്കിയെങ്കിലും കുടിക്കാന്‍ ഇഷ്ട്ടപ്പെട്ടില്ല" (മത്താ:27 :3 4 . )

 വീഞ്ഞ് കുടിച്ചിട്ടോ,ചുറുക്ക കഴിച്ചിട്ടോ ദുഃഖം അകറ്റാനാകില്ല എന്ന് ഈശോക്ക് അറിയാമായിരുന്നു. പിന്നയോ, ദുഖം അകറ്റാനുള്ള ഒരേയൊരു മാര്‍ഗ്ഗം " എല്ലാവേദനകളെയും ദൈവപിതാവിന്റെ കരങ്ങളില്‍ നിന്ന് നന്ദിയോടെ സ്വീകരിക്കുക "മാത്രമാണെന്ന് ഈശോ കാണിച്ചു തന്നു....! ഇന്ന് അനേകം സഹോദരങ്ങള്‍ ലെഹരികുടിച്ചും വലിച്ചും ദുഃഖം മറക്കാന്‍ വൃഥാ ശ്രമിക്കുന്നു. ഫലമോ അത് കഴിയുമ്പോള്‍ സങ്കടം ഇരട്ടിയാകുന്നു....! നമുക്ക് ഈശോയുടെ മാതൃക സ്വീകരിക്കാം....അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ..... 

ദുഖവെള്ളി

 ഇപ്പോൾ ഒരുപാട് മുഖങ്ങൾ മിന്നിതെളിയുന്നു നമ്മുടെ മനസ്സിൽ . യൂദാസ്, പത്രോസ്, പീലാത്തോസ്, ജെനക്കൂട്ടം, വെറോനിക്ക, ശിമയോണ്‍, നല്ലകള്ളൻ.... ഇവരൊക്കെ നമ്മിലും ജീവിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ദിവസമാണ് ദുഖവെള്ളി. പണത്തിനുവേണ്ടി ആരെയെങ്കിലും നാം ഉപയോഗിക്കുമ്പോൾ നമ്മിൽ യൂദാസ് ജീവിക്കുന്നു.... എന്ത് കാരണം കൊണ്ടായാലും മറ്റൊരുവനെ നാം തള്ളിപറയുംബൊൾ നമ്മിൽ പത്രോസ് നിലനിൽക്കുന്നു.... അധികാരത്തിനുവേണ്ടി നിരപരാധിയെ ഉപേക്ഷിക്കുമ്പോൾ പീലാത്തോസ് നമ്മിൽ അരങ്ങു വാഴുന്നു.... പിന്നെ , ജെനക്കൂട്ടം. അപ്പംതിന്നു അത്ഭുതം ഏറ്റുവാങ്ങിയ ജെനം അവനെ ക്രൂശിക്കുക എന്ന് ആര്ത്തു വിളിച്ചു ..! നന്മ ചെയ്തവര്ക്കെതിരെ നാവുയർത്തുംബൊൾ നാമും നന്ദികെട്ടവരാകുന്നു...എന്നാൽ വെറോനിക്കയെ നോക്കുക. ഏതു മരുഭൂമിയിലും ചില ഉറവകള്‍ ഉണ്ട്, വെറോനിക്ക മിശിഹായുടെ സഹാനവഴിയിലെ നീരുറവയായിരുന്നു...! അനേകരുടെ സഹാനവഴികളില്‍ നീരുറവകളാകാന്‍ നമുക്കും കഴിയും. ഒപ്പം, ശിമയോനെ മാത്രുകയാക്കാം... കുരിശു ചുമക്കുന്നവരുടെ കൂടെ നില്ക്കാനും അരുവേള വേണ്ടിവന്നാൽ ഒന്ന് താങ്ങികൊടുക്കുവാനും നമുക്ക് സന്മനസ് ഉളളവരാകാം....ഒടുവിൽ നല്ല കള്ളൻ. സുഭൊധമുന്ദായ അവസാനനിമിഷത്തിലാനെങ്കിലും അനുതപിച്ചവൻ. ലോകപാപഭാരമേറിയ കുരിശു, പരാതികൂടാതെ വഹിച്ച ദിവ്യനാഥാ ,ജീവിതത്തിലുണ്ടാകുന്ന വേദനകള പരാതികൂടാതെ സഹിക്കുവാനുള്ള ശക്തിതരണേ എന്ന് ഞങ്ങൾ ഇന്ന് പ്രാർതിക്കുന്നു....നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ..

അവൻ അടുത്തുണ്ട്

 "ലോകാവസാനം വരെ ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും" ആത്മീയതയുടെ ആഘോഷങ്ങൾ പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും മാത്രമാണന്ന് ധരിച്ചതാണ് നമ്മുടെ തെറ്റ്. അനുദിന ജീവിതാനുഭവങ്ങളെ അവിടുത്തെ സാന്നിധ്യത്താൽ ആഘോഷമാക്കാനാണ് അവിടുന്ന് വന്നത്. ഒരു സുഹൃത്തിനെപോലെ ഒപ്പമായിരിക്കാൻ, സുഖദുഃഖങ്ങൾ പങ്കുവയ്ക്കാൻ, തീരുമാനങ്ങളിൽ അവനോട് ആലോചന ചോദിക്കാൻ, സൗഹൃദങ്ങൾ പങ്കുവയ്ക്കാൻ ഒക്കെ അവൻ ആഗ്രഹിക്കുന്നു. മനുഷ്യരോടുകൂടെയായിരിക്കുന്നതാണ് തനിക്കേറ്റവും ഇഷ്ടമെന്ന് തിരുലിഖിതങ്ങളിലൂടെയും വിശുദ്ധാത്മാക്കൾക്കുള്ള വെളിപാടുകളിലൂടെയും അവിടുന്ന് എത്രയോ തവണ വ്യക്തമാക്കിയിട്ടുണ്ട്. തനിയെ ആകുന്ന നിമിഷങ്ങളിൽ ഓർക്കുക- അവൻ അടുത്തുണ്ട്. ചില ശൂന്യതകൾ അവന്റെ സ്വരം ശ്രവിക്കാൻ, ചില നൊമ്പരങ്ങൾ അവന്റെ സ്പർശനമേല്ക്കാൻ, ചില അവ്യക്തതകൾ അവനോട് ആലോചന ചോദിക്കാൻ അനുവദിക്കുന്നതാകാം. നിങ്ങളുടെ സ്വകാര്യദുഃഖങ്ങളിലേക്ക്, അടുക്കളയിലെ നെടുവീർപ്പുകളിലേക്ക്, ഭാര്യാഭർതൃബന്ധങ്ങളിലെ വിള്ളലുകളിലേക്ക്, കുടുംബബന്ധങ്ങളിലെ താളഭംഗങ്ങളിലേക്ക്, ജോലി ഭാരത്താൽ വലയുന്ന ഓഫീസുമുറികളിലേക്ക്, മടുപ്പിക്കുന്ന യാത്രകളിലേക്ക്, ക്ലേശകരങ്ങളായ അധ്വാനങ്ങളിലേക്ക്, പഠനഭാരത്താൽ തളർന്ന പഠനമേശകളിലേക്ക്... ഒരു കൂട്ടുകാരനായി അവിടുത്തെ ക്ഷണിക്കൂ... ഒരുപാട് സ്‌നേഹത്തോടെ അവൻ കടന്നുവരും. നിങ്ങളുടെ ഭാരങ്ങൾ ചുമലിലേറ്റും. കാരണം, അവൻ സ്‌നേഹമാണ്. ആ സ്‌നേഹത്തിന് ഒരൊറ്റ ആഗ്രഹമേയുള്ളൂ- തന്റെ സ്‌നേഹം മുഴുവൻ മനുഷ്യരിലേക്കൊഴുക്കണം. എന്നിട്ട് അവരെയും സ്‌നേഹമാക്കി മാറ്റണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ജീവിതത്തില്‍ വിജയം

ആഘാതങ്ങള്‍ഓര്‍മ്മപ്പെടുത്തലുകളിലേക്കും,തിരുത്തലുകളിലേക്കും, തിരിച്ചറിവുകളിലേക്കും, തിരിച്ചുവരവിലേക്കും, നമ്മെ നയിക്കണം. ആഘാതങ്ങളുടെ വീഴ്ചയില്‍ നിന്നും പാഠം പഠിച്ച് വീണ്ടും കരുത്താര്‍ജ്ജിക്കാന്‍ പരിശ്രമിക്കുന്നവനെ ജീവിതത്തില്‍ വിജയം വരിക്കാന്‍ സാധിക്കു. ഗോലിയാത്തെന്ന ഫിലിസ്ത്യ പോരാളി നല്‍കിയ ആഘാതം ദാവിദ് എന്ന ഇടയബാലനെ ഇസ്രായേലിലെ അതിപ്രശസ്തനായ രാജാവാക്കി. സിംഹക്കുഴി നല്‍കിയ ആഘാതത്തെ തരണം ചെയ്ത ദാനിയേല്‍ ദൈവമഹത്വം കൊണ്ട് പ്രശസ്തനായി. സമ്പന്നതയുടെ മടിത്തട്ടില്‍ നിന്നും പന്നിക്കുഴിയിലേക്കധപതിച്ച ധൂര്‍ത്തപുത്രന് ഭക്ഷണമായി നല്‍കപ്പെട്ട തവിടു നല്‍കിയ ആഘാതം, അവന് അപ്പന്‍റെ ഭവനത്തിലേക്ക് തിരിച്ചുപോകാനുള്ള കരുത്തു നല്‍കി. പരാജയങ്ങളെ വിജയത്തിന്‍റെ ചവിട്ടുപടികളാക്കാന്‍ നമുക്കു കഴിയണം. വീണിടം വിദ്യയാക്കി എഴുന്നേല്ക്കാന്‍ നമുക്കു കഴിയണം. ബലക്ഷയം വന്ന കൊക്കുകളും, നഖങ്ങളും, തൂവലുകളും, വലിച്ചെറിഞ്ഞ് പുതിയവ സ്വീകരിച്ച് വീണ്ടും ചിറകടിച്ചുയരുന്ന കഴുകനെപ്പോലെ, ദൈവത്തിലാശ്രയിച്ച്, ദൈവാത്മശക്തിയാല്‍ തകര്‍ച്ചകളെയും, തളര്‍ച്ചകളേയും തരണം ചെയ്യാന്‍ നമുക്കു കഴിയണം. "തളര്‍ന്നവന് അവന്‍ ബലം നല്‍കുന്നു.ദുര്‍ബലനു ശക്തി പകരുകയും ചെയ്യുന്നു. യുവാക്കള്‍ പോലും തളരുകയും ക്ഷിണിക്കുകയും ചെയ്തേക്കാം, ചെറുപ്പക്കാര്‍ ശക്തിയറ്റു വീഴാം. എന്നാല്‍ ദൈവത്തിലാശ്രയിക്കുന്നവന്‍ വീണ്ടും ശക്തി പ്രാപിക്കും. അവന്‍ കഴുകന്മാരേപ്പോലെ ചിറകടിച്ചുയരും അവര്‍ ഓടിയാലും ക്ഷിണിക്കുകയില്ല, നടന്നാല്‍ തളരുകയുമില്ല."(ഏശയ്യാ - 40:29-31).

ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍

"ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍ :അവ വിതക്കുന്നില്ല ,കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല ,എങ്കിലും നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റി പോറ്റുന്നു . അവയെകാല്‍ എത്രയോ വിലപ െട്ടവരാന് നിങ്ങള്‍ !" (മത്തായി :6:26.)

 'പട്ടണത്തില്‍ , മരത്തിലെ ക്കൂട്ടിലിരുന്നു കാക്ക കുഞ്ഞു അമ്മയോട് ' എന്തിനാഅമ്മെ ഈ മനുഷ്യര്‍ ഇങ്ങനെ പകലന്തിയോളം പരക്കം പായുന്നത്...? അമ്മകാക്കയുടെ മറുപടി ' അത് മോളെ , നമ്മളെ പരിപാലിക്കുന്നത് പോലെ ഒരു ദൈവം അവര്‍ക്കുമുണ്ട് എന്നു അവര്‍ക്ക് അറിഞ്ഞു കൂടാഞ്ഞിട്ടാണ്‌.....!!!!!!ഏതെങ്കിലും ഒരു പക്ഷി, തലേദിവസം വയ്കുന്നേരം അതിന്റെ കൂട്ടിലേക്ക് ചേക്കേറാന്‍പറക്കുന്നത് പിറ്റേ ദിവസത്തേക്കുള്ള കതിര്‍ മണി കണ്ടുവചിട്ടാണോ .? അല്ല,... ഒരിക്കലും അല്ല....! എന്നിട്ടും അത് പിറ്റേദിവസം പ്രഭാതത്തില്‍ തന്റെ കൂട് വിട്ടു ആഹാരം തേടി പോകാതിരിക്കുന്നുണ്ടോ..? ഇല്ല ...!! എന്തുകൊണ്ട് ? ഇന്നലെ തന്ന നാഥന്‍ ഇന്നും തരും എന്ന അതിന്റെ പ്രത്യാശ കൊണ്ടാണത്...!എന്നിട്ട് , ഏതെങ്കിലും ഒരു പക്ഷി അതിന്റെ കൊക്ക് നിറയാതെ ഇന്നോളം കൂട്ടിലേക്ക് തിരിച്ചു പറന്നിട്ടുണ്ടോ..? നാളിതുവരെ ഉള്ള ജീവിതത്തിനിടയില്‍ ഏതെങ്കിലും ഒരു പക്ഷി തീറ്റ കിട്ടാതെ , പട്ടിണികൊണ്ട് ചത്തു കിടക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ...? ഇല്ലാ... നാം കണ്ടിട്ടുണ്ടാവില്ല...!!! കാരണം 'സ്വര്‍ഗ്ഗസ്ഥനായ പിതാവ് അവയെ തീറ്റി പോറ്റുന്നു ,..!!! പക്ഷികളെ കാള്‍ എത്രയോ വിലപ്പെട്ടവനാണ് നമ്മള്‍ ....!!!!!!! ഒരു കാക്കയ്ക്ക് ഏകദേശം 250 വയസു ആയുസ്സ്...! അതിനു നാവു ഉണ്ടായിരുന്നു എങ്കില്‍ അത് നമ്മോടു പറയുമായിരുന്നു ,മനുഷ്യരെ നിങ്ങളുടെ അപ്പനപ്പൂപ്പന്‍ മാരെ നല്ല ദൈവം തീറ്റി പോറ്റിയിരുന്നത് ഞാന്‍ ഈ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട് എന്നു.......!!!!!! ദൈവമേ നിനക്കു നന്ദി......ദൈവമേ നിന്റെ പരിപാലനയുടെ കരം കാണാന്‍ ഞങ്ങള്‍ക്ക് ഉള്‍കണ്ണിനു വട്ടം നല്‍കണമേ എന്നു പ്രാര്‍ഥിക്കുന്നു ......ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

Jesus Is My Saviour ,Not my Religion


എന്തെന്നാല്‍, ഒരു ദൈവമേയുള്ളൂ.ദൈവത്തിനും മനുഷ്യനും മധ്യസ്ഥനായി ഒരുവനെയൂള്ളൂ-മനുഷ്യനായ യേശു ക്രിസ്തു.(1തിമോത്തേയുസ്2:5)


കേരളത്തില്‍ എത്ര ക്രൈസ്തവ സഭകളുണ്ട് എന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരം എളുപ്പത്തില്‍ നല്‍കുവാന്‍ ഒരു ക്രിസ്ത്യാനിക്ക് സാധിക്കണം എന്നില്ല. കാരണം അനേകം സഭകള്‍ ഇന്ന് കേരളത്തില്‍ ഉണ്ട്. എന്നാല്‍ ക്രൈസ്തവ സഭകള്‍ തമ്മിലുള്ള മാത്സര്യം ക്രിസ്തിയ ചൈതന്യത്തിനു നിരക്കാത്ത വിധത്തില്‍ ആകുന്നു എന്നത് സങ്കടകരമായ അവസ്ഥയാണ്. സ്വത്തിനു വേണ്ടിയും, അവകാശങ്ങള്‍ക്ക് വേണ്ടിയും വിശ്...വാസത്തെ കോടതി കയറ്റുന്ന പ്രവണത ശരി അല്ല.
പൗലോസ് ശ്ലീഹ കോറിന്തോസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തില്‍ സഭയിലെ ഭിന്നതയെ പറ്റി പറയുന്നു. ശ്ലീഹ ആവശ്യപെടുന്നത് നിങ്ങള്‍ ഭിന്നതകള്‍ ഒഴിവാക്കി മുന്നോട്ട് പോകണം എന്നാണ്. ലേഖനത്തില്‍ ചോദിക്കുന്നു."ക്രിസ്തു വിഭജിക്കപെട്ടിരിക്കുന്നുവോ? നിങ്ങള്‍ക്ക് വേണ്ടി ക്രൂശിതനായതു പൗലോസാണോ?പൗലോസിന്റെ നാമത്തിലാണോ നിങ്ങള്‍ സ്നാനം സ്വീകരിച്ചത്? (1 കോറിന്തോസ് 1:14)" സഭയിലെ പ്രാദേശിക വിഭജനങ്ങള്‍ നല്ലതാണ്. കാരണം വിവിധ ഭാഷകളില്‍ സംസ്കാരങ്ങളില്‍ ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുവാനുള്ള ദൗത്യത്തില്‍ പങ്കാളികള്‍ ആകുമ്പോള്‍ പ്രാദേശിക സഭകള്‍ അനിവാര്യമായി മാറുന്നു. എന്നാല്‍ നാം തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. എല്ലാ സഭകളും പ്രഘോഷിക്കുന്ന ക്രിസ്തു ഒന്നാണ്.
കത്തോലിക്കാ സഭയില്‍ കേരളത്തില്‍ മൂന്നു റീത്തുകള്‍ ഉണ്ട്. ഓര്‍ത്തഡോക്സ്‌ സഭയില്‍ രണ്ടു വിഭാഗങ്ങള്‍, ആഗോള കത്തോലിക്കാ സഭയില്‍ ആണെങ്കില്‍ ഇരുപതില്‍പരം പ്രാദേശിക സഭകള്‍ അംഗമാണ്.വളര്‍ച്ചക്കും കാര്യക്ഷമമായ നടത്തിപ്പിനും വിഭജനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ചിലപ്പോള്‍ ഒക്കെ നിങ്ങള്‍ ലാറ്റിന്‍ സഭ അംഗം അല്ലേ? ഞങ്ങള്‍ സീറോ മലബാര്‍ ആണ് നമ്മള്‍ രണ്ടാണ് എന്ന് സംസാരിക്കുന്ന ക്രിസ്ത്യനികളെ ഞാന്‍ കണ്ടു മുട്ടാറുണ്ട്.ഇന്ന് കേരളത്തിലെ വാര്‍ത്താ മാധ്യമങ്ങള്‍ പുറത്തു വിടുന്ന സഭാ തര്‍ക്കങ്ങളെ പറ്റിയുള്ള വാര്‍ത്തകളും വേദനാ ജനകമാണ്.
അങ്കമാലിയില്‍ നിന്നും തിരുവന്തപുരം പോകാന്‍ ബസ്‌, കാര്‍, ട്രെയിന്‍, വിമാനം, ജലമാര്‍ഗ്ഗം എന്നിങ്ങനെ വിവിധ മാര്‍ഗ്ഗങ്ങളുണ്ട്‌. എന്നാല്‍ നാം തിരുവനന്തപുരത്ത് ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമ്പോള്‍ നീ ട്രെയിനിയില്‍ വന്നത് കൊണ്ട് ജോലി തരാം എന്ന് ഒരാളും പറഞ്ഞതായി എനിക്ക് അറിയില്ല. അത് പോലെ തന്നെ ക്രൈസ്തവ സഭകള്‍ പ്രാദേശികമായി പലതു ഉണ്ടെങ്കിലും അവര്‍ ക്രിസ്തുവില്‍ ഒന്നാണ്. സ്വര്‍ഗത്തില്‍ നിങ്ങള്‍ ഈ സഭയ്ക്ക് വേണ്ടിയാണോ ജീവിച്ചത് എന്ന് ചോദിക്കില്ല. മറിച്ച് നിങ്ങള്‍ അംഗമായ അപ്സ്തോലിക സഭയില്‍ വിശ്വസിച്ച്, പ്രബോധനങ്ങള്‍ അനുസരിച്ച്, ക്രിസ്തുവിനെ സ്നേഹിച്ചോ എന്നാണ്.
ശത്രുവിനെ പോലും സ്നേഹിക്കാന്‍ ആവശ്യപെട്ട കര്‍ത്താവിന്‍റെ ശിക്ഷ്യര്‍ പരസ്പരം കലഹിക്കുന്നത് ലോകത്തിനു എതിര്‍ സാക്ഷ്യം നല്‍കും. ദൈവം സ്നേഹമാണ്. കുരിശില്‍ പോലും ശത്രുവിനെ സ്നേഹിച്ചു മാത്രക കാട്ടിയ കര്‍ത്താവിനെ നാം മറക്കരുത്. മറന്നു സഭയെ സ്നേഹിച്ചു കലഹിക്കരുത്.

"കര്‍ത്താവിന്‍റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും. ( സങ്കീര്‍ത്തനങ്ങള്‍ 127:3)"

"കര്‍ത്താവിന്‍റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും. ( സങ്കീര്‍ത്തനങ്ങള്‍ 127:3)"

ഒരിക്കല്‍ ഒരു സഹോദരി പറഞ്ഞു. എനിക്ക് വീട്ടില്‍ ദോശ ഉണ്ടാക്കാന്‍ ഭയമാണ്. ഞാന്‍ ഓര്‍ത്തു ഒരു പക്ഷെ ദോശ കല്ലില്‍ നിന്ന് പണ്ടെന്നോ പൊള്ളല്‍ ഏറ്റു കാണും. നിഷ്കളങ്കമായ് ഞാന്‍ ചോദിച്ചു? സഹോദരി എപ്പോഴാണ് നിങ്ങള്‍ക്ക് അപകടം സംഭവിച്ചത്? അവര്‍ പറഞ്ഞു. എന്‍റെ വിവാഹം കഴിഞ്ഞതിനു ശേഷമാണു ആ അപകടം സംഭവിക്കാന്‍ തുടങ്ങിയത്. എനിക്ക് ഒന്നും മനസിലായില്ല. അവര്‍ തുടര്‍ന്നു. ദോശ ഉണ്ടാക്കുമ്പോള്‍ ചിലപ്പോള്‍ ഒരു ചെറിയ ദോശ ഉണ്ടാകും. ഉടനെ അമ്മായിയമ്മ പറയും. അയ്യോ കഷ്ടം, ഈ കുഞ്ഞു ദോശ തിന്നാന്‍ ഈ വീട്ടില്‍ ഒരു കുഞ്ഞു ഇല്ലല്ലോ. ...........കേള്‍ക്കുമ്പോള്‍ വലിയ സങ്കടം ആണ്. എന്തിനാണ് ജീവിക്കുന്നത് എന്ന് തോന്നും. വന്ധ്യത ദുഖം നിറഞ്ഞ ഒരു ജീവിത അവസ്ഥയാണ്.
ബൈബിളിലൂടെ കടന്നു പോകുമ്പോള്‍ നാം കണ്ടു മുട്ടുന്ന ഒരു വ്യക്തിയാണ് ഹന്ന. അവളെ പറ്റി ബൈബിള്‍ പറയുന്നത് ഇങ്ങിനെയാണ്. " എന്തെന്നാല്‍ കര്‍ത്താവ് അവളെ വന്ധ്യയാക്കിയിരുന്നു. വന്ധ്യത നിമിത്തം അവളുടെ സപത്നി അവളെ വേദനിപ്പിച്ചിരുന്നു."(1സാമുവേല്‍ 1:5-6) എല്ലാ ഭര്‍ത്താക്കന്‍മാരും ആശ്വസിപ്പിക്കുന്ന പോലെ ഹന്നയെ ഭര്‍ത്താവായ എല്ക്കാന ആശ്വസിപ്പിക്കുന്നു. എന്നാല്‍ ഹന്നയുടെ ദുഖം അതിരു കാണാത്തത് ആണ്.
ദുഖം അടക്കാതെ വരുമ്പോള്‍ നാം എന്താണ് ചെയ്യുക. ഭക്ഷണം കഴിക്കാതെ ഇരിക്കും. പിന്നെ ഭര്‍ത്താവു ആശ്വസിപ്പിക്കുമ്പോള്‍ തനിയെ ഉറങ്ങും. ഹന്നയും അത് ചെയ്തു . എന്നാല്‍ നമ്മള്‍ ചെയ്യാന്‍ മറക്കുന്ന ഒരു കാര്യം കൂടെ അവള്‍ ചെയ്തു. ഹന്ന ചെയ്തത് എന്താണ് എന്ന് ബൈബിള്‍ പറയുന്നു." അവള്‍ കര്‍ത്താവിനോട് ഹൃദയം നൊന്തു കരഞ്ഞു പ്രാര്‍ത്ഥിച്ചു."(1 സാമുവേല്‍ 1:10)ദൈവം ആ പ്രാര്‍ത്ഥന കേള്‍ക്കുകയാണ്. അവള്‍ക്കു മകനെ നല്‍കി ദൈവം അവളെ അനുഗ്രഹിച്ചു. മകനെ സ്വീകരിച്ച ഹന്ന പിന്നീട് ചെയ്ത ഒരു കാര്യമുണ്ട്. അവള്‍ പറയുന്നു. "ഈ കുഞ്ഞിനു വേണ്ടിയാണു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌;എന്‍റെ പ്രാര്‍ത്ഥന കര്‍ത്താവ് കേട്ടു.ആകയാല്‍,ഞാന്‍ അവനെ കര്‍ത്താവിനു സമര്‍പ്പിച്ചിരിക്കുന്നു."(1 സാമുവേല്‍ 1:27) എത്ര മനോഹരം കര്‍ത്താവിന്‍റെ ദാനമായ മകനെ കര്‍ത്താവിനു സമര്‍പ്പിക്കുന്നു.
നാം ബൈബിള്‍ വായിക്കുമ്പോള്‍ മനസിലാകുന്ന ഒരു കാര്യമുണ്ട്. മക്കളില്ലാത്ത അബ്രാഹത്തിന് ദൈവം ഇസഹാക്കിനെ നല്‍കി അനുഗ്രഹിക്കുന്നതു ബലിയര്‍പ്പണ പ്രാര്‍ത്ഥനകള്‍ നടത്തുമ്പോള്‍ ആണ്. സക്കറിയ പ്രവാചകന്‍, പ്രാര്‍ത്ഥിക്കുമ്പോള്‍ ആണ് ദൈവം അവനു പുത്ര വാഗ്ദാനം നല്‍കുന്നത്. നീയും പ്രാര്‍ത്ഥിക്കുക. ഒരു പക്ഷെ ലോകം വിധി എഴുതി കാണും. ഇനി ഒരു കുഞ്ഞു നിനക്ക് ഉണ്ടാകില്ല. എന്നാല്‍ നീ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നിന്‍റെ ജീവിതത്തിലേക്ക് ഒരു ദൂതനെ അയക്കും. നിന്‍റെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുകള്‍ ഉണ്ടാകും. തോബിത്തിന്റെ പുസ്തകത്തില്‍ സാറയുടെ സങ്കടം മാറ്റിയ കര്‍ത്താവ് നിന്‍റെ സങ്കടം കാണാതെ പോകില്ല. എന്ന തിരിച്ചറിവ് നിനക്ക് ഉണ്ടാകണം.
നിനക്ക് കുഞ്ഞുങ്ങള്‍ ഇല്ലെങ്കില്‍, വൈദ്യ ശാസ്ത്രം നിന്നെ തള്ളി പറഞ്ഞെങ്കില്‍ ഇന്ന് നീ പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥിക്കുമ്പോള്‍ ക്രിസ്തു ചോദിക്കുന്ന ഒരു കാര്യമുണ്ട്. മത്തായി സുവിശേഷകന്‍, ക്രിസ്തു അന്ധരായ ആളുകളെ സുഖപെടുത്തുന്ന സംഭവം പറയുന്നു. "യേശു അവരോടു ചോദിച്ചു: എനിക്ക് ഇതു ചെയ്യാന്‍ കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഉവ്വ്, കര്‍ത്താവെ എന്ന് അവര്‍ മറുപടി പറഞ്ഞു. നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞു കൊണ്ട് അവന്‍ അവരുടെ കണ്ണുകളെ സ്പര്‍ശിച്ചു. അവരുടെ കണ്ണുകള്‍ തുറന്നു. ( മത്തായി 9:29-30) നീ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക. ദൈവം നിന്‍റെ ഉദരം തുറക്കും

History of Koduvila



ചരിത്രം
________
എ. ഡി എട്ടാം നൂറ്റാണ്ടില്‍ ദേശിങ്ങനാട് എന്നറിയപെട്ടിരുന്ന നമ്മുടെ ഇന്നത്തെ കൊല്ലം . ഇവിടെ പ്രകൃതി സൌധര്യത്തിനു പ്രശസ്തി ആര്ചിച്ച അഷ്ടമുടികയലിന്റെയും, ലോകത്തേറ്റവും രുചികരമായ കരിമീന്‍ ലഭിക്കുന്ന കാഞ്ഞിരകോട് കായലിന്റെയും തീരത്തുള്ള ഒരു മനോഹര ഗ്രാമമാണ്‌ കൊടുവിള. ഈ പേരുവരാന്‍ തന്നെ കാരണം ഇവിടം ഒരുകാലത്ത് കൊടും കാട് പിടിച്ച വിളകള്‍ ആയിരുന്നു, പിന്നെ പറഞ്ഞു പറഞ്ഞു അത് കൊടും വിള എന്നുള്ളതില്‍ നിന്നും കൊടുവിളയിലേക്ക് മാറി. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മഹാനായ , വേലുത്തമ്പി ധവളയും, ശ്രീ മാര്തണ്ടാപുരം രാജാവും ഇവിടെ ഉള്ള കൊടും വിളകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട് .അഷ്ടമുടികയലിന്റെ തീരതുള്ളതും പണ്ട് പടകപ്പല്‍ കര എന്നരിയപെട്ടിരുന്നതും , ഇപ്പോളത്തെ പടപ്പക്കര കൊടുവിളയുടെ നേരെ അങ്ങേ കര ആണ് .. ഈ കാലകട്ടത്തില്‍ ഇവിടെ തമാസമുണ്ടയിരുന്നത് ഈഴവരും , പുലയന്‍, കുറവന്‍ ,വേടന്‍ മുതലായ അല്ല്ക്കാര്‍ ആണ് , പിന്നീടത്‌ പോര്‍ച്ചു ഗീസ് കാരുടെ വരവോടെ , ഉദേശം ആയിരത്തി അഞ്ഞൂറ്റി അന്ജം ആണ്ടോടെ ക്രിസ്തുമതം കൊടുവിളയിലും ചേക്കേറി..വിശുദ്ധ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ 1544-ല്‍ കൊച്ചി വഴി കൊല്ലത്തു വരികയും അവിടെ നിന്ന് കല്ലടയിലെ കൊടുവിളയില്‍ എത്തിച്ചേരുകയും ചെയ്തു, കൊടുവിളയുടെ അതിര്‍ത്തി പങ്കിടുന്ന മറ്റുഗ്രമാങ്ങളാണ് മണ്ട്രോ തുരുത് , ശിങ്കരപള്ളി , പരിചെരി മുതലായ സ്ഥലങ്ങള്‍ , എങ്കിലും ശിങ്കരപ്പള്ളിയും പരിചെരിയും ഇപ്പോളും കൊടുവിളയുടെ ഭാഗമാണ് .... കൊടുവിളയിലെ മറ്റു സ്ഥലങ്ങള്‍ ആണ് കൊണുവില ( ഒരിക്കല്‍ ഇത് കുന്നുവിള ആയിരുന്നു കാരണം ഒരുപാടു കുന്നുകള്‍ ഉണ്ട് ) കുറവന്‍ കോടി, കൊടിയട്ടുമുക്ക്, തെക്കെവിള, പനവിള ( ഇപ്പോളത്തെ ബംഗ്ലാദേശ് ) പൊട്ടന്‍ ഭരണിക്കാവ്, മുതിരപ്പരമ്പ്, പാറപ്പുറം ഇടിയക്കടവ് മുതലായ സ്ഥലങ്ങള്‍, ഒരിക്കല്‍ കായലും ആരും മാത്രമായിരുന്നു ഇവിടെ ഉള്ളവരുടെ ഏക വരുമാന മാര്‍ഗ്ഗം . ഇപ്പൊ അത് പല പല വേലകളിലേക്ക് മാറി.. എങ്കിലും ഇപ്പോഴും കൊടുവിള കായലില്‍ നോക്കുകയാണെങ്കില്‍ ഒറ്റ നോട്ടത്തില്‍ തന്നെ പത്തിന് താഴെ മീന്‍ പിടിത വള്ളങ്ങള്‍ കാണാന്‍ പറ്റും.


സാമൂഹ്യസാംസ്കാരിക ചരിത്രം

കല്ലടയുടെ ചരിത്രം ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായ മാര്‍ത്താണ്ഡ വര്‍മ്മയുമായി ബന്ധപ്പട്ടു കിടക്കുന്നു. കല്ലട ദേശിങ്ങനാട്ടു രാജാവിന്റെ അധീനതയിലായിരുന്നു. 1784-ല്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് ദേശിങ്ങനാടിനെ ആക്രമിക്കുവാനുള്ള ഒരു കാരണം കല്ലടയുടെ അവകാശത്തര്‍ക്കമായിരുന്നു. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ കായംകുളവും ഇളയിടത്തു സ്വരൂപവും ദേശിങ്ങനാടിനോട് ചേര്‍ന്ന് മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് എതിരെ പടനയിച്ചു. താത്ക്കാലികമായി മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് യുദ്ധം നിറുത്തിവയ്ക്കേണ്ടി വന്നു. പിന്നീട് മാര്‍ത്ത (കരുനാഗപ്പളളി), കായംകുളം, കൊട്ടാരക്കര എന്നീ നാട്ടു രാജ്യങ്ങള്‍ക്കെതിരെ പടനയിച്ചു മുന്നറിയ കാലത്ത് അദ്ദേഹം കല്ലടയില്‍ താമസിച്ചിരുന്നു. വടക്കുംകൂര്‍ രാജാവിനെ പടയില്‍ തോല്‍പ്പിച്ച മാര്‍ത്താണ്ഡ വര്‍മ്മ വടക്കുംകൂര്‍ രാജാവിനെ കല്ലടയില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചു. പടയില്‍ തോല്‍ക്കുന്ന രാജാക്കന്മാരെ വീണ്ടും സൈനിക ശേഖരണം നടത്തുന്നതില്‍ നിന്നും തടയുവാനാണ് അദ്ദേഹം ഇതുപോലെ ഗ്രാമങ്ങളില്‍ പാര്‍പ്പിച്ചിരുന്നത്. ആരാധന നടത്തുവാന്‍ ആരാധനാ മൂര്‍ത്തിയില്ലാത്തതിനാല്‍ ഒരു ക്ഷേത്രം പണിയുവാന്‍ മാര്‍ത്താണ്ഡ വര്‍മ്മ തീരുമാനിച്ചു. രാമയ്യന്‍ ദളവയുടെ നിര്‍ദ്ദേശ പ്രകാരം പണികഴിപ്പിച്ച ക്ഷേത്രമാണ് ചിരപുരാതനമായ മാര്‍ത്താണ്ഡപുരം ക്ഷേത്രം. മാര്‍ത്താണ്ഡ വര്‍മ്മ പണികഴിപ്പിച്ചതിനാലാണ് ഈ പേര് ക്ഷേത്രത്തിന് കിട്ടിയത്. ഇതേ തുടര്‍ന്ന് ക്ഷേത്രത്തിന്റെ തെക്കുവശത്ത് മനോഹരമായ ഒരു കൊട്ടാരവും ഒരു കുളിക്കടവും പണികഴിപ്പിച്ചു. ഈ കുളം കോയിക്കല്‍ നീരാഴി എന്ന് ഇപ്പോഴും അറിയപ്പെടുന്നു.

മാര്‍ത്താണ്ഡവര്‍മ്മ ഒളിവില്‍ കഴിഞ്ഞ കാലത്ത് കല്ലടയ്ക്ക് സമീപത്തുള്ള ചെറുപൊയ്കയില്‍ ഒരു ബ്രാഹ്മണ കുടുംബത്തില്‍ വിശന്ന് ക്ഷീണിതനായി കയറിച്ചെന്ന്, തനിക്ക് എന്തെങ്കിലും ഭക്ഷണം തരണമെന്ന് വീട്ടുകാരോട് അഭ്യര്‍ത്ഥിച്ചു. ആ നിര്‍ധന കുടുംബത്തില്‍ ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളു. അവര്‍ ഉടന്‍തന്നെ കുറച്ച് കൂവരക് ഇടിച്ച് പൊടിച്ച് കാടി ഉണ്ടാക്കി കൊടുത്തു. പരവശനായ രാജാവ് പ്ളാവിലകൊണ്ട് കാടി ചൂടോടെ കോരി വായിലൊഴിച്ചു. ഇതുകണ്ട ആ സ്ത്രീ ആളാരാണെന്നറിയാതെ കതക് മറഞ്ഞു നിന്നുകൊണ്ട് പറഞ്ഞു. “മാര്‍ത്താണ്ഡ വര്‍മ്മ നാടുപിടിക്കുന്നത് പോലെ അല്ല കാടി കുടിക്കുന്നത്” എന്ന്. ഈ ഉപദേശം രാജാവിന്റെ പില്‍ക്കാലത്തുളള ആക്രമണ തന്ത്രങ്ങളെ വളരെ സ്വാധീനിച്ചു എന്നാണ് പറയപ്പെടുന്നത്. പിന്നീട് രാജാവായി തീര്‍ന്ന മാര്‍ത്താണ്ഡ വര്‍മ്മ ഈ ഇല്ലത്ത് വരുകയും 100 ഏക്കര്‍ കരപ്പുരയിടവും 100 ഏക്കര്‍ നിലവും പതിച്ചു കൊടുത്തു എന്നും പറയപ്പെടുന്നു. കല്ലടയില്‍ പുരാതന ക്ഷേത്രങ്ങളുടെ നിര്‍മ്മാണവും അവിടങ്ങളിലെ ആചാര രീതികളും വിഗ്രഹങ്ങളുടെ നിര്‍മ്മാണ ചാരുതയും ശ്രദ്ധിച്ചാല്‍ ഇവയില്‍ പലതും ബുദ്ധമത വിഹാരങ്ങളായിരുന്നു എന്ന് മനസ്സിലാക്കാം. എടുപ്പ് കുതിരകള്‍ തന്നെ ബുദ്ധമത വിഹാരങ്ങളെ അനുസ്മരിപ്പിക്കുന്നവയാണ്. കല്ലട ഒരു ബുദ്ധമത കേന്ദ്രമായിരുന്നതിന് വേറെയും ചില തെളിവുകളുണ്ട്. കൊടുവിള വേലന്‍ ചരുവില്‍ പുരയിടത്തില്‍ നിന്നും കണ്ടെടുത്ത ഉദ്ദേശം 3 അടി ഉയരമുളളതും വെളള മാര്‍ബിളില്‍ രൂപപ്പെടുത്തിയതുമായ ബുദ്ധ വിഗ്രഹം, ഉഷ്ണീഷം, പത്മാസനം, ധ്യാനഭാവം, ഉത്തരീയം, ജ്ഞാനമുദ്ര, മടിയില്‍ ഒന്നിനു മുകളില്‍ ഒന്നായി നിവര്‍ത്തി വച്ചിരിക്കുന്ന ഹസ്ത തലം എന്നീ ഉത്തമ ലക്ഷണങ്ങള്‍ ഉളളവയായിരുന്നു. ഈ വിഗ്രഹം 1978-ല്‍ കണ്ടെടുക്കുകയും 1984-ല്‍ കൊടുവിള ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. മിത്തുകളും ചരിത്ര സത്യങ്ങളും കൊണ്ട് നിറഞ്ഞതാണ് പ്രസിദ്ധമായ ചിറ്റുമല ദുര്‍ഗ്ഗാദേവീ ക്ഷേത്രം. കല്ലടയിലെ സമസ്ത ജാതിക്കാരുടെയും ആശയും ആരാധന മൂര്‍ത്തിയും സംരക്ഷകയുമാണ് ദുര്‍ഗ്ഗാദേവി. മതങ്ങളുടെ അതിരുകള്‍ക്കപ്പുറം ഒരു ഗ്രാമത്തിന്റെ ഒരുമയും ഒത്തു ചേരലുമാണ് ഇവിടുത്തെ ഉത്സവം. ദേശിങ്ങനാട്ടു രാജാവിന്റെ വകയായിരുന്നു ഈ ക്ഷേത്രം. അവസാനത്തെ ദേശിങ്ങനാട്ട് റാണിയാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കിഴക്കേ കല്ലട, പടിഞ്ഞാറെ കല്ലട, കരിന്തോട്ടുവാ, പെരുവേലിക്കര, മണ്‍റോത്തുരുത്ത്, വില്ലിമംഗലം തുടങ്ങി 16 കരകള്‍ ഉള്‍പ്പെടുന്ന ഭാഗം ചേര്‍ത്ത് ഒരു കമ്മിറ്റിയും അതിന്റെ രക്ഷാധികാരിയായി ഒരാളും ഉളള ഒരു ഭരണ സമിതിയെ മാര്‍ത്താണ്ഡ വര്‍മ്മ ക്ഷേത്രഭരണം ഏല്‍പ്പിച്ചു. 4 കരകള്‍ ചേര്‍ന്ന് ഒരു കുതിര എന്നതാണ് ഉത്സവത്തിന്റെ പ്രധാന ഇനം. 1000 പറയ്ക്ക് ഉരിയ കുറവ് എന്ന കണക്കില്‍ നിലങ്ങള്‍ ക്ഷേത്രത്തിനുണ്ടായിരുന്നു. ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടികെട്ടുന്നതിനു വേണ്ടി നീക്കിവച്ച സ്ഥലമായിരുന്നു ചോതിരത്തില്‍ പാലത്തിനടുത്തുള്ള കൊടികൂറപ്പറമ്പ്. അമ്പലത്തില്‍ എണ്ണ കൊടുക്കുന്നതിനു വേണ്ടി നീക്കിവച്ച സ്ഥലമായിരുന്നു തണ്ടുതാങ്ങില്‍ പുരയിടം. കുതിര എടുപ്പുകാര്‍ക്ക് കരിക്ക് കൊടുക്കുവാന്‍ മണ്‍റോത്തുരുത്തില്‍ ഒരു പുരയിടം നീക്കിവച്ചിരുന്നു. “ചിറ്റ” എന്നുപേരുളള ഒരു കുറവ സ്ത്രീ തന്റെ അരിവാളിന്റെ വായ്ത്തല കൂട്ടാന്‍ കാട്ടില്‍ കിടന്ന ഒരു കല്ലില്‍ തേയ്ച്ചു എന്നും അപ്പോള്‍ ആ കല്ലില്‍ നിന്ന് ചോര ഒഴുകുന്നത് കണ്ട ചിറ്റ നിലവിളിച്ചു എന്നും ഇത് കേട്ട് ആളുകള്‍ ഓടിക്കൂടി ഈ കല്ല് മതിലകത്ത് പ്രതിഷ്ഠിച്ചു എന്നുമാണ് വിശ്വാസം. പിന്നീട് ഈ വിഗ്രഹം ചിറ്റുമലക്ക് മാറ്റി. ’ചിറ്റ’ കണ്ട വിഗ്രഹം കിടന്ന സ്ഥലമായതു കൊണ്ടാണ് ചിറ്റുമല എന്ന് പേരുവന്നതെന്നും, “ചിറ്റു അല” എന്ന വാക്കുകളില്‍ നിന്നാണ് ചിറ്റുമല എന്ന വാക്കുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. വിശുദ്ധ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ 1544-ല്‍ കൊച്ചി വഴി കൊല്ലത്തു വരികയും അവിടെ നിന്ന് കല്ലടയിലെ കൊടുവിളയില്‍ എത്തിച്ചേരുകയും ചെയ്തു. യുദ്ധത്തില്‍ പരാജയപ്പെട്ട വേലുത്തമ്പി മുളവന വഴി കല്ലടയിലൂടെ ചില ഊടുവഴികളിലൂടെയാണ് മണ്ണടിയിലേക്ക് രക്ഷപ്പെട്ടത്. ഈ യാത്രയ്ക്കിടയില്‍ മുളവന കടയാറ്റ് ഉണ്ണിത്താന്മാരുടെ വീട്ടില്‍ അഭയം തേടിയ വേലുത്തമ്പിയെ രക്ഷിക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ഉണ്ണിത്താന്‍ ആത്മഹത്യ ചെയ്തു എന്നാണ് ചരിത്രം. തമ്പിയെ പിന്‍തുടര്‍ന്നു വന്ന ബ്രിട്ടീഷ് പട പല പുരാതന ക്ഷേത്രങ്ങളും ഭവനങ്ങളും തകര്‍ത്തു കളഞ്ഞു. ആ ആക്രമത്തില്‍ തകര്‍ക്കപ്പെട്ടവയാണ് വേരാന്നൂര്‍ മഹാവിഷ്ണു ക്ഷേത്രവും മാര്‍ത്താണ്ഡപുരം ക്ഷേത്രവും.

About us

ഈ വെബ്സൈറ്റ് ഒരു സങ്കടനെയോ, സഭയെയോ, ഏതെങ്കിലും മതത്തെയോ, വെക്തിയെയോ, പരിഹസിക്കാനോ , തരം താഴ്ത്തി കെട്ടാനോ  ഉള്ളതല്ല. മറിച്ചു ,തിരു വചനത്തിനും  അതിന്റെ അപ്രമാതിത്യ അബധരഹിത്യ ദൈവ വിശ്വാസ സ്വഭാവങ്ങളെ പരിത്യേജിക്കുകയും , ക്രിസ്തുവിന്റെയും , പരിശുധന്ത്മവിന്റെ,യും അവരുമായി ബന്ധപെട്ട വെക്തികളെയും  ( പരിശുദ്ധ അമ്മ , വിശുദ്ധര്, കുരിശു ) അസ്ഥിതുഅതെയും , നിഷേധിക്കുകയും , പരിഹസിക്കുകയും, പഴി ചാരുകയും  , സംശയങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യന്ന ചില വെക്തികൾക്കും അവരുമായി ബന്ധപെട്ട സങ്കടനകൾക്കും  ഉള്ള  മറുപടി  ആണ് ഈ സൈറ്റിലൂടെ ഞാന്‍ പറയാന്‍ ഉദേശിക്കുന്നത് , ഒപ്പം നല്ലതെന്ന്തോന്നുന്ന ചില ചിന്ത ശലകങ്ങളും കവിതയും, കഥകളും ഇതോടൊപ്പം ഞാന്‍ കൂട്ടി ചേര്‍ക്കുന്നു



എന്ന്

സ്നേഹ പൂര്‍വ്വം

സിജുകല്ലട

യേശു മാത്രം നിനക്ക് തുണ

പ്രിയ യുവാക്കളെ യുവതികളെ , ചില കൂട്ടുകാര്‍ നമ്മുടെ കൂടെനടന്നു കള്ളുകുടിക്കാനും തിന്മയിലേക്ക് പോകാനും ഒക്കെ നമ്മെ APRRECIATE ചെയ്യും ,ഞാന്‍ ഒരു സത്യം പറയട്ടെ നിങ്ങളുടെ കയ്യില്‍ പണം ഉണ്ടെങ്കില്‍ നിങ്ങളുടെ പ്രായത്തില്‍ വലിയ കൂട്ടുകാരോ പ്രായത്തില്‍ കുറഞ്ഞ കൂട്ടുകാരോ നമ്മുക്ക് കാണും . നിങ്ങളുടെ കയ്യില്‍ നല്ലൊരു വാഹനം ഉണ്ടെങ്കില്‍ നിങ്ങളുടെ കൂടെ "SHOW OFF" ചെയ്യാന്‍ നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ലോകപ്രകാരം പോകാന്‍ ഒത്തിരി പേര്‍ നിങ്ങളുടെ കൂടെ JOIN ചെയ്യും . പക്ഷെ നിങ്ങള്‍ ഒരു രോഗത്തിലോ,ദുഃഖത്തിലോ,പ്രശ്നത്തിലോ പെട്ട് കിടക്കുമ്പോള്‍ ആര് നിങ്ങളെ സഹായിക്കും . ഇന്നു നിങ്ങളുടെ ബൈക്കിന്‍റെ പുറകില്‍ കയറി നടക്കുന്ന നിങ്ങളുടെ ഫ്രണ്ട്..അയാള്‍ ഒരു നല്ല വ്യക്തിയായിരിക്കാം നല്ല സ്നേഹമുള്ള ആളായിരിക്കാം പക്ഷെ നിങ്ങള്‍ക്ക് നാളെ എന്തെങ്കിലും ഒരു PROBLEM ഉണ്ടായി ഒരു രണ്ടു മൂന്നു മാസം നിങ്ങള്‍ BED-REST ആയിപോയാല്‍ ഒരുപക്ഷെ ആ വ്യക്തി നിങ്ങളെ മറക്കും ,അവന്‍ വേറെ കൂട്ടുകാരുടെ കൂടെ പോകും . നിങ്ങള്‍ ഒരു വ്യക്തിയെ സ്നേഹിക്കുന്നെങ്കില്‍ ഒരു പുരുഷന്‍ ഒരു സ്ത്രീയെ അല്ലെങ്കില്‍ ഒരു സ്ത്രീ ഒരു പുരുഷനെ ഇഷ്ട്ടപ്പെടുന്നെങ്കില്‍ ,യുവ തലമുറയെ നിങ്ങള്‍ ശ്രദ്ധിക്കുക നിങ്ങളുടെ ഭംഗി കണ്ടുകൊണ്ടായിരിക്കും ഒരുപക്ഷെ ആ വ്യക്തി നിങ്ങളെ സ്നേഹിച്ചത് ,നാളെ നിങ്ങളുടെ മുഖം ഒന്ന് വിരൂപം ആയാല്‍ അല്ലെങ്കില്‍ നിങ്ങളുടെ മുഖത്ത് ഒരു വൃണം വന്നാല്‍ ആ വ്യക്തി ഒരുപക്ഷെ നിങ്ങളെ മറക്കും . നിങ്ങള്‍ക്ക് ഇന്നു ഉള്ളതില്‍ നിന്ന് എന്തെങ്കിലും കുറവ് വന്നാല്‍ നിന്‍റെ കൂടെ നടക്കുന്നവര്‍ നിന്നെ കൈവിടും , കൈവിട്ടില്ലേ ! ആ അനുഭവത്തില്‍ അല്ലെ അനേകര്‍ ഇതു വായിക്കുന്നത് പക്ഷെ എന്ത് പ്രശ്നം നിനക്കുണ്ടായാലും നിന്നെ കൈവിടാത്ത ഒരുത്തനെ കുറിച്ചാ ഞാന്‍ നിങ്ങളോട് പറയുന്നത് ,അവന്‍റെ പേരാണ് നസ്രെയനായ യേശുക്രിസ്തു ,ആകാശവും ഭുമിയും മാറിപോയാലും ഒരുക്കലും യേശു മാറത്തില്ല,ഒരിക്കലും അവന്‍ ഉപേക്ഷിക്കത്തില്ല, ഒരു അമ്മ തന്‍റെ കുഞ്ഞിനെ മറക്കുമോ ? ഒരു സ്ത്രീക്ക് താന്‍ പ്രസവിച്ച കുഞ്ഞിനോട് കരുണ തോന്നാതിരിക്കുമോ ? ആ പെറ്റമ്മ നിന്നെ മറന്നാലും ഞാന്‍(യേശുക്രിസ്തു ) നിന്നെ മറക്കുകയില്ല എന്നാണ് ദൈവവചനം രേഖപ്പെടുത്തിയിരിക്കുന്നത്. അതെ സഹോദരന്മാരെ ദൈവം നമ്മുക്ക് ദാനമായി നല്‍കിയ ഈ ജീവിതം പാഴാക്കി കളയാതെ ദൈവത്തിനു വേണ്ടി ഉപയോഗിച്ചുകൂടെ .ഒരിക്കലും കൈവിടാത്ത ദൈവത്തെ മറന്നു താല്‍ക്കാലിക ലോക സുഖങ്ങള്‍ക്ക് പിന്നാലെ പായുമ്പോള്‍ നീ ഓര്‍ക്കുക അവയൊക്കെ ഒരുനാള്‍ നിന്നെ ഉപേക്ഷിച്ചു പോകും ..ഒരിക്കലും ഉപേക്ഷിക്കാത്ത യേശു മാത്രം നിനക്ക് തുണ .

നാവു തീയാണ്

"നാവു തീയാണ്; അത് ദുഷ്ടതയുടെ ഒരു ലോകം തന്നെയാണു്.നമ്മുടെ അവയവങ്ങളിലോന്നായ അത് ശരീരം മുഴുവനെയും മലിനമാക്കുന്നു; നരകാഗ്നിയില്‍ ജ്വലിക്കുന്ന ഈ നാവ് പ്രകൃതി ചക്രത്തെ ചുട്ടു പഴുപ്പിക്കുന്നു. ( യാക്കോബ് 3:6)" ഒരിക്കല്‍ ഒരു വൈദികന്‍ പങ്കു വച്ച അനുഭവം പറയുകയാണ്. അച്ചന്റെ അടുക്കല്‍ ഒരുപാടു ആളുകള്‍ വരും, സങ്കടങ്ങള്‍ പങ്കു വയ്ക്കും. . ഒരു പ്രത്യക സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടി മുറിയിലേക്ക് കടന്നു ചെന്നു. അവള്‍ അച്ചനോട് വ്യക്തി ജീവിതത്തില്‍ വന്ന തകര്‍ച്ചകള്‍ പങ്കു വച്ചു. അച്ചന്‍ കോപിഷ്ടനായി. കാരണം ആ പെണ്‍കുട്ടി വേദ പടം പഠിപ്പിക്കുന്ന ഒരു അദ്ധ്യപിക ആയിരുന്നു. തികച്ചും നിഷ്കളങ്കമായ പുത്ര വാത്സല്യത്തോടെ അച്ചന്‍ സംസാരിച്ചു. ഇനി വേദ പാഠം പഠിപ്പിക്കാന്‍ വരണ്ട എന്ന് ആ കുട്ടി തീരുമാനിച്ചു. സംഭാഷണം കഴിഞ്ഞു. പെണ്‍കുട്ടി കരഞ്ഞു കൊണ്ട് മുറിയില്‍ നിന്ന് പുറത്തേക്ക് പോയി.അച്ചനെ കാണാന്‍ വന്ന വനിതാ സംഘടന പ്രവര്‍ത്തകര്‍ ഇതു കണ്ടു. അവര്‍ അച്ചനെ കണ്ടു. ആ സംഭവത്തെ പറ്റി അച്ചനോട് ഒന്നും പറഞ്ഞില്ല. എന്നാല്‍ അവര്‍ കാര്യങ്ങള്‍ കൂടുതല്‍ നിരീക്ഷിച്ചു. ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ അവര്‍ ഒരു കണ്ടെത്തല്‍ നടത്തി. അന്ന് അച്ചന്റെ മുറിയില്‍ നിന്ന് കരഞ്ഞിട്ടു ഇറങ്ങിയതില്‍ പിന്നെ അവള്‍ വേദ പാഠം പഠിപ്പിക്കാന്‍ വന്നിട്ടില്ല. അപ്പോള്‍ അച്ചന്‍ ആളു ശരിയല്ല. വൈദികന്‍ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല. ബൈബിള്‍ പറയുന്നു. വിധിക്കപെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ തന്നെ നിങ്ങളും വിധിക്കപെടും. ( മത്തായി 7:1-2) പള്ളിയിലെ വനിതാ സംഘടനയുടെ മീറ്റിങ്ങില്‍ വച്ച് അച്ചന്‍ അറിയാതെ പ്രായം ചെന്ന ഒരു അമ്മച്ചിയുടെ തോളില്‍ തട്ടി. ആ അമ്മച്ചി പറഞ്ഞു. എന്നെ വിട്ടേക്ക്, പ്രായം ആയി. അച്ചനു ഒന്നും മനസിലായില്ല. എന്നാല്‍ കേട്ടിരുന്ന പെണ്ണുങ്ങള്‍ക്ക്‌ എല്ലാം മനസിലായി. അവസാനം ഒരു ദിവസം ഇടവക പൊതുയോഗത്തില്‍ വച്ച് അച്ചന്‍ അറിഞ്ഞു. താന്‍ ഒരു പെണ്ണ് പിടിയന്‍ ആയി മാറിയ കാര്യം. നിശബ്ദതയില്‍ ദുഖം കടിച്ചമര്‍ത്തി ആരോടും മിണ്ടാതെ പുറത്തേക്ക് നടക്കുമ്പോള്‍ ആരോ വിളിച്ചു ചോദിച്ചു. കണ്ടില്ലേ. ഒന്നും മിണ്ടാതെ പോകുന്നത്. ഏശയ്യാ പ്രവാചകനിലൂടെ കര്‍ത്താവ് പറയുന്നു . " ക്രൂരതയില്‍ നീ സുരക്ഷിതത്വം കണ്ടെത്തി. ആരും കാണുന്നില്ല എന്ന് നീ വിചാരിച്ചു. നിന്‍റെ ജ്ഞാനവും അറിവും നിന്നെ വഴി തെറ്റിച്ചു. ഞാന്‍, ഞാനല്ലാതെ മറ്റാരുമില്ല എന്നു നീ അഹങ്കരിച്ചു. ( ഏശയ്യ 47:10).എത്ര ക്രൂര്രമായ നിമിഷങ്ങള്‍ ഒന്നും വിശദീകരിക്കാന്‍ നില്‍ക്കാതെ ആ ഇടവക വിട്ടു പിതാവിനോട് സ്ഥലം മാറ്റി വാങ്ങി അച്ചന്‍ പോയി. എങ്കിലും ഇന്നും ആ ഇടവക അച്ഛനെ പറ്റി പറയുന്നു. ഞങ്ങള്‍ കണ്ടതാണ്. അച്ചന്‍ ആളു ശരിയല്ല. ഇന്നു ഇത് വായിക്കുന്ന സഹോദരങ്ങളെ ഓര്‍ക്കുക. നിങ്ങള്‍ ആരെയെങ്കിലും വിധിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് മനസിലാകാതെ പോയ ഒരു സത്യത്തെ നിങ്ങള്‍ അപവാദം ആക്കിയോ? ആയെങ്കില്‍ ദൈവ തിരുമുന്‍പില്‍ കരയുക. കാരണം. നിങ്ങള്‍ ദുഷിച്ച മനുഷ്യരുടെ കാവല്‍ മാലാഖമാര്‍ അവര്‍ക്ക് വേണ്ടി ദൈവ തിരുമുന്‍പില്‍ കരയുന്നു.

Nostagia

ഏതാനും വർഷങ്ങൾക്ക് മുൻപ് ,കൊടുവിള പള്ളിയിലെ വിശുദ്ധ ബലിയിൽ പങ്കെടുത്തു വീട്ടിലേക്കു തിരികെ നടന്നു വരുന്ന നേരം .എന്റെ കൂടെ ഒരു കൂട്ടുകാരനുമുണ്ട് റോണി ...,എന്റെ ഈ കൂട്ടുകാരൻ ഒരു കാലത്ത്‌ പള്ളിയിൽ വരുകയോ ,അല്ലെങ്കിൽ പളളിയിൽ വന്നാൽ തന്നെ വളരെ അലസനായി പള്ളി മുറ്റത്ത്‌ കാണപെട്ടിരുന്ന ഒരാളായിരുന്നു . പക്ഷെ ഇപ്പോൾ അദേഹം ധ്യാനമൊക്കെ കൂടി വളരെ നല്ല ഒരു മാതൃക ജീവിതം നയിക്കുന്ന സമയ മായിരുന്നു അത്...ഞങ്ങൾ പതിയെ നാട്ടു വര്തമാനമോക്കെ പറഞ്ഞു മുന്നോട്ടു നീങ്ങവേ പിറകില്നിന്നു എന്റെ സുഹൃത്തിനെ ആരോ പേര് പറഞ്ഞു വിളിച്ചു..ഞങ്ങൾ രണ്ടും പേരും വിളി കേട്ട ദിക്കിലേക്കു നോക്കി ..പണ്ട് ഞങ്ങളുടെ കൂടെ അലമ്പ് കാണിച്ചു നടന്ന ഒരു സുഹൃത്താണ അത് . ഏകദേശം 2-3 വർഷങ്ങൾക്കു ശേഷം കാണുകയാണ് അവനെ ഞങ്ങളപ്പോൾ ...പഴയ സുഹൃത്തിനെ കണ്ട സന്തോഷത്തിൽ ഞങ്ങൾ കുശലം പറച്ചിൽ ആരംഭിച്ചു .മൂവരും തങ്ങള് ഇപ്പോൾ എന്തു ചെയ്യുന്നു എന്നൊക്കെ പറഞ്ഞു ..ഞങ്ങളുടെ പഴയ സുഹൃത്ത്‌ ദുബായി ജോലി ചെയുകയാണെന്നു 1 മാസത്തെ അവധി ക്ക് നാട്ടിൽ എത്തിയതായിരുന്നു .... വർത്തമാനമൊക്കെ കഴിഞ്ഞു പിരിയുന്ന നേരം എന്റെ സുഹൃത്തിനോട്‌ പഴയ ആ സുഹൃത്ത്‌ ഒന്നും കളിയാക്കികൊണ്ട്‌ ചോദിച്ചു " അല്ല അളിയാ നീയിപ്പോൾ ഭയങ്കര ഭക്തി മാർഗത്തിൽ ആണെന്നു കേട്ടല്ലോ ...നേരാണോ?...എനിക്ക് കേട്ടിട്ട് വിശ്വാസം വന്നില്ല ...അതുകൊണ്ടാ ചോദിക്കുന്നത് ."മറുപടിയായിട്ട്‌ ഒരു ചിരിയോടെ എന്റെ സുഹൃത്ത്‌ പറഞ്ഞു " ദൈവത്തെ ക്കുറിച്ചും ആ സ്നേഹത്തെയും കുറിച്ച് മനസ്സിലാക്കിയപ്പോൾ ജീവിതത്തിനു കുറച്ചു മാറ്റമൊക്കെ വരുത്തി എന്നേയുള്ളു സഹോദര ...." അതുകേട്ടപ്പോൾ പഴയ സഹപാടി വീണ്ടും ചോദിച്ചു " അപ്പോൾ നീ വെള്ളമടിയും വലിയുമൊക്കെ നിറുത്തിയോ?മറുപടിയായിട്ട്‌ "നിറുത്തി" യെന്നു എന്റെ സുഹൃത്ത്‌ പറഞ്ഞു .അപ്പോൾ പഴയ സഹപാടി വീണ്ടും ചോദിച്ചു " എടാ ഇതൊക്കെ നിറുത്തിയാൽ പിന്നെ എങ്ങനെ യാണ് ജീവിതം ഒന്ന് enjoy ചെയ്യുവാൻ പറ്റുന്നേ ....നിനക്കൊരു 4-5 കൊല്ലമൊക്കെ കഴിഞ്ഞു ഇതൊക്കെ നിറുത്തിയാൽ പോരെ ...എടാ ഇപ്പോഴാണ് ജീവിതം മാക്സിമം എന്ജോയ്‌ ചെയ്യാൻ പറ്റുകയുള്ളൂ .....നീ വാ നമുക്കു കുണ്ടറ മോഡേണ്‍ ബാറിൽ ഒന്നുപൊയീ ചെറുതൊരെണ്ണം കഴിക്കാം ...ഫുൾ ചെലവും ഇന്നു എന്റെ വക ...." റോണി ഒരു ചെറിയ ചിരിയോടുകൂടി ആ ക്ഷണം നിരസിച്ചു.പഴയ ആ സുഹൃത്തിനു നിരാശയോടെ മടങ്ങേണ്ടി വന്നു ...ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഞങ്ങൾ ഏകദേശം 50 മീറ്റർ മുന്നോട്ടു നടന്നപ്പോൾ ഞങ്ങളുടെ വേറൊരു പഴയ സുഹൃത്ത്‌ റാണിയെ കണ്ടുമുട്ടി ...ഞങ്ങളെ കണ്ട മാത്രയിൽ അവൾ എന്റെ കൂട്ടുകാരാൻ രോനിയോടു യോട് ഇങ്ങനെ ഒരു ചോദ്യം " എടാ റോണി നിനക്ക് എന്നാ ഒരു ഭക്തിയാ ...മുഴുവൻ നേരം കൈ കൂപ്പി പള്ളിയിൽ നില്കാൻ നാണമില്ലേ ....? എനിക്കത് കണ്ടപ്പോൾ നല്ല ചിരിയാണ് വന്നത് ." റാണിയുടെ ആ ചോദ്യം ഞാനും ചോദിക്കുവാൻ കൊതിച്ചിരുന്ന ഒരു ചോദ്യമായിരുന്നു ..വളരെ ശാന്തനായി റോണി ചോദിച്ചു ...റാണി നീ എന്തിനാണ് പള്ളിയിൽ പോകുന്നത് ? " പ്രാർത്ഥിക്കാൻ " മറുപടി വളരെ പെട്ടന്നായിരുന്നു . "ഞാനും പ്രാർത്ഥിക്കാനാണ് പള്ളിയില പോകുന്നത് ...പക്ഷെ എനിക്ക് കൈകൾ കൂപ്പി പ്രാർത്ഥിക്കുന്നതാണ് ഇഷ്ടം ." ഒരു ഉദാഹരണത്തോടെ റോണി തുടർന്നു ..നമ്മൾ ഇപ്പോൾ നടന്നു പോകുന്നാ വഴി ഒരു വിശിഷ്ട അഥിതിയെ കണ്ടാൽ നമ്മൾ ബഹുമാന പൂർവ്വം അദേഹത്തെ വണങ്ങു ക യില്ലേ ....മന്ത്രിമാരെയും ,ഉന്നത പദവികൾ വഹിക്കുന്നവരെയും നമ്മൾ കൈകൾ കൂപ്പി വണങ്ങും ....അതിനു നമുക്ക് നാണവും ലജ്ജയുമില്ല ...പക്ഷെ നമ്മെ സൃഷ്ടിച്ചു ,പരിപാലിക്കുന്ന ദൈവത്തിന്റെ മുൻപിൽ കൈകൾ കൂപ്പി നില്ക്കാൻ നമുക്കു നാണവും മടിയുമാണ് ..." രോനിയുടെ ആ മറുപടി എന്നെ ശരിക്കും ഞെട്ടിച്ചു . മനുഷരുടെ മുൻപിൽ നമുക്ക് കൈകൾ കൂപ്പാനും ,കുംബിടുന്നതിനു ഒരു മടിയുമില്ല . എന്നാൽ അങ്ങനെ ചെയ്യെണ്ടവന്റെ മുൻപിൽ വരുമ്പോൾ എല്ലാവര്ക്കും നാണവും മടിയും അല്ലെ? പിന്നീടു പള്ളിയിൽ പ്രാർത്ഥിക്കുമ്പോൾ കൈകൾ ഞാൻ കൂപ്പിയിട്ടുന്ടെങ്കിൽ അന്നൊക്കെ ഞാൻ ഞാൻ രോനിയെ ഓർത്തിട്ടുണ്ട് .. .വിശക്കുന്ന ഒരുവനു ഒരു നേരത്തെ ഭക്ഷണം നൽകുവാൻ ഇവിടെ ആരുമില്ല.. പക്ഷെ മദ്യപിക്കാത്ത ഒരുത്തന്നു ഫ്രീ ആയി മദ്യം മേടിചുകൊടുക്കാൻ ഒത്തിരിപേർ ഉണ്ട്.പള്ളിയിൽ കൈകൂപ്പി നില്ക്കുവാൻ ലജ്ജിക്കുന്നവരും , കൈകൂപ്പി നില്ക്കുന്നവരെ കളിയാക്കാനും മടിയില്ലാത്ത ഒരു പറ്റം വിശ്വാസികളും ...ഒരു മദ്യപാനി അവന്റെ മദ്യപാനം നിറുത്തി നന്നായാൽ ,അവനെ പരിഹസിക്കുന്ന ഒരു സമൂഹമാണ്‌ ഇന്നു നമുക്ക് ചുറ്റും . നമ്മുടെ സമൂഹത്തിനു എന്ത് പറ്റി ? നമ്മുടെ കുടുംബ ങ്ങല്കക്ക് എന്ത് പറ്റി ? കുറച്ചു കൂടി വ്യക്തമാകണമെങ്കിൽ ഞാൻ എന്നോടുതന്നെ ചോദിക്കണം എനിക്ക് എന്ത് പറ്റി എന്ന് . നമ്മൾ അറിഞ്ഞും അറിയാതെയുമൊക്കെ പലപ്പോഴും മറ്റുള്ളവരിലെ പ്രകാശത്തെ ഊതി കെടുത്തുവാൻ കാരണമായിട്ടുണ്ടോ?വി .മത്തായി യുടെ സുവിശേഷം 18.6-7 വചനങ്ങൾ നമ്മൾ ഇതോടൊപ്പം ചേർത്ത് വിചിത്നം ചെയ്യുന്നത് വളരെ നല്ലതാണ് ...മറ്റുള്ളവർക്ക് ഒരു പ്രലോഭന ഹേതു ആകാതെ ...മറ്റുള്ളവരിലെ നന്മയെ പ്രോത്സാഹിപിക്കുന്ന നല്ല അയല്കാർ ആയിട്ടു നമ്മുടെ ജീവിതങ്ങളെ നമുക്ക് മാറ്റിയെടുക്കാം ..മറ്റുള്ളവരുടെ ഇൻബൊക്സിലെക്കു പ്രലോഭന ഹേതുവായ സന്ദേശങ്ങൾ കൈമാറാതെ , നമയിലേക്ക് അടിപ്പികം തിരുസഭയുടെ ശരീരത്തിലെ അംഗ ങ്ങളായ നമ്മുടെ കുറവുകൾ തിരു വചനത്തിന്റെ വെളിച്ചത്തിൽ കണ്ടെത്തുവാനും അവ പരിഹരിക്കാനും നമുക്ക് ശ്രമിക്കാം.

നാളെ ചത്താലോ ?

ഞാന്‍ ചിന്തിച്ചു വിചാരിച്ചു "ഈ ലോകമാണ് എല്ലാം അതിനാല്‍ ഞാന്‍ ഇവിടെ തിന്നു കുടിച്ചു ആഹ്ലാധിക്കുക.
അതിനാല്‍ ലോകത്തിന്‍റെ സുഖങ്ങളില്‍ മുഴുകി ജീവിക്കുക ,എനിക്ക് ജീവിക്കാനുള്ള പണം എന്‍റെ കയ്യില്‍ ഉണ്ടല്ലോ പിന്നെ ഞാന്‍ ആരെ ഭയപ്പെടണം ? "എന്നിട്ട് എന്നോട് തന്നെ ;നിനക്ക് ഏറിയ ആണ്ടുകള് മതിയായ അനവധി വസ്തുവക സ്വരൂപിച്ചു വെച്ചിരിക്കുന്നു;ആശ്വസിക്ക ,തിന്നുക ,കുടിക്കുക ,ആനന്ദിക്കുക,എന്നു പറയും "(ലുക്കൊസ് 12:19)HOLY BIBLE. ഞാന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമയത്താണ് മരണം എത്തുന്നത്‌ അത് എന്നെ ഹാര്‌്ട് അറ്റാക്ക്‌ന്റെ രൂപത്തില് മാടി വിളിച്ചു .എന്‍റെ സ്വര്‍വ്വ സ്വത്തും, സമ്പത്തും,ബന്ധങ്ങളും എല്ലാം എന്നെ കൈ വിട്ടു പോകുന്നു എന്ന് എനിക്ക് മനസിലായി "ദൈവമോ അവനോടു :മൂഡാ,ഈ രാത്രിയില് നിന്‍റെ പ്രാണനെ നിന്നോട് ചോദിക്കും .പിന്നെ നീ ഒരുക്കിവെച്ചത്‌ആര്ക്കാാകും എന്നു പറഞ്ഞു "(ലുക്കൊസ്12:20)HOLY BIBLE. ഇപ്പോ എനിക്ക് ഒന്നും ഓര്‍മ്മയില്ല അന്ധകാരം എന്‍റെ കണ്ണുകളെ മൂടി കഴിഞ്ഞു .ചുറ്റും നടക്കുന്നത് ഒന്നും ഞാന് അറിയുന്നില്ല ,ഞാന്‍ മരിച്ചു കഴിഞ്ഞു. " ഒരിക്കല്‍ മരിക്കുകയും പിന്നെ ന്യായവിധിയും മനുഷ്യര്‍ക്ക്‌ നിയമിച്ചിരിക്കുകയാല്‍...."(എബ്രായര്‍ 9:27).HOLY BIBLE. ഞാന്‍ ശവകുഴിയിലേക്ക് ഇറക്കപ്പെട്ടു,ശവകുഴിക്കു അടുത്ത് വരെ എന്‍റെ ബന്ധുക്കളും സ്നേഹിതന്മാരും എല്ലാം എന്നെ അനുഗമിച്ചു ,പിന്നീടു അങ്ങോട്ട്‌ ഞാന് ഒറ്റാകായിരുന്നു,ആരും എന്നോടൊപ്പം വന്നില്ല ,ഞാന്‍ ജീവനു തുല്യം സ്നേഹിച്ച എന്‍റെ ഭാര്യ പോലും കുഴിയുടെ സമീപം വന്നിരുന്നു അതീവ ദുഖത്തോടെ കരഞ്ഞിട്ടു മടങ്ങി പോയി .അവളു പോലും എന്നോടൊപ്പം വന്നില്ല,ആ കുഴിയില്‍ ഞാന്‍ ഒറ്റക്കായി പോയി,ഞാന് ഓടി നടന്നു വാരി കൂട്ടിയ പണമോ, മക്കളോ, ഭാര്യയോ, ബന്ധുക്കളോ,കൂട്ടുകാരോ ,ലക്ഷങ്ങള്കൊടുത്തു ഞാന് വാങ്ങിയ എന്‍റെ ആഡംബര കാറോ ഒന്നും എന്നോടൊപ്പം വന്നില്ല .അപ്പോഴാണ് ഞാന് ഒരു സത്യം മനസിലാക്കിയത് ഈ ലോകത്തിലെ ഒന്നിനും നിത്യമായ സമാധാനം തരാന്‍ കഴിയില്ല അവയെല്ലാം വെറും താല്‍കാലികം മാത്രം എന്നാ സത്യം ഞാന്‍ തിരിച്ചു അറിഞ്ഞു. ശവകുഴിയുടെ മുകളില്‍ നിന്ന് പള്ളിയില് അച്ഛന്‍ വിളിച്ചു പറയുന്നു "ഇദേഹം ഒരു നല്ല മനുഷ്യനായിരുന്നു" മരിച്ചു കഴിഞ്ഞാല് ഏതു വൃത്തികെട്ടവനെയും നല്ല മനുഷ്യന്എ‍ന്ന് മുദ്ര കുത്തുന്ന നാട്ടുകാര് ആണല്ലോ നമ്മുടേത്‌ "ഞങ്ങളുടെ നീതി പ്രവര്‍ത്തികള്‍ ഒക്കെയും കറപുരുണ്ട തുണി പോലെ ;ഞങ്ങള് എാല്ലാവരും ഇല പോലെ വാടി പോകുന്നു ;ഞങ്ങളുടെ അകൃത്യങ്ങള് ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു "(യെശയ്യാവ് 64:6)HOLY BIBLE. വളരെ പെട്ടന്ന് ഞാന്ആു ശബ്ദംകേട്ടു" എഴുന്നേല്ക്കുക " "ആശ്ചര്യപ്പെടരുത്;കല്ലറകളില്ഉടള്ളവര് എല്ലാം ദൈവശബ്ദം കേട്ട് നന്മ ചെയ്തവര്‍ ജീവനായും തിന്മ ചെയ്തവര്‍ ന്യായവിധിക്കായും ഉയര്ത്തു എഴുന്നേല്ക്കു വാന്ഉള്ള നാഴിക വരുന്നു (യോഹന്നാന്‍ 5:28-29)HOLY BIBLE. ഞാന് ചിന്തിക്കുവാന്‍ തുടങ്ങി "എനിക്ക് എന്താണ് സംഭവിക്കുന്നത്‌ ?ഞാന്‍ മരിച്ചതോടെ സകലവും അവസനിച്ചതല്ലേ? നന്മ ചെയ്തവര്‍ ജീവനായും തിന്മ ചെയ്തവര്‍ ന്യായവിധിക്കായും ഉയര്ത്തു എഴുന്നേല്ക്കുവാന്ഉള്ള നാഴിക വരുന്നു (യോഹന്നാന്‍ 5:-29)HOLY BIBLE. ഞാന്‍ ചിന്തിച്ചു “ന്യായവിധിയോ !!!!!”സ്വര്‍ഗ്ഗവും നരകവും ഭുമിയില്തന്നെയാണ് എന്ന് ഞാന്പിഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യ്തിരുന്നു. ഉടനെ സൂര്യ ശോഭയും പ്രകാശവും നിറഞ്ഞ ഒരു മാലാഖ മുന്‍പില്‍ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടതായി ഞാന്‍ അറിഞ്ഞു,ഞാന് ഈി ചോദ്യം മലാഖയോടും ആവര്‍ത്തിച്ചു. മാലാഖ പറഞ്ഞു “അതെ ,അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഒരു ന്യായവിസ്താരം ഉണ്ട് ! വരൂ......” മാലാഖ എന്നെയും കൈകളില്‍ വഹിച്ചു കൊണ്ട് അകലങ്ങളിലേക്ക് യാത്ര തുടര്ന്നു .യാത്രയില് ഞാന്‍ മലാഖയോട് ചോദിച്ചു “അവിടെ എന്നെപോലെ മറ്റു വല്ലവരും ഉണ്ടോ ?മാലാഖ പറഞ്ഞു “ഉണ്ട് ഒരു വലിയ കൂട്ടം ആളുകള്‍“ ദൂരെ അതിമനോഹരമായ ഒരു സ്ഥലം ചൂണ്ടി കാട്ടി മാലാഖ പറഞ്ഞു “നോക്കു ആ സ്ഥലത്തേക്കാണ്‌ നിങ്ങള്‍ പോകുന്നത് ... ഞാന്‍ മനസ്സില്‍ ചിന്തിച്ചു “ഇങ്ങനെയൊക്കെ എനിക്ക് ഭവിക്കും എന്ന് വിശ്വസിക്കാന്ഭൂമിയില്‍ വെച്ച് എനിക്ക് മനസില്ലായിരുന്നു ,ആ അവസ്ഥയെ ഓര്ത്തു ഞാന് ഒരുപാട് ദുഖിച്ചു. മാലാഖ എന്നെയും കൊണ്ട് ആ അതിമനോഹര സ്ഥലത്ത് ഇറങ്ങി ,ഭുമിയില് ഞാന്‍ ഒരുപാടു രാജ്യങ്ങള് പോയിട്ടുണ്ട് ,എന്തിനു ഏറെ പറയുന്നു ഞാന്പോകാത്ത സ്ഥലങ്ങള്ഭുമിയില്ഇല്ലായിരുന്നു എന്തെന്നാല്അതിനൊക്കെ ഒള്ള പണം എന്‍റെ കയ്യില് ഉണ്ടായിരുന്നു എന്നാല്‍ ഭുമിയില് ഇതതുവരെ കണ്ടതിനെ കാളും സുന്ദര സ്ഥലത്താണ് ഞാന്‍ ഇപ്പോ വന്നേക്കുന്നത്. ആ സ്ഥലത്തിന്‍റെ ഒത്ത നടുക്ക് ഒരു രാജാവിന്‍റെ സിംഹാസനം കണ്ടു അതില്‍ രാജാവായ യേശുക്രിസ്തു ഇരിക്കുന്നത് ഞാന്‍ കണ്ടു യേശുവിന്‍റെ ചുറ്റും വ്യാപിച്ചു കിടക്കുന്ന പ്രകാശം കാരണം അവിടുത്തെ മുഖത്തേക്ക് നോക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല ,എന്‍റെ പാപങ്ങള്‍ നിമിത്തമാണ് അത് എന്ന് എനിക്ക് മനസ്സിലായി. ഞാന്‍ മാലാഖയോട് പറഞ്ഞു “സര്‍ ഞാന്‍ ഏപ്പോഴും ഒരു നല്ല ജീവിതം നയിച്ചവനാണ്,മറ്റുള്ളവരെ പോലെ തന്നെ “മാലാഖ പറഞ്ഞു”എല്ലാം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്”. “നീതിമാന്‍ ആരുമില്ല ;ഒരുത്തന്‍ പോലുമില്ല “(റോമര്‍ 3:10)HOLY BIBLE. അടുത്തതായി എന്‍റെ പേര് വിളിക്കുന്നത്‌ ഞാന്‍ കേട്ടു,ഞാന്‍ യേശുവിന്‍റെ സിംഹാസനത്തിന്‍റെ മുന്‍പില്‍ പോയി നിന്നു “മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിന്‍റെ മുന്‍പില്‍ നില്ക്കുന്നതും കണ്ടു ;പുസ്തകങ്ങളില്‍ എഴുതിയിരുന്നതിനു ഒത്തവണ്ണം മരിച്ചവര്‍ക്ക് അവരുടെ പ്രവര്‍ത്തികള്‍ ഒത്തു ന്യായവിധി ഉണ്ടായി “(വെളിപ്പാട്20:12) HOLY BIBLE. പെട്ടന്ന് സിംഹാസനത്തില്‍ നിന്ന് ഉത്തരവുണ്ടായി “ഇവന്‍റെ ജീവിതം പ്രദശിപ്പിക്കുക ”! ദൈവദൂതന്‍ പറഞ്ഞു “ഉത്തരവ്പോലെ “. ഉടന്‍ തന്നെ എന്‍റെ ജീവിതത്തില്‍ ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ മരിക്കുന്നതിനു തൊട്ടു മുന്‍പുള്ള കാര്യങ്ങള് വരെ ഒരു തിയേറ്റര്‍ സ്ക്രീനില്‍ കാണുന്നത് പോലെ അവിടെ കണ്ടു .അവിടെ ഒള്ളവര്‍ എല്ലാം എന്‍റെ ജീവിതം നോക്കി കാണുന്നതും ഞാന്‍ കണ്ടു ! ഇപ്പോള്‍ ഞാന്‍ കാണുന്നത് എന്‍റെ കുട്ടികാലമാണ് എന്‍റെ കൃസുതികളും മാതാപിതാക്കളെ അനുസരികാത്തതും ഞാന്‍ ഓടി നടന്നു കളിക്കുന്നത്, ക്രിക്കറ്റ്‌ കളിക്കുന്നതും കൂട്ടുകാരുമായി വഴക്കുണ്ടാക്കുന്നതും എല്ലാം ഞാന്‍ വീണ്ടും കണ്ടു ,ഞാന്‍ ആശ്ചര്യപ്പെട്ടു പോയി !ഞാന്‍ ഉറക്കെ പറഞ്ഞു “ഞാന്‍ ഒരു പൈതല്‍ ആയിരുന്ന കാലത്തെ സംഭവങ്ങള്‍ ആണ് ഇതെല്ലാം ഇങ്ങനെയായാല്‍ ഞാന്‍ ചെയ്യ്തിട്ടുള്ള എല്ലാം വെളിച്ചത്തുവരുമല്ലോ! “വെളിപ്പെടുവാനുള്ളതല്ലാതെ ഗൂടമായത് ഒന്നും ഇല്ല ;വെളിച്ചത് വരുവാനുള്ളതല്ലാതെ മറവായത് ഒന്നും ഇല്ല “(മാര്ക്കോ സ് 4:22) HOLY BIBLE. മാലാഖ പറഞ്ഞു “ഇനി നിങ്ങളുടെ കൌമാരപ്രായം എന്‍റെ കൂട്ടുകാര്‍ക്കൊപ്പം നിന്ന് ഞാന്‍ അശ്ലീല തമാശകള്‍ പറയുന്നത് ഞാന്‍ കണ്ടു വൃത്തികെട്ട കഥകള്‍ പറയുന്നത് ഞാന്‍ വീണ്ടും കണ്ടു "ഞാന്‍ സ്വര്‍ഗ്ഗത്തിന് മുന്‍പില്‍ നാണംകെട്ടു..ഞാന്‍ ഉറക്കെ പറഞ്ഞു നിര്‍ത്തു. ഇനി ആ കഥ തുടര്‍ന്ന് ഇവിടെ പറയരുതേ ..വേണ്ടാ നിര്‍ത്തു......” “യേശു പറഞ്ഞു; മനുഷ്യന്‍ പറയുന്ന ഏതു നിസാരവാക്കിനും ന്യായവിധി ദിവസത്തില്‍ കണക്കു ബോധിപ്പികേണ്ടി വരും “(മത്തായി 12:36) HOLY BIBLE. സ്ത്രീകളെ ഞാന്‍ ലൈംഗീകചുവയോടെ നോക്കുന്നതും ഞാന്‍ തല താഴ്ത്തി നിന്ന് അവിടെ കണ്ടു .ഞാന്‍ പറഞ്ഞു “ഈ പ്രവര്‍ത്തി ഞാന്‍ ഓര്‍ക്കുന്നു അന്നു പക്ഷെ ആരും എന്നെ കണ്ടിരുന്നില്ല “ഞാന്‍ മാത്രമേ ഒള്ളയിരുന്നു അവിടെ . എന്നാല്‍ ഹൃദയത്തെ അറിയുന്ന ദൈവം ഇതെല്ലാം കാണുന്നു എന്ന് ഞാന്‍ ഇപ്പോഴാണ് മനസിലാക്കുന്നത്‌ “യേശു പറഞ്ഞു ;ആസക്തിയോടെ സ്ത്രീയെ നോക്കുന്നവനെല്ലാം ഹൃദയത്തില്‍ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു”(മത്തായി 5:28) HOLY BIBLE. അങ്ങനെ എന്‍റെ ജീവിതത്തില്‍ സംഭവിച്ച ചെറുതും വലുതുമായ പലതും ദൈവ സന്നിധിയില്‍ നിന്ന് കൊണ്ട് ഞാന്‍ കണ്ടു . മോക്ഷണം,കള്ളം,അനുസരണകേടു,അഹങ്കാരം,അന്യയവാദം,കരുണയില്ലായ്മ,ഏഷണി,ദൈവത്തെ തള്ളി പറഞ്ഞത് ,ദൂഷണം,ആസൂയ,വ്യഭിചാരം,വഞ്ചന,കാപട്യം,അങ്ങനെ എല്ലാം ഞാന്‍ കണ്ടു ഇതെല്ലാം കണ്ടപ്പോള്‍ ഞാന്‍ ഉറക്കെ നിലവിളിച്ചു “ഇതിനെ കുറിച്ച് ആരും എനിക്ക് മുന്നറിയിപ്പ് തരഞ്ഞത് എന്ത് ??????” “മറച്ചുവെച്ചത് ഒന്നും വെളിപ്പെടാതയും ഗൂടമായതൊന്നും അറിയാതെയും ഇരിക്കയില്ല”(മത്തായി 10:26) HOLY BIBLE. പെട്ടന് ഞാന്‍ കണ്ടു അനേകം ദൈവമക്കള്‍ സുവിശേഷവും യേശുവിനെ കുറിച്ചും പറയുമ്പോള്‍ ഞാന്‍ അവരെ പുച്ഛത്തോടെ തള്ളിയത്,ഇപ്പോള്‍ ഞാന്‍ ചങ്ക് തകര്‍ന്നു നിന്ന് കൊണ്ട് മനസിലാക്കുന്നു യേശുവിനെ ഒരാള്‍ എനിക്ക് പറഞ്ഞു തരാന്‍ വന്നാല്‍ അയാള്ക്ക് എന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് പറയുന്നത്.പക്ഷെ ഭൂമിയില്‍ ആയിരിക്കുന്ന സമയത്ത് ഞാന്‍ യേശുവിനു വേണ്ടി ജീവിക്കുന്നവരെ കളിയാക്കി പുച്ചിച്ചു തള്ളി എന്‍റെ ഇപ്പഴത്തെ അവസ്ഥയെ ഓര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു. ഞാന്‍ കുറച്ചു തവണ പള്ളിയില്‍ പോയത് അവിടെ കാണിച്ചു ,പുരോഹിതന്‍ വചനം പറയുമ്പോള്‍ എന്‍റെ മനസ്സില്‍ ടീവിയില്‍ നടക്കുന്ന ഫുട്ബോള്‍ കളിയും മറ്റുമായിരുന്നു “തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുനവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു”(യോഹന്നാന്‍ 3:16) HOLY BIBLE. “യേശുവിനെ കര്‍ത്താവു എന്ന് വായ കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയര്‍ത്തു എഴുന്നേല്പ്പി ച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്പെടും “(റോമര്‍ 10:9) HOLY BIBLE. ഈ വചനം പുരോഹിതന്‍ പള്ളിയില്‍ പറയുമ്പോഴും എന്‍റെ ചിന്ത വീട്ടില്‍ ചെന്നിട്ടു ബീഫ്‌ മേടിക്കുന്നതിലായിരുന്നു. :യേശു പറഞ്ഞു ;ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു:ഞാന്‍ മുഖാന്തിരം അല്ലാതെ ആരും പിതാവിന്റെ. അടുക്കല്‍ എത്തുന്നില്ല “(യോഹന്നാന്‍ 14:6) HOLY BIBLE. ഈ വചനം ഒക്കെ കേള്‍ക്കുമ്പോഴും ഞാന്‍ മനസ്സില്‍ ചിന്തിച്ചത് പോലും സ്വര്‍ഗ്ഗത്തിലെ സ്ക്രീനില്‍ ഞാന്‍ കണ്ടു ..ഞാന്‍ ആ സമയം ചിന്തിച്ചത് “എനിക്ക് യേശുവിനെ ആവിശ്യമില്ല ,എന്‍റെ ജീവിതത്തിനു ഒരു കുഴപ്പവും ഇല്ലല്ലോ .... ഞാന്‍ ഇപ്പോ ഇതോര്‍ത്ത് പൊട്ടി കരഞ്ഞു കൊണ്ട് നിലവിളിച്ചു “അയ്യോ ! ഞാന്‍ മൂടന്നായി പോയി ......”യേശുവിനെ തള്ളിപറഞ്ഞ ഞാന്‍ ദൈവക്രോധത്തില്‍ പെട്ടു പോയല്ലോ ... “വഞ്ചിക്കപ്പെടാതിരിപ്പിന്‍;ദൈവത്തെ പരിഹസിച്ചു കൂടാ;മനുഷ്യന്‍ വിതക്കുന്നതുതന്നെ കൊയ്യും”(ഗലാത്യര്‍ 6:7) HOLY BIBLE. ഉടനെ യേശുക്രിസ്തു അരുള്‍ ചെയ്തു “ജീവന്‍റെ പുസ്തകം തുറക്കു”BOOK OF LIFE ദൈവദൂതന്‍ പറഞ്ഞു “കര്‍ത്താവെ ഇവന്‍റെ പേര് ഇതിലില്ല. “ശപിക്കപ്പെട്ടവരെ ,എന്നെവിട്ടു പിശാചിനും അവന്‍റെ ദൂതന്മാര്ക്കും ഒരുക്കിയിരിക്കുന്ന നിത്യഗ്നിയിലേക്ക് പോകുവിന്‍”(മത്തായി 25:41) HOLY BIBLE. “ഇവര്‍ നിത്യനരകത്തിലേക്കും നീതിമാന്മാര്‍ നിത്യജീവനിലെക്കും പോകും (മത്തായി 25:46) HOLY BIBLE. ജീവപുസ്തകത്തില്‍ പേരെഴുതി കാണാത്ത ഏവനും തീപൊയ്കയില്‍ തള്ളിയിടും”(വെളിപ്പാട് 20:15) HOLY BIBLE. ഇത്രേം വായിച്ചാ സഹോദരി സഹോദരന്മാരെ നിങ്ങളുടെ ജീവിതം ഇതുപോലെ ആയിതീരുവാന്‍ സാധ്യതയുണ്ട്! “ചിലര്‍ താമസം എന്നു വിചാരിക്കുന്നതുപോലെ കര്‍ത്താവു തന്‍റെ വാഗ്ദത്തം നിവര്ത്തിപ്പാന്‍ താമസിക്കുന്നില്ല.ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാന്‍ അവന്‍ ഇച്ചിച്ചു നിങ്ങളോട് ദീര്‍ഖക്ഷമ കാണിക്കുന്നതെഒള്ളു “ 2പത്രോസ് 3:9) HOLY BIBLE. ഈ ഭുമിയില്‍ നമ്മുക്ക് ലഭിച്ചിരിക്കുന്ന തുച്ചമായ ജീവിതത്തില്‍ നാം എന്താണ് ചെയ്യേണ്ടത് ഞാന്‍ നഷ്ട്ടപ്പെട്ട പാപിയാണ് രക്ഷ പ്രാപിക്കാന്‍ ഞാന്‍ എന്ത് ചെയ്യണം?? അനുതപിക്കുക !നാശകരമായ സ്വന്തം വഴികളെ വിട്ട് ജീവിതം യേശുവിനായി സമര്‍പ്പിക്കുക . :യേശു അവനോടു ;പുതുതായി ജനിച്ചില്ല എങ്കില്‍ (മാമോദീസ ,സ്നാനം)സ്വര്‍ഗ്ഗരാജ്യം കാണ്മാന്‍ ആര്ക്കും കഴിയുകയില്ല”(യോഹന്നാന്‍ 3:3)HOLY BIBLE. കണ്ണീരോടെ ഇങ്ങനെ പ്രാര്‍ത്ഥിക്കുക “രക്ഷിതാവായ യേശുവേ ,ഈ പാപിയോട് കരുണയുണ്ടാകേണമേ... “യഹോവ അരുളിചെയ്യുന്നു;നിങ്ങളുടെ പാപങ്ങള്‍ കടും ചുവപ്പായിരുന്നാലും ഹിമംപ്പോലെ വെളുക്കും “(യെശയ്യാവ് 1:18) HOLY BIBLE. ഇനി കര്‍ത്താവിനോടുചോദിക്കുക കര്‍ത്താവെ എന്നെകുറിച്ചുള്ള അങ്ങയുടെ ഇഷ്ടം എന്താണ് ? മറ്റുള്ളവരെ സഹായിക്കുക്,മറ്റുള്ളവരുടെ ദുഖങ്ങളില്‍ പങ്കുചേരുക,വിശക്കുന്നവനു ആഹാരം നല്‍കുക ദാഹിക്കുന്നവനു വെള്ളം നല്‍കുക ,പണം ഇല്ലാതെ നരകിക്കുന്നവര്‍ക്ക് പണം നല്കി സഹായിക്കുക,ജീവിതത്തില്‍ ഒരു പ്രതീക്ഷയും ഇല്ലാതെ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവര്‍ക്ക് ക്രിസ്തുവിനെ കാണിച്ചു കൊടുക്കുക ,സര്‍വ്വ ജനത്തോടും സുവിശേഷം അറിയിക്കുക,അന്ധകാരത്തില്‍ കഴിയുന്ന അനേകം ജനങ്ങള്ക്ക് ‌ പ്രകാശമായ ക്രിസ്തുവിനെ കാണിച്ചു കൊടുക്കുക . അപ്പോള്‍ മറ്റുളവര്‍ നിങ്ങളെ കുറിച്ച് പറയും “അവന്‍ നല്ല പ്രവര്‍ത്തകരില്‍ ഒരുവന്‍ മാത്രമല്ല,ക്രിസ്തുവിന്‍റെ വിശ്വസ്ത ദാസന്‍ കൂടെയാണ് “ ഇതാകുന്നു ദൈവത്തിനു നിങ്ങളെ കുറിച്ചുള്ള പദ്ധതി . “എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവുമാകുന്നു”(ഫിലിപ്പിയര്‍ 1:21) HOLY BIBLE. ഇങ്ങനെ ക്രിസ്തുവിനെ അറിഞ്ഞു ജീവിക്കുന്നവര്‍ക്ക് മരണത്തെ പേടിക്കേണ്ടതില്ല ,അവര്‍ സന്തോഷത്തോടെ മരണം ഏറ്റുവങ്ങും,എന്തെന്നാല്‍ മരണത്തെ തോല്പ്പി ച്ചു ഉയര്ത്തു എഴുന്നേറ്റു ഇന്നും ജീവിക്കുന്ന ക്രിസ്തുവില്‍ ആണ് ഞങ്ങളുടെ വിശ്വാസം ,ജീവനെ തിരിച്ചു തരാന്‍ കഴിയുന്ന ഈ ദൈവത്തെ തള്ളി കളയുന്നവര്‍ ആണ് ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍ . യേശുവിന്‍റെ മക്കള്‍ മരണം അടുത്ത് വരുമ്പോള്‍ പറയും “എന്‍റെ യേശുവേ അങ്ങയുടെ സന്നിധിയിലേക്ക് അടിയന്‍ ഇതാ വരുന്നു “ “തന്‍റെ ഭക്തന്മാരുടെ മരണം യാഹോവയ്ക്ക് വിലയേറിയതാകുന്നു”(സങ്കീര്ത്തവനം 116:15) HOLY BIBLE. അങ്ങനെ ഉള്ളവര്‍ യേശുവിന്‍റെ സിംഹാസനത്തിനു മുന്‍പില്‍ നില്ക്കു മ്പോള്‍ അവിടുന്ന് ജീവ പുസ്തകത്തില്‍ നമ്മുടെ പേര് എഴുതപ്പെട്ടതായി കാണും ,അവനോടു യേശു പറയും “നന്ന് ,നല്ലവനും വിശ്വസ്തന്മായ ദാസനെ,എന്‍റെ പിതാവിന്‍റെ ഭവനത്തിലേക്ക്‌ പ്രവേശിച്ചു കൊള്ളുക.! “ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്ക് ഒരുക്കിട്ടുള്ളത് കണ്ണ്കണ്ടിട്ടല്ല,ചെവി കേട്ടിട്ടല്ല ,ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നിയുട്ടുമല്ല”(1 കൊരി 2:9) HOLY BIBLE. സ്വര്‍ഗ്ഗത്തിലേക്ക് ഒരു വഴിയെ ഒള്ളു ആ വഴിയാണ് യേശുക്രിസ്തു .

Technology

Popular Posts

Click Here

 
Copyright © 2014. ചിന്താ ദീപം
Designed By elroyfamily